ADVERTISEMENT

കേരളത്തിന്റെ സ്വന്തം കോകോണിക്സ് ലാപ്ടോപ്പുകള്‍ അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. ‌ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെയും ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെയും പങ്കാളിത്തമുള്ള കമ്പനിയായ കോക്കോണിക്സ് സംസ്ഥാനത്ത് നിര്‍മിച്ച ലാപ്ടോപ്പുകളുടെ വിൽപന നടത്തുക. ഇത് സംബന്ധിച്ച് പിണറായി വിജയൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

 

മണ്‍വിളയിലുള്ള കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിക്കഴിഞ്ഞു. കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്. ‘ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ്‌ മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക’, എന്നാണ് കേരളത്തിന്‍റെ ഈ പരീക്ഷണത്തെ ഇന്‍റലിന്‍റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്.

 

ഇന്‍റല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മിക്കുന്നത്. ഉത്‌പാദനത്തിലും വിൽപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ്‌ കേന്ദ്രീകരിക്കുന്നത്. പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com