sections
MORE

20 മിനുറ്റിനുള്ളിൽ ബാറ്ററി ഫുൾ ചാർജ്! ഒപ്പോയുടെ പുതിയ ടെക്നോളജി അവതരിപ്പിച്ചു

oppo-charger
SHARE

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോ 125W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ അവതരിപ്പിച്ചു. 4,000 എംഎഎച്ച് ബാറ്ററി വെറും അഞ്ച് മിനുറ്റിനുള്ളിൽ 41 ശതമാനം വരെയും 20 മിനുറ്റിനുള്ളിൽ ഇത് പൂർണമായും ചാർജ് ചെയ്യാൻ കഴിയും. പുതിയ സാങ്കേതികവിദ്യ കമ്പനിയുടെ നിലവിലുള്ള സൂപ്പർവൂക്, വൂക് ഫാസ്റ്റ് ചാർജിങ് പ്രോട്ടോക്കോളുകളുമായി പൊരുത്തപ്പെടുന്നതാണ്. കൂടാതെ 65W പിഡി, 125W പിപിഎസ് മാനദണ്ഡങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതിനുപുറമെ, 40W എയർവൂക്കിന്റെ പിൻഗാമിയായി ഓപ്പോ 65W എയർവൂക് ഫാസ്റ്റ് വയർലെസ് ചാർജിങ് സാങ്കേതികവിദ്യയും അവതരിപ്പിച്ചു. സ്മാർട് ഫോൺ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി കമ്പനി 50W മിനി സൂപ്പർവൂക്കും 110W മിനി ഫ്ലാഷ് ചാർജറുകളും പുറത്തിറക്കി.

നിലവിലുള്ള സൂപ്പർവൂക്, വൂക് ആർക്കിടെക്ചറുകളുടെ പരിണാമമാണ് ഓപ്പോയുടെ 125W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ. വേഗത്തിലുള്ള ചാർജിങ് പ്രവർത്തനക്ഷമമാക്കുന്നതിന് ഓപ്പോ പ്രത്യേകം ചിപ്പുകൾ വികസിപ്പിച്ചെടുത്തു. ഈ ചിപ്പുകളിൽ ഒരു വിസിയു ഇന്റലിജന്റ് കൺട്രോൾ ചിപ്പ്, എസി / ഡിസി കൺട്രോൾ ചിപ്പ്, എംസിയു ചാർജ് മാനേജുമെന്റ്, ചിപ്‌സെറ്റ്, ബിഎംഎസ് ബാറ്ററി മാനേജുമെന്റ് ചിപ്പ്, ഒരു കസ്റ്റം പ്രോട്ടോക്കോൾ ചിപ്‌സെറ്റ് എന്നിവ ഉൾപ്പെടുന്നു. ഒരു സ്മാർട് ഫോണിൽ അതിവേഗ ചാർജിങ് വാഗ്ദാനം ചെയ്യുന്നതിന് ഇവയെല്ലാം നൽകേണ്ടതുണ്ട്.

കൂടാതെ, വേഗമേറിയ ചാർജിങ് അനുഭവം പ്രാപ്തമാക്കുന്ന ചാർജർ യുഎസ്ബി ടൈപ്പ്-സി ഇന്റർഫേസിൽ 20V / 6.25A പിന്തുണയ്ക്കുന്നു. 64x61.5x30 എംഎം അളവുകളും 153.8 ഗ്രാം ഭാരവുമുള്ള നിലവിലുള്ള 65W സൂപ്പർവൂക് 2.0 ചാർജറിനേക്കാൾ ഇത് വലുതാണെന്ന് അവകാശപ്പെടുന്നു. പ്രത്യേകിച്ചും, പുതിയ ചാർജറിന്റെ യുഎസ്ബി ടൈപ്പ്-സി ഇന്റർഫേസ് പിഡി, പിപിഎസ് പ്രോട്ടോക്കോളുകളുമായി പൊരുത്തപ്പെടുന്നു. ഭാവിയിൽ 125W ഫ്ലാഷ് ചാർജ് പിന്തുണയ്‌ക്കുന്ന ഹാൻഡ്‌സെറ്റിൽ മാത്രമല്ല പിന്തുണയ്‌ക്കുന്ന മറ്റേതെതെങ്കിലും സ്മാർട് ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ചാർജ് ചെയ്യാനും ഉപയോഗിക്കാമെന്ന് ചുരുക്കം.

oppo-charger-3

800 ചാർജിങ്-ഡിസ്ചാർജിങ് സൈക്കിളിന് ശേഷം അതിന്റെ പുതിയ ആയുസ്സ് 80 ശതമാനമായി നിലനിർത്തുന്നതിനാൽ പുതിയ സാങ്കേതികവിദ്യ ബാറ്ററിയെ ബാധിക്കില്ലെന്ന് ഒപ്പോ അവകാശപ്പെട്ടു. വേഗമേറിയതും സുരക്ഷിതവുമായ ചാർജിങ് നൽകുന്നതിനായി ഒരു കസ്റ്റമൈസ്ഡ് ഇന്റലിജന്റ് ചിപ്പ്, 10 പുതിയ ടെമ്പറേച്ചർ സെൻസറുകൾ, 128-ബിറ്റ് എൻക്രിപ്ഷൻ അൽഗോരിതം എന്നിവയും കമ്പനി രൂപകൽപ്പന ചെയ്തിട്ടുണ്ട്. ചാർജിങ് പ്രക്രിയയിൽ 40 ഡിഗ്രി സെൽഷ്യസിനു താഴെയുള്ള ഉപകരണങ്ങളുടെ ബോഡി താപനില നിലനിർത്തുന്നതിനായി പുതിയ സംവിധാനങ്ങളുമുണ്ട്.

oppo-charger-4

125W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയ്‌ക്കൊപ്പം, ഒപ്പോയുടെ 65W എയർവൂക് വയർലെസ് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും കൊണ്ടുവന്നു. ഇത് ഏപ്രിലിൽ അവതരിപ്പിച്ച 40W എയർവൂക്കിന്റെ പിൻഗാമിയാണ്. പുതിയ വയർലെസ് ചാർജിങ് സാങ്കേതികവിദ്യ 30 മിനുറ്റിനുള്ളിൽ 4,000 എംഎഎച്ച് ബാറ്ററി പൂർണമായും ചാർജ് ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇത് ഒരു സമാന്തര ഡ്യുവൽ-കോയിൽ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതാണ്.

oppo-charger-2

ഓപ്പോയുടെ പുതിയ ചാർജിങ് സാങ്കേതികവിദ്യകളുടെ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ, ലഭ്യമായ റിപ്പോർട്ടുകൾ കണക്കിലെടുക്കുമ്പോൾ ഏറ്റവും പുതിയ ഡിവൈസുകൾ ഈ വർഷാവസാനം വിപണിയിലെത്തുമെന്ന്  പ്രതീക്ഷിക്കാം.

English Summary: Oppo 125W Flash Charge Fast Charging Tech Unveiled, Can Charge a 4,000mAh Battery in 20 Minutes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA