ADVERTISEMENT

ഏറെ പുതുമകളുമായി ആപ്പിള്‍ ഐഫോണ്‍ 12, ഐഫോൺ 12 പ്രോ, പ്രോ മാക്സ്, ഐഫോൺ 12 മിനി എന്നിവ പുറത്തിറങ്ങി. നീല, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ആപ്പിൾ ഐഫോൺ 12 സീരീസ് പുറത്തിറക്കിയത്. സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയുമായാണ് ഐഫോൺ 12 വരുന്നത്. എക്കാലത്തെയും മികച്ച സ്‌ക്രീനുകളിലൊന്നാണ് ഇതെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

∙ അതിവേഗ 5ജിയാണ് താരം

5g

അതിവേഗ 5ജി ടെക്നോളജിയാണ് പുതിയ ഐഫോണുകളുടെ പ്രധാന സവിശേഷത. 5 ജിപിഎസ് ഡൗൺലോഡിങ് വേഗവും 200 എംബിപിഎസ് അപ്‌ലോഡിങ് വേഗവും ഐഫോൺ 5ജി ഹാൻഡ്സെറ്റുകൾക്ക് ഉണ്ടാകുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഐഫോണുകൾക്കൊപ്പം ചാർജറും ഹെഡ്ഫോണുകളും നൽകുന്നില്ല. പകരം ടൈപ്പ് സി കേബിൾ മാത്രമാണ് ഐഫോൺ 12 ബോക്സിലുണ്ടാകുക.

iphone-price

∙ ചിപ്പിലും പുതുമ

tele

A14 ബയോണിക് ആണ് ഐഫോൺ 12 ന്റെ കരുത്ത്. ഒരേ ചിപ്പ് പുതിയ ലൈനപ്പിലെ എല്ലാ മോഡലുകളെയും മികച്ചതാക്കും. മുൻ തലമുറ ചിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 60 ശതമാനം വേഗമുള്ള ഗ്രാഫിക്സ് വാഗ്ദാനം ചെയ്യുന്നു. 12 എംപി അൾട്രാ വൈഡ് ക്യാമറ + 12 എംപി വൈഡ് ആംഗിൾ ലെൻസുമായാണ് ഐഫോൺ 12 വരുന്നത്. ഐഫോൺ 12 ന്റെ ക്യാമറയ്ക്ക് കുറഞ്ഞ വെളിച്ചത്തിൽ അതിശയകരമായ ചിത്രങ്ങൾ പകർത്താനാകുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. നൈറ്റ് മോഡും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഐഫോൺ 12 മോഡലുകളിലും ഫ്രണ്ട്, റിയർ ക്യാമറകളിൽ നൈറ്റ് മോഡ് ഫീച്ചറുകളുണ്ട്.

∙ ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ്

iphone-12-camera

ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയുൾപ്പെടെ രണ്ട് പുതിയ ഐഫോൺ 12 മോഡലുകൾ കൂടി ആപ്പിൾ പ്രഖ്യാപിച്ചു. പ്രോ മോഡലിന് 6.5 ഇഞ്ച് സ്‌ക്രീനും പ്രോ മാക്‌സിന് 6.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയുമുണ്ട്. രണ്ട് ഐഫോണുകളിലും എ 14 ബയോണിക് ചിപ്‌സെറ്റാണ് ഉള്ളത്, ഇത് വിലകുറഞ്ഞ ഐഫോണുകളെ മികച്ചതാക്കുന്നു. 12 എംപി അൾട്രാവൈഡ് 12 വൈഡ് ആംഗിൾ ലെൻസ് 12 ടെലിഫോട്ടോ ലെൻസുമായാണ് ഐഫോൺ 12 പ്രോ വരുന്നത്. ഈ രണ്ട് ഐഫോണുകളും ഡീപ് ഫ്യൂഷൻ ക്യാമറ സവിശേഷതയോടെയാണ് വരുന്നത്. ഐഫോൺ 12 പ്രോ ക്യാമറകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ 'പ്രോ-ലെവൽ' സവിശേഷതകളുള്ള പുതിയ ക്യാമറ സംവിധാനമാണ് ഐഫോൺ 12 പ്രോ മാക്‌സിലുള്ളത്.

∙പ്രധാന ഫീച്ചറുകൾ

എച്ച്ഡിആർ വിഡിയോ റെക്കോർഡിങ് ആദ്യമായി ഐഫോണുകളിൽ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഐഫോൺ 12 പ്രോയ്ക്ക് ഡോൾബി വിഷൻ എച്ച്ഡിആറിൽ വിഡിയോകൾ റെക്കോർഡുചെയ്യാനും ഫോട്ടോസ് ആപ്ലിക്കേഷനിൽ തന്നെ എഡിറ്റുചെയ്യാനും കഴിയും. 'ഇൻസ്റ്റന്റ് എആർ എക്സ്പീരിയൻസ്' നൽകുന്ന ലിഡാർ സ്കാനറുമായാണ് പ്രോ മോഡലുകൾ വരുന്നത്. കുറഞ്ഞ വെളിച്ചത്തിൽ ഫൊട്ടോഗ്രാഫിക്കായി ഒബ്‌ജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് ഉപയോഗിക്കുന്നു.

∙ വില

iphone-mini

ഐഫോൺ 12 പ്രോ മാക്സ് 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് ലഭ്യമാണ്. ഐഫോൺ 12 പ്രോയുടെ തുടക്ക വില 999 ഡോളറാണ്. 128 ജിബി, 256 ജിബി, 512 ജിബി എന്നിവയുൾപ്പെടെ മൂന്ന് സ്റ്റോറേജ് മോഡലുകളിലാണ് ഐഫോൺ 12 പ്രോ വരുന്നത്. ഐഫോൺ 12 പ്രോ മാക്സ് വില തുടങ്ങുന്നത് 1099 ഡോളറിലാണ്.

∙ ഐഫോൺ 12 മിനി

ഐഫോൺ 12 നൽകുന്ന എല്ലാ ഫീച്ചറുകളും ഐഫോൺ 12 മിനി വാഗ്ദാനം ചെയ്യുന്നു. 5.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയുണ്ട്. അഞ്ച് നിറങ്ങളിലാണ് ഇത് ലഭ്യമാകുക. ഏറ്റവും പുതിയ ബയോണിക് എ 15, ഐഒഎസ് 14 എന്നിവ ഇതിലുണ്ട്. ഐഫോൺ 12 ന്റെ തുടക്ക വില 799 ഡോളറിലും ഐഫോൺ 12 മിനിയുടെ കുറഞ്ഞ വില 699 ഡോളറിലുമാണ് ആരംഭിക്കുന്നത്.

oled-iphone-12

∙ ഐഫോൺ 12 സീരീസിന്റെ ഇന്ത്യയിലെ വില

ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ 64 ജിബി, 128 ജിബി, 256 ജിബി മോഡലുകളിൽ യഥാക്രമം 79,900 രൂപ മുതൽ 69,900 രൂപ വരെയാകും ഇന്ത്യൻ വില. ആപ്പിൾ ഡോട്ട് കോം, ആപ്പിൾ അംഗീകൃത റീസെല്ലറുകൾ വഴി ഹാൻഡ്സെറ്റുകള്‍ ലഭിക്കും. ഒക്ടോബർ 30 വെള്ളിയാഴ്ച മുതൽ ഐഫോൺ 12 ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്.

ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് 128 ജിബി, 256 ജിബി, 512 ജിബി മോഡലുകളിൽ യഥാക്രമം 119,900 രൂപ മുതൽ 129,900 രൂപ വരെയാണ് വില. ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസിഫിക് ബ്ലൂ എന്നീ നിറങ്ങളിൽ ലഭിക്കും. ആപ്പിൾ ഡോട്ട് കോം, ആപ്പിൾ അംഗീകൃത റീസെല്ലറുകൾ എന്നിവ വഴിയാണ് വില്‍പ്പന. ഒക്ടോബർ 30 വെള്ളിയാഴ്ച മുതൽ ഐഫോൺ 12 പ്രോ ഇന്ത്യയിൽ ലഭ്യമാകും.

∙ ആപ്പിളിന്റെ ചെറിയ ഹോംപോഡ് മിനി പുറത്തിറക്കി,  വില 9,900 രൂപ

ആപ്പിളിന്റെ ഹോംപോഡ് സ്മാർട് സ്പീക്കറിന്റെ പുതിയ പതിപ്പ് ഹോംപോഡ് മിനി അവതരിപ്പിച്ചു. സ്പീക്കറിന്റെ ചെറിയ പതിപ്പ് യഥാർഥ മോഡലിനെ കൂടുതൽ കോം‌പാക്റ്റ് വലുപ്പത്തിലേക്ക് ചുരുക്കുന്നതാണ്. പൂർണ വലുപ്പത്തിലുള്ള ഹോം‌പോഡ് പോലെ, ഹോം‌പോഡ് മിനിയും കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് വരുന്നത്. സിരി വേവ്ഫോം വോളിയം നിയന്ത്രണങ്ങളും കാണിക്കാൻ മുകളിൽ ഒരു ചെറിയ ഡിസ്‌പ്ലേ കാണാം. ഒറിജിനലിന്റെ നീളമേറിയ രൂപകൽപ്പനയ്ക്ക് പകരം പുതിയ മോഡൽ ചെറുതും ഗോളാകൃതിയിലുള്ളതുമാണ്.

homepod-mini

ആപ്പിൾ ഹോംപോഡ് മിനിയുടെ വില 99 ഡോളറാണ്. ഹോംപോഡ് മിനിയുടെ ഇന്ത്യയിലെ വില 9,900 രൂപയാണ്. ഹോംപോഡ് മിനി വൈറ്റ്, സ്പേസ് ഗ്രേയിൽ ലഭ്യമായിരിക്കും. ആപ്പിൾ ഡോട്ട് കോം, ആപ്പിൾ ഓതറൈസ്ഡ് റീസെല്ലറുകൾ എന്നിവ വഴി വാങ്ങാം.

ഉപയോക്താക്കളുടെ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ആപ്പിൾ കാര്യമായി ശ്രദ്ധിക്കുന്ന ബ്രാൻഡാണ്. ഇതിനാൽ തന്നെ ഹോംപോഡ് മിനിയ്ക്കും മികച്ച സുരക്ഷയുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹോം‌പോഡ് മിനി പുതിയ രൂപകൽപ്പനയിൽ പ്രശംസനീയമാണെന്നും 360 ഡിഗ്രി ശബ്‌ദാനുഭവത്തിന് സ്ഥിരതയുള്ളതാണെന്നും കമ്പനി അവകാശപ്പെടുന്നു. സിറിയുടെ പിന്തുണയോടെയാണ് സ്മാർട് സ്പീക്കർ വരുന്നത്.

ഹോം‌പോഡ് മിനിക്ക് നിങ്ങളുടെ ഐഫോൺ ഉപയോഗിക്കാനും പുതിയ കോളോ സന്ദേശമോ ഒരു ഇമെയിലോ മറ്റുള്ള കാര്യങ്ങളോ അലേർട്ട് ചെയ്യാൻ കഴിയും. ഐഫോണുമായുള്ള പെയറിങ് ഹോംപാഡ് മിനിയുടെ അനുഭവത്തെ മികച്ചതാക്കുന്നു. ലൈറ്റുകൾ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാനും കഴിയും.

പുതിയ ഹോംപോഡ് മിനിയിൽ ഒരു ആപ്പിൾ എസ് 5 ചിപ്പ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംഗീതം സെക്കൻഡിൽ 180 തവണ ശബ്ദിക്കുന്ന രീതി ക്രമീകരിക്കുന്നതിന് കംപ്യൂട്ടേഷണൽ മോഡലുകൾ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കുന്നുണ്ട്. ഒന്നിലധികം ഹോംപോഡ് മിനി സ്പീക്കറുകൾക്ക് സിങ്ക് ചെയ്ത് സംഗീതം പ്ലേ ചെയ്യാനും കഴിയും.

ഹോംപോഡ് മിനി ഈ വർഷാവസാനമാണ് വരുന്നത്. തേർഡ് പാർട്ടി സംഗീത സേവനങ്ങളും ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പണ്ടോറ, ആമസോൺ മ്യൂസിക്, ഐഹിയർ റേഡിയോ എന്നിവ ഉൾപ്പെടുന്ന ലിസ്റ്റിൽ സ്പോട്ടിഫൈ കാണുന്നില്ല. 2018 ൽ ആദ്യമായി ഹോം‌പോഡ് അവതരിപ്പിച്ചപ്പോൾ വില 349 ഡോളറായിരുന്നു. ഇത് ആമസോണിന്റെ എക്കോ അല്ലെങ്കിൽ ഗൂഗിൾ ഹോം സ്പീക്കറുകളേക്കാളും വളരെ ചെലവേറിയതായിരുന്നു.

English Summary: iPhone 12 mini, iPhone 12, iPhone 12 Pro, iPhone 12 Pro Max Launched: Price in India, Specifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com