ADVERTISEMENT

സാലറി ഡേ ആഘോഷിക്കുന്നതിനായി ആമസോൺ ഒരു പുതിയ വിൽപ്പന ആരംഭിച്ചു. ഫെബ്രുവരി 1 മുതൽ 3 വരെയാണ് വൗ സാലറി സെയിൽ നടക്കുന്നത്. ലാപ്‌ടോപ്പ്, ഡി‌എസ്‌എൽ‌ആർ ക്യാമറകൾ, കൂടാതെ സ്മാർട് ടെലിവിഷനുകൾക്കും വൻ ഓഫറുകളാണ് നൽകുന്നത്. പ്രധാന കിഴിവുകൾക്കൊപ്പം ഇഎംഐ ഓപ്ഷനുകളും ഉണ്ട്.

 

സ്മാർട് ടെലിവിഷനുകൾ ദിവസം തോറും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വൈവിധ്യമാർന്ന സ്മാർട് ടിവികൾ വിപണിയിൽ ഉണ്ടെങ്കിലും അവയിൽ ചിലത് മാത്രമേ ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒഎസ് പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നുള്ളൂ. നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഒരു ആൻഡ്രോയിഡ് ടിവി ആമസോണിൽ നിന്നു വാങ്ങാം.

 

ആൻഡ്രോയിഡ് ഒഎസില്‍ പ്രവർത്തിക്കുന്ന വു ബ്രാൻഡിന്റെ 32 ഇഞ്ച് അൾട്രാ ആൻഡ്രോയിഡ് ടിവിയ്ക്ക് 10,999 രൂപയാണ് വില. 32 ഇഞ്ച് എച്ച്ഡി റെഡി പാനൽ, ഡിടിഎസ് മെച്ചപ്പെടുത്തലുകളുള്ള ഡോൾബി ഓഡിയോ, ക്രോംകാസ്റ്റ്, ബ്ലൂടൂത്ത്, ഗെയിം മോഡ്, ഡിജിറ്റൽ എം‌പി‌ഇജി ശബ്ദം കുറയ്ക്കൽ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

 

വു, ഒനിഡ, ടിസിഎൽ, കൊഡാക്, വൺപ്ലസ്, എൽജി, എംഐ, സാംസങ്, സോണി തുടങ്ങി ബ്രാൻഡുകളുടെ സ്മാർട് ടിവികൾ 60 ശതമാനം വരെ വിലക്കുറവിൽ നൽക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com