ADVERTISEMENT

റെഡ്മി സ്മാർട്ഫോൺ നിർമാതാക്കളായ ചൈനീസ് കമ്പനി ഷഓമി കഴിഞ്ഞ ദിവസം അവതരിപ്പിച്ച മി സ്മാർട് വാച്ചിന് സാദൃശ്യമേറെയും ആപ്പിൾ വാച്ചിനോട്. ചൈനയുടെ ആപ്പിൾ എന്നു വിശേഷണമുള്ള ഷഓമി എല്ലാ ഉൽപന്നങ്ങളിലും മികവും നിലവാരവും ഉറപ്പുവരുത്തുന്നതിൽ ആപ്പിളിന്റെ മാതൃകയാണ് പിന്തുടരുന്നത്. 

 

കാഴ്ചയിൽ തന്നെ ആപ്പിൾ വാച്ചിനോടു സാദൃശ്യമുള്ള മി വാച്ചിൽ ആപ്പിളിൽ ഇല്ലാത്ത പല സവിശേഷതകളുമുണ്ട്. ചൈനയിൽ വിപണിയിലിറങ്ങിയ വാച്ചിന് അവിടെ ഏകദേശം 13,000 രൂപയാണ് വില. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെ സംബന്ധിച്ചു സൂചനകളില്ലെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഇവിടെയും പ്രതീക്ഷിക്കാം.

 

326 പിപിഐ റെസലൂഷനുള്ള 1.76 ഇ‍ഞ്ച് ഡിസ്പ്ലേ ചതുരത്തിലാണുള്ളത്. വിവിധ നോട്ടിഫിക്കേഷനുകൾ കാണാം എന്നതിനു പുറമേ ഫിറ്റ്നസ് സെൻസറുകൾ നമ്മുടെ ആരോഗ്യനീരീക്ഷണവും നടത്തിക്കൊള്ളും. വാച്ചിലെ നാവിഗേഷൻ സംവിധാനങ്ങൾ ലഘൂകരിക്കുന്നതിനാണ് ആപ്പിൾ വാച്ചിനെ അനുസ്മരിപ്പിക്കുന്ന ചതുര ഡിസ്പ്ലേ നൽകിയതെന്നാണ് ഷഓമിയുടെ വിശദീകരണം.

English Summary: Mi Watch looks similar to Apple Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com