ഏതാനും മാസം മുൻപ് ഗൂഗിൾ അവതരിപ്പിച്ച ക്ലൗഡ് ഗെയിമിങ് പ്ലാറ്റ്ഫോം ആയ സ്റ്റേഡിയ സേവനം ഇന്നു മുതൽ കൂടുതൽ ഫോണുകളിലേക്ക്. ഗൂഗിൾ പിക്സൽ ഫോണുകളിൽ മാത്രം ലഭിച്ചിരുന്ന സേവനമാണ് എസ്യൂസ്, റേസർ, സാംസങ് എന്നീ ബ്രാൻഡുകളുടെ ഫോണുകളിലേക്കും എത്തുന്നത്.
പ്രതിമാസ വരിസംഖ്യ നൽകി തിരഞ്ഞെടുത്ത വിഡിയോ ഗെയിമുകൾ വിലകൊടുത്തു വാങ്ങാതെയും ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാതെയും കളിക്കാൻ വഴിയൊരുക്കുന്ന ഗെയിമിങ് പ്ലാറ്റ്ഫോം ആണ് സ്റ്റേഡിയ.
ഗെയിമുകളുടെ നെറ്റ്ഫ്ലിക്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ആശയം ഗെയിമുകൾ തൽസമയം സ്ട്രീം ചെയ്യുകയാണ് ഇതിൽ. റേസർ ഫോൺ, എസ്യൂസ് റോഗ് ഫോൺ എന്നിവയ്ക്കു പുറമേ സാംസങ് ഗാലക്സി ശ്രേണിയിലെ പുതിയ എസ്20 ഫോണുകൾ, എസ്8, എസ്9, നോട്ട്8, നോട്ട്9, എസ്10, നോട്ട്10 ഫോണുകളിലാണു സ്റ്റേഡിയ സേവനം ഇന്നു മുതൽ എത്തുന്നത്. ഇന്ത്യയിൽ ലഭ്യമല്ല.