sections
MORE

വിസ്മയിപ്പിക്കും ഫീച്ചറുകളുമായി ആപ്പിൾ വാച്ച് സീരീസ് 6 അവതരിപ്പിച്ചു

apple-watch
SHARE

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആപ്പിളിന്റെ ജനപ്രിയ ഉല്‍പ്പന്നങ്ങളായ ആപ്പിൾ വാച്ചിന്റെയും ഐപാഡിന്റെയും പുതിയ പതിപ്പുകൾ അവതരിപ്പിച്ചു. ഇന്നത്തെ ആപ്പിൾ ഇവന്റിൽ പുതിയ ആപ്പിൾ വാച്ചും ഐപാഡും അവതരിപ്പിക്കുന്നതെന്ന് വേദിയിലെത്തിയ ടിം കുക്ക് ആദ്യം തന്നെ പറഞ്ഞിരുന്നു. ആളുകളെ ആപ്പിൾ വാച്ച് എങ്ങനെ ആരോഗ്യകരവും ദൈനംദിന ആരോഗ്യവും നേടാൻ സഹായിച്ചെന്ന് കാണിച്ചാണ് ഇവന്റ് തുടങ്ങിയത്. ജൂണിൽ ഡബ്ല്യുഡബ്ല്യുഡിസി 2020 ൽ പ്രഖ്യാപിച്ച വാച്ച് ഒഎസാണ് പുതിയ ആപ്പിൾ വാച്ചിൽ എത്തുന്നത്.

എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായ സ്ഥലമാണ് അവതരണത്തിനായി ടിം കുക്ക് തിരഞ്ഞെടുത്തത്. ടിം കുക്ക് സംസാരിച്ചത് ആപ്പിൾ പാർക്കിലെ ഗ്ലാസ് ഇടനാഴികളിൽ നിന്നായിരുന്നു. സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നിന്നായിരുന്നില്ല. ആപ്പിൾ ആസ്ഥാനത്തിന്റെ ഗ്ലാസ് പാനലുകളിലൂടെ നടന്നായിരുന്നു ടിം കുക്കിന്റെ അവതരണം. ജൂണിൽ നടന്ന ഡബ്ല്യുഡബ്ല്യുഡിസി 2020 ന് ശേഷം ഈ വർഷം നടക്കുന്ന രണ്ടാമത്തെ വലിയ ആപ്പിൾ ഇവന്റാണിത്.

∙ ആപ്പിൾ വാച്ച് സീരീസ് 6 

ആപ്പിൾ വാച്ച് സീരീസ് 6 ന് രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കാൻ കഴിയും. പുതിയ ആപ്പിൾ വാച്ച് 6 സീരീസ് നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കൈത്തണ്ടയിൽ നിന്ന് ഏത് സമയത്തും എവിടെയും അളക്കാൻ പ്രാപ്തമാണ്. ഹൃദയാരോഗ്യത്തെക്കുറിച്ചും കോവിഡ്-19 പഠിക്കുന്നതിനായും ആപ്പിൾ ആരോഗ്യ ശൃംഖലയുമായി പങ്കാളികളാകുന്നുണ്ട്. ഇതാദ്യമായി, ആപ്പിൾ വാച്ച് ഇൻ പ്രൊഡക്റ്റ് റെഡ് വേരിയന്റിൽ മറ്റ് ചില കളർ ഓപ്ഷനുകൾക്കൊപ്പം കൊണ്ടുവരുന്നു എന്ന പ്രത്യേകതയുമുണ്ട്. ആപ്പിൾ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജെഫ് വില്യംസ് ആണ് പുതിയ ആപ്പിൾ വാച്ചിനെക്കുറിച്ച് സംസാരിച്ചത്.

apple-watch-se

ആപ്പിൾ വാച്ച് സീരീസ് 6 വും മുൻപതിപ്പുകളെ പോലെ മെച്ചപ്പെട്ട ഡിസ്‌പ്ലേയാണ് നൽകുന്നത്. മുൻ തലമുറയേക്കാൾ മികച്ചതാണ് ഡിസ്പ്ലെ. ജി‌എം‌ടി, കൗണ്ട്‌ഡൗൺ, മെമ്മോജി ഫെയ്‌സ് തുടങ്ങി നിരവധി വാച്ച് ഫെയ്‌സുകളാണ് വാച്ചിൽ ഉള്ളത്. ആപ്പിൾ വാച്ചിലെ ഫാമിലി സെറ്റപ്പ് ഫീച്ചറും അവതരിപ്പിച്ചു. ഇത് ഐഫോൺ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിയുടെ ആപ്പിൾ വാച്ച് സജ്ജമാക്കാൻ സഹായിക്കും.

apple-watch-blood-oxygen

ആപ്പിൾ വാച്ച് സീരീസ് 6 ൽ എ 13 ബയോണിക് അടിസ്ഥാനമാക്കിയുള്ള എസ് 6 എസ്ഒസിയിൽ പ്രവർത്തിക്കുന്നു. ഇത് ആപ്പിൾ വാച്ചിനായി ഒപ്റ്റിമൈസ് ചെയ്തതാണ്. സർഫിങ്, ഫൊട്ടോഗ്രാഫി എന്നിവയും അതിലേറെയും വ്യത്യസ്ത ഉപയോഗങ്ങൾക്കായി വാച്ച് ഫെയ്സുകൾ വികസിപ്പിക്കുന്നതിന് വാച്ച് ഒഎസ് 7 ഡവലപ്പർമാർക്ക് കൂടുതൽ ടൂളുകൾ നൽകുന്നുണ്ട്.

apple-watch-price

സ്റ്റൈലും ഉപയോഗവും മനസ്സിൽ കണ്ടുകൊണ്ടാണ് ആപ്പിൾ വാച്ച് 6 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫാമിലി ഫീച്ചറുകൾ ഉപയോഗിച്ച്, മറ്റ് ഫോണുകളിൽ നിന്നും ആപ്പിൾ വാച്ച് ജോടിയാക്കാം. എന്നാലും മുഴുവൻ സജ്ജീകരണവും നിയന്ത്രിക്കാൻ ഒരു ഐഫോൺ ആവശ്യമാണ്. ആപ്പിൾ വാച്ച് എസ്ഇ ചിപ്പിൽ എസ് 5 സിസ്റ്റം ഉപയോഗിക്കുന്നു. ഇത് സീരീസ് 3 നെക്കാൾ 2 മടങ്ങ് വേഗത്തിലാണ്. ആപ്പിൾ വാച്ച് 6 സീരീസിന്റെ വില ആരംഭിക്കുന്നത് 399 യുഎസ് ഡോളറിൽ നിന്നാണ്. പുതിയ ആപ്പിൾ വാച്ച് സീരീസ് 6 റീസൈക്കിൾ ചെയ്തതും പരിസ്ഥിതി സൗഹൃദവുമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

∙ ആപ്പിൾ വാച്ച് എസ്ഇ

ആപ്പിൾ വാച്ച് എസ്ഇ കണക്റ്റുചെയ്തിരിക്കാനും ആരോഗ്യമുള്ളവരായിരിക്കാനും എല്ലാ സവിശേഷതകളും നൽകുന്നു. ഇത് ആപ്പിൾ വാച്ച് സീരീസ് 5 ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. കൂടാതെ ഫാമിലി സെറ്റപ്പ് ഉൾപ്പെടെ എല്ലാ പുതിയ സവിശേഷതകളും ഉൾക്കൊള്ളുന്നു. വാച്ച് സീരീസ് എസ്ഇ പുതിയ വാച്ച് സീരീസ് 6 ന് സമാനമായ വാച്ച് ഒഎസ് സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്നു. 

ആപ്പിൾ വാച്ച് എസ്ഇ യ്ക്ക് തുടക്ക വില 279 ഡോളറാണ്. വാച്ച് സീരീസ് 3 ന് 199 ഡോളറും വില നൽകണം. ഇന്ത്യയിൽ ആപ്പിൾ വാച്ച് സീരീസ് 6 (ജിപിഎസ്) 40,900 രൂപയിലും ആപ്പിൾ വാച്ച് സീരീസ് 6 (ജിപിഎസ് + സെല്ലുലാർ) 49,900 രൂപയിലും ലഭിക്കും. എന്നാൽ ഈ പുതിയ ആപ്പിൾ വാച്ചുകൾ ഇന്ത്യയിൽ എപ്പോൾ എത്തുമെന്നതിനെക്കുറിച്ച് വിശദാംശങ്ങളൊന്നുമില്ല.

English Summary: New Apple Watch announced

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA