ADVERTISEMENT

തായ്‌ലൻഡിലെ മുൻനിര എൽഇഡി ടിവി, അപ്ലയൻസ് നിർമാതാക്കളായ ട്രീവ്യൂ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ്. സ്മാർട് ആൻഡ്രോയ്ഡ് ഫുൾ എച്ച്ഡി ടിവി മോഡലുകളുടെ ശ്രേണിയുടെ ലോഞ്ചിംഗിനോട് അനുബന്ധിച്ചാണ് കമ്പനി ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ക്യൂത്രീ വെഞ്ച്വഴ്സുമായി ഗ്ലോബൽ പാർട്ണർഷിപ്പിൽ ഏർപ്പെട്ടുകൊണ്ട് ഇന്ത്യ, മിഡിൽ ഇൗസ്റ്റ്, യൂറോപ്പ്, പ്രമുഖ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയാണ് ട്രീവ്യൂ. 

ഇന്ത്യയിലുടനീളമുള്ള പാർട്ണർ കൺസ്യൂമർ ഇലക്ട്രോണിക്സ് സ്റ്റോറുകളിൽ ടിവി യൂണിറ്റുകൾ ലഭ്യമാകും. ബോളിവുഡ് നടനും സൈ്റ്റൽ ഐക്കണുമായ ഹൃത്വിക് റോഷനായിരിക്കും ഇന്ത്യയിൽ ട്രീവ്യൂവിന്റെ ബ്രാൻഡ് അംബാസിഡർ. ചലച്ചിത്ര താരങ്ങളായ ജയസൂര്യയും ഹണി റോസും ക്യൂത്രി വെഞ്ച്വഴ്സ് സിഇഒയും സ്ഥാപകനുമായ ജൂബിൻ പീറ്ററും ചേർന്നാണ് കേരള വിപണിയിൽ ട്രീവ്യുവിന്റെ പുതിയ ടിവി ശ്രേണി അവതരിപ്പിച്ചത്.

Jaya-surya-and-honey-rose

 

2001-ൽ പ്രവർത്തനമാരംഭിച്ച ട്രീവ്യൂ, കട്ടിംഗ് എഡ്ജ് പ്രോഡക്ടുകൾ താങ്ങാവുന്ന വിലയിൽ നൽകിക്കൊണ്ട് ഡിജിറ്റൽ എന്റർടെയ്ൻമെന്റ് മേഖലയെ പുനർനിർവചിക്കുകയായിരുന്നു. തായ്‌ലൻഡിലെ ഏറ്റവും വലിയ എൽഇഡി ടിവി നിർമാണ കമ്പനിയായി വളർന്ന ബ്രാൻഡ് ലോകത്തുടനീളമുള്ള 30-ലേറെ രാജ്യങ്ങളിലേക്ക് ഉയർന്ന ഗുണമേന്മയുള്ള ലൈഫ്സൈ്റ്റൽ പ്രോഡക്ടുകൾ കയറ്റി അയയ്ക്കുന്നു.

 

ഇന്ത്യയിലെ ഇലക്ട്രോണിക്സ് രംഗത്ത് വിതരണത്തിലും റീറ്റെയ്ലിലും വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ഇലക്ട്രോണിക്സ് ട്രേഡിംഗ് കമ്പനിയാണ് ക്യൂത്രീ വെഞ്ച്വഴ്സ്. 2014ൽ സ്ഥാപിതമായ ക്യൂത്രീ ഇതിനു മുമ്പും പല പ്രമുഖ മൾട്ടി നാഷണൽ ഇലക്ട്രോണിക് ബ്രാൻഡുകൾക്കു വേണ്ടി ഗോ - ടു മാർക്കറ്റ് സ്ട്രാറ്റജി നടപ്പിലാക്കുകയും ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഹോളിസ്റ്റിക് സൊല്യൂഷനുകൾ നൽകുകയും ചെയ്തിട്ടുണ്ട്. കസ്റ്റമർ വാല്യൂ ക്രിയേഷനും ബ്രാൻഡ് വളർച്ചയ്ക്കും വേണ്ട ലോജിസ്റ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, സർവീസ് സപ്പോർട്ട്, ചാനൽ പാർട്ണർ മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമാക്കിക്കൊണ്ട് ക്യൂത്രീ വെഞ്ച്വഴ്സ് ബ്രാൻഡുകളെ വളർച്ചയിലേക്ക് നയിക്കുന്നു. 

 

ഇലക്ട്രോണിക് അപ്ലയൻസുകളുടെ നിർമാണത്തിലേക്ക് കടക്കുവാൻ ക്യൂത്രീ വെഞ്ച്വഴ്സിന്് പ്ലാനുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽ ട്രീവ്യൂ ടിവികൾ നിർമിക്കുന്നതിനായി ഗുജറാത്തിലെ അബാജ് ടെക്പാർക്കുമായി ഇൗയിടെ ജോയിന്റ് വെഞ്ച്വറിൽ ഏർപ്പെട്ടത്. അബാജ് ടെക്ക്പാർക്ക് ഇന്ത്യയിലെ മുൻനിര ഇലക്ട്രോണിക്സ് നിർമാണ കമ്പനിയാണ്. ക്യൂത്രീ വെഞ്ച്വഴ്സും അബാജും ചേർന്നു നിർമാണ ശേഷികൾ ശക്തിപ്പെടുത്തുകയും രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

smart-tv

 

smart-tv-1

32 ഇഞ്ച് മുതൽ 75 ഇഞ്ച് വരെയുള്ള സ്മാർട് ടെലിവിഷനുകളുടെ ഒരു ശ്രേണി ട്രീവ്യൂ അവതരിപ്പിച്ചിട്ടുണ്ട്. 96 ഇഞ്ച് വലിപ്പമുള്ള എക്്സ്ക്ലൂസീവ് ഫ്രെയിംലെസ് ടിവികളും ഉൾപ്പെടുത്തിക്കൊണ്ട് കമ്പനി ഉടൻ അതിന്റെ ടെലിവിഷൻ ശ്രേണി വിപുലപ്പെടുത്തും. ക്യൂത്രീ വെഞ്ച്വർസുമായി ചേർന്ന് ട്രീവ്യൂ ഇന്ത്യയിൽ ആദ്യമായി ലേസർ ടിവികൾ അവതരിപ്പിക്കും. 100 ഇഞ്ച് മുതൽ 300 ഇഞ്ച് വരെയുള്ള ടിവികളായിരിക്കും ഇവ. ഇവയക്കെല്ലാം മൽസരാധിഷ്ഠിത വിലയിലായിരിക്കും വിപണിയിലെത്തുക.

 

Smart-tv-3

പ്രശസ്ത നടൻ ഹൃത്വിക് റോഷനായിരിക്കും ഇന്ത്യയിൽ ട്രീവ്യൂവിന്റെ ബ്രാൻഡ് അംബാസഡർ. യുവാക്കൾക്കിടയിൽ ആഗോള തലത്തിൽ സ്വാധീനമുള്ള മിലെനിയൽ സൂപ്പർസ്റ്റാറാണ് അദ്ദേഹം. സത്യസന്ധത, പ്രാപ്യത, താങ്ങാവുന്നത്, ആധികാരിത എന്നീ സവിഷേതകളോടു കൂടിയ ട്രീവ്യൂ ബ്രാൻഡിനെ പൂർണതയോടെ ഹൃത്വിക് റോഷൻ പ്രതിനിധാനം ചെയ്യുന്നു. വാഗ്ദാനങ്ങളിലും വിലയിലും വാങ്ങിയതിന് ശേഷമുള്ള അനുഭവത്തിലും സത്യസന്ധത പുലർത്തിക്കൊണ്ട് ഉപഭോക്താക്കളുമായി അടുത്ത ബന്ധം രൂപപ്പെടുത്തുവാൻ ട്രീവ്യൂവിന് കഴിഞ്ഞിട്ടുണ്ട്. ഇൗ സന്ദേശം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഹൃത്വിക് റോഷനിലും മികച്ച മറ്റൊരാളില്ല.

 

ഇൗ പാർട്ണർഷിപ്പിനെക്കുറിച്ച് ഇന്ത്യയിലെ തായ്‌ലൻഡ് അംബാസിഡർ കുറ്റിൻറ്റോൺ സാം ഗോംഗ്സാക്ഡി പറഞ്ഞത്് കേൾക്കുക, "തായ്‌ലൻഡിലെ ഹോം ഗ്രോൺ കമ്പനികൾ ആഗോള തലത്തിൽ സാന്നിധ്യം അറിയിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെ മുൻനിര ഇലക്ട്രോണിക്സ് ട്രേഡിംഗ് കമ്പനിയായ ക്യൂത്രീ വെഞ്ച്വഴ്സുമായി ചേർന്നാണ് ട്രീവ്യു ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നത്. ഇത്തരം സഖ്യങ്ങൾ ഇന്ത്യ-തായ്‌ലൻഡ് സാമ്പത്തിക ബന്ധത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇൗ പങ്കാളിത്തത്തിന് ട്രീവ്യൂവിനും ക്യൂത്രീ വെഞ്ച്വഴ്സിനും എല്ലാ ആശംസകളും നേരുന്നു."  

 

ഇന്ത്യ, മിഡിൽ ഇൗസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ ട്രീവ്യൂവിന്റെ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർമാരാകാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ക്യൂത്രീ വെഞ്ച്വഴ്സ് സ്ഥാപകനും സിഇഒയുമായ ജുബിൻ പീറ്റർ പറഞ്ഞു. "ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് വിപണിയിലുള്ള ഞങ്ങളുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും കണക്കിലെടുക്കുമ്പോൾ, ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ മൽസരാധിഷ്ഠിതമായ വിലയിൽ ലഭ്യമാക്കുന്ന ഫീച്ചറുകളുടെ ഒരു നിരയുമായിട്ടാണ് ട്രീവ്യൂ എത്തുന്നതെന്ന്് ഞങ്ങൾ മനസിലാക്കുന്നു. ട്രിവ്യൂവിന്റെ നിലവിലുള്ള ഉൽപ്പന്നങ്ങളുമായി വരുമ്പോൾ മെട്രോകളിലും ടയർ 2, 3, & 4 നഗരങ്ങളിലും താമസിക്കുന്ന എല്ലാ കുടുംബങ്ങളെയുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.  മെട്രോ നഗരങ്ങളിൽ ആളുകൾ വലിയ ടിവികൾ വാങ്ങുന്നത് ഞങ്ങൾ കാണുന്നുണ്ട്. ടയർ 2, 3, 4 നഗരങ്ങളിൽ ആളുകൾ റിച്ച് ഫീച്ചറുകളുള്ള സ്മാർട്ടായ ടിവികളിലേക്ക് മാറുകയാണ്. ട്രീവ്യൂവിലൂടെ ഒാരോ ഇന്ത്യക്കാരന്റെയും ഡിജിറ്റൽ എന്റർടെയ്ൻമെന്റും അനുഭവവും പുനർനിർവചിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. 

 

"അഫോർഡബിൾ ടെക്നോളജിയുടെ ഉപഭോഗം ഉയരുന്ന സാഹചര്യത്തിൽ, ഞങ്ങളുടെ ജോയിന്റ് വെഞ്ച്വർ ഫാക്റ്ററിയിൽ ബ്രാൻഡിന്റെ അപ്ലയൻസ് റെയ്ഞ്ച് വികസിപ്പിക്കുന്നതിനായി ഞങ്ങൾ നിക്ഷേപം നടത്തും. ഇന്റർനെറ്റ് ബെയ്സ്ഡ് കണ്ടന്റ് ഉപഭോഗം കൂടുന്നതിനാൽ വലിയ സ്ക്രീന് ഡിമാൻഡ് കൂടുന്നുണ്ട്. അതിനാൽ തിയേറ്റർ സൈസിലുള്ള ലേസർ ടിവികൾ ഞങ്ങൾ ലോഞ്ച് ചെയ്യും. ഇത് ഉപഭോക്താവിന് വീട്ടിൽ തന്നെ തിയേറ്റർ അനുഭവം നൽകും," ബ്രാൻഡിനെക്കുറിച്ചുള്ള ഭാവി പദ്ധതികളെപ്പറ്റി അദ്ദേഹം പറഞ്ഞു.

 

"കഠിനാധ്വ്വാനത്തിലും സ്ഥിരതയിലും പ്രതിബദ്ധതയിലുമുള്ള തന്റെ വിശ്വാസത്തിനു വേണ്ടി നിലകൊളളുന്ന യൂത്ത് എെക്കണാണ് ഹൃത്വിക് റോഷൻ. ബ്രാൻഡിന്റെ വിശ്വാസങ്ങളുടെ മൂർത്തരൂപമായ അദ്ദേഹം ഇന്ത്യയിലെ ഒാരോ വീടുകളിലും ട്രീവ്യൂവിന്റെ പേര് എത്തിക്കാൻ ഏറ്റവും അനുയോജ്യനാണ്,'' ഹൃത്വിക് റോഷനുമായി സഹകരിക്കുന്നതിനെക്കുറിച്ച് ജൂബിൻ പറഞ്ഞു.

 

ട്രീവ്യൂവിന്റെ എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയിൽ ലഭ്യമാണ്. https://www.treeviewindia.com

English Summary:  Thailand leading led tv brand treeview entered indian market with latest smart tv categories and budget price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com