ADVERTISEMENT

യു‌എസ്‌ബി ടൈപ്പ്-സി സ്മാർട് ഫോണുകൾക്കായി 13,529 രൂപ വില വരുന്ന 1 ടിബി പെൻ ഡ്രൈവ് സ്റ്റോറേജ് സൊല്യൂഷൻസ് വെസ്റ്റേൺ ഡിജിറ്റൽ അവതരിപ്പിച്ചു. സാൻഡിസ്ക് അൾട്രാ ഡ്യുവൽ ഡ്രൈവ് ലക്സ് യുഎസ്ബി ടൈപ്പ്-സി പെൻ ഡ്രൈവ് സെക്കൻഡിൽ 150 എംബി വരെ റീഡ് സ്പീഡ് വാഗ്ദാനം ചെയ്യുന്നു.

 

ഇന്ന്, 40 ശതമാനത്തിലധികം സ്മാർട് ഫോണുകളിൽ യുഎസ്ബി ടൈപ്പ്-സി ഇന്റർഫേസ് ഉണ്ട്. ഇത് വേഗത്തിൽ ഡേറ്റ കൈമാറാൻ പ്രാപ്തമാക്കുന്നു. സാൻഡിസ്ക് അൾട്രാ ഡ്യുവൽ ഡ്രൈവ് പോർട്ട്‌ഫോളിയോയിലേക്ക് ഒരു പുതിയ യുഎസ്ബി ടൈപ്പ്-സി മൊബൈൽ പെൻഡ്രൈവ് ചേർക്കുന്നു. ഇത് 2 ഇൻ 1 ഉയർന്ന നിലവാരമുള്ള മെറ്റൽ ഫ്ലാഷ് ഡ്രൈവാണ്. ഇത് എവിടെയായിരുന്നാലും ഡിജിറ്റൽ ജീവിതശൈലിയിൽ ജീവിക്കുന്നവർക്ക് വലിയ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുവെന്ന് വെസ്റ്റേൺ ഡിജിറ്റൽ മാർക്കറ്റിങ് ഡയറക്ടർ ജഗനാഥൻ ചെല്ലയ്യ പറഞ്ഞു.

 

യുഎസ്ബി ടൈപ്പ്-സി സ്മാർട് ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവയ്ക്കിടയിൽ കണ്ടെന്റ് എളുപ്പത്തിലും വേഗത്തിലും കൈമാറാൻ കഴിയും. കൂടുതൽ ഫോട്ടോകളും വിഡിയോകളും സൃഷ്ടിക്കാനും സംഭരിക്കാനും  സ്മാർട് ഫോണുകളിൽ നിന്ന് മറ്റ് ഉപകരണങ്ങളിലേക്ക് എളുപ്പത്തിൽ കൈമാറാനുമുള്ള ശേഷിയും ഇത് നൽകുന്നുവെന്ന് വെസ്റ്റേൺ ഡിജിറ്റൽ ചാനൽ സെയിൽസ് ഡയറക്ടർ ഖാലിദ് വാനി പറഞ്ഞു.

 

സ്മാർട് ഫോണിൽ ഇൻസ്റ്റാൾ ചെയ്‌തുകഴിഞ്ഞാൽ, ഫോണിലായാലും മൈക്രോ എസ്ഡി കാർഡിലായാലും ക്ലൗഡിലായാലും വ്യത്യസ്ത ഉപകരണങ്ങളിൽ നിന്നുള്ള കണ്ടെന്റ് ഒരു വ്യൂവിൽ ക്രമീകരിക്കാൻ ആപ്ലിക്കേഷൻ സഹായിക്കുന്നു. ഫോട്ടോകൾ, വിഡിയോകൾ, കോൺടാക്റ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ ബാക്കപ്പ് ചെയ്യാനും ഇത് സഹായിക്കുന്നു. പെൻ ഡ്രൈവ് ജൂലൈ 4 മുതൽ ആമസോണിൽ ലഭ്യമാകും. 32 ജിബി പതിപ്പ് 849 രൂപയ്ക്കും ലഭ്യമാണ്.

English Summary: Here comes 1TB pen drive for USB Type-C smartphones in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com