ADVERTISEMENT

ടെക് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന് റെക്കോർഡ് നേട്ടം. ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ മൈക്രോസോഫ്റ്റ് ഗെയിമിങ് വരുമാനത്തിൽ 500 കോടി ഡോളർ (ഏകദേശം 36427.50 കോടി രൂപ) മറികടന്നതായി സിഇഒ സത്യ നാദെല്ല വെളിപ്പെടുത്തി.

 

എക്സ്ബോക്സ് ലൈവിന് പ്രതിമാസം 10 കോടിയിലധികം സജീവ ഉപയോക്താക്കളുണ്ടെന്നും ഗെയിം പാസിന് ഇപ്പോൾ 1.8 കോടി സബ്‌സ്‌ക്രൈബർമാരുണ്ടെന്നും നദെല്ല പറഞ്ഞു. ലോകത്തെ 300 കോടി ഗെയിമർമാർ കളിക്കുന്നിടത്തെല്ലാം എത്തിച്ചേരാനുള്ള അവസരം ഞങ്ങൾ വിപുലീകരിക്കുകയാണ്. എക്സ്ബോക്സ് സീരീസ് എക്സ്, സീരീസ് എസ് എന്നിവയുടെ അവതരണമാണ് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാന നേട്ടത്തിലേക്ക് കമ്പനിയെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

മൈക്രോസോഫ്റ്റ് എക്സ്ബോക്സ് സീരീസ് എക്സ്, സീരീസ് എസ് ഗെയിമിങ് കൺസോളുകൾ നവംബർ 10 നാണ് ആഗോളതലത്തിൽ വിൽപനയ്ക്കെത്തിയത്. വൈകാതെ തന്നെ ഗെയിമുകൾ ഐഒഎസ് ഉപകരണങ്ങളിലേക്കും വിൻഡോസ് പിസികളിലേക്കും ക്ലൗഡ് ഗെയിമിങും ഗെയിം പാസും കൊണ്ടുവരുമെന്നും മൈക്രോസോഫ്റ്റ് സിഇഒ പറഞ്ഞു.

 

എക്സ്ബോക്സ് ഹാർഡ്‌വെയർ വരുമാനം 86 ശതമാനം വർധിച്ചു. പുതിയ കൺസോൾ അവതരണവും മുൻ‌തലമുറ കൺസോളുകളുടെ വില കുറച്ചതും വരുമാനം കുതിച്ചുയരാന്‍ കാരണമായി. കോവിഡ്–19 കാരണം ഉപയോക്താക്കൾ സാമൂഹികമായി അകലം പാലിക്കുകയും വീട്ടിൽ തന്നെ തുടരുകയും ചെയ്യുന്നതിനാൽ ഗെയിമിങ് മേഖല കുതിച്ചുയർന്നു. ഈ അവസരം കാര്യമായി ഉപയോഗപ്പെടുത്തിയതും മൈക്രോസോഫ്റ്റ് തന്നെയാണ്.

 

English Summary: Microsoft surpasses $5B in gaming revenue for 1st time: Satya Nadella

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com