sections
MORE

വിചിത്ര വാര്‍ത്ത! സ്വകാര്യ ഭാഗം പൂട്ടിയിട്ടയാൾ കുടുങ്ങി, ചതിച്ചത് ചൈനീസ് ഉപകരണം

private-part-lock
SHARE

മനുഷ്യന്റെ സ്വകാര്യഭാഗം സൂക്ഷിക്കുന്നതിനായി ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരുന്ന ചാസ്റ്റിറ്റി കെയ്ജ് (Chastity cage) എന്ന സെക്സ് ടോയ് ഹാക്ക് ചെയ്ത് പണം തട്ടിപ്പിന് ശ്രമം. അതിവിചിത്രമായ സംഭവം എന്നു മാത്രമേ ഇതിനെ പറയാൻ കഴിയൂ. സാം സമേഴ്‌സ് എന്നയാൾ തന്റെ സ്വകാര്യഭാഗം സൂക്ഷിച്ചിരുന്നത് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച ചാസ്റ്റിറ്റി കേജിലാണ്. ചൈനീസ് കമ്പനിയായ കിയുവിന്റെ ഈ ഉപകരണത്തിന്റെ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുത്താണ് പണം തട്ടാൻ ശ്രമിച്ചത്.

ദിവസങ്ങൾക്ക് മുൻപ് ചാസ്റ്റിറ്റി കെയ്ജുമായി ബന്ധിപ്പിച്ച ആപ്പില്‍ നിന്ന് സാമിന് ഒരു സന്ദേശം ലഭിച്ചു. താങ്കളുടെ സ്വകാര്യ ഭാഗം സൂക്ഷിച്ചിരിക്കുന്ന കെയ്ജിന്റെ നിയന്ത്രണം തങ്ങള്‍ ഏറ്റെടുക്കുകയാണ്. വിട്ടു നല്‍കമെങ്കില്‍ 1000 ബിറ്റ്‌കോയിന്‍ നല്‍കണം. എന്നാൽ, തന്റെ പങ്കാളി കളിപ്പിക്കുന്നതായിരിക്കാം എന്നാണ് ആദ്യം കരുതിയതെന്ന് സാം പറഞ്ഞു. അങ്ങനെ പങ്കാളിയെ വിളിച്ചെങ്കിലും താന്‍ അതു ചെയ്തിട്ടില്ലെന്ന് പറഞ്ഞു. അപ്പോഴാണ് തന്റെ ചാസ്റ്റിറ്റി കവചം ഹാക്കു ചെയ്യപ്പെട്ടിരിക്കാമെന്ന ചിന്ത സാമിനുണ്ടായത്. തന്റെ സ്വകാര്യ ഭാഗം പൂട്ടിയിരിക്കുന്നു, പരിഹാര മാര്‍ഗമൊന്നുമില്ലെന്ന ചിന്ത സാമിനുണ്ടായി.

സാം കവചം പരിശോധിച്ചു തുടങ്ങി. കെയ്ജിന്റെ ഇന്റര്‍നെറ്റ് ബന്ധം ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ ഒന്നുമില്ലെന്ന് അപ്പോഴാണ് മനസ്സിലായതെന്ന് സാം പറയുന്നു. ഇതിന് പ്രത്യേകിച്ചൊരു രഹസ്യകീയും ഇല്ലായിരുന്നു. ഒന്നും ചെയ്യാൻ കഴിയാത്ത ഘട്ടത്തില്‍ താന്‍ പരിഭ്രാന്തനായി തുടങ്ങിയെന്നാണ് സാം മാധ്യമങ്ങളോട് പറഞ്ഞു.

സാം ഉപയോഗിച്ചു വന്ന സെല്‍മെയ്റ്റ് (Cellmate) ചാസ്റ്റിറ്റി ബെല്‍റ്റ് പുറത്തിറക്കിയിരിക്കുന്നത് ചൈനീസ് കമ്പനിയായ കിയുയിയാണ് (Qiui). കഴിഞ്ഞ വര്‍ഷം അവസാനം ഈ ഉപകരണം ഉപയോഗിക്കുന്ന ചിലരുടെ അക്കൗണ്ടുകളും ബെല്‍റ്റുകളും ഹാക്കു ചെയ്യപ്പെട്ടതായി വാര്‍ത്തകൾ വന്നിരുന്നു. ഹാക്ക് ചെയ്യാവുന്ന ഒരു എപിഐ കമ്പനി തന്നെ തുറന്നിട്ടിരിക്കുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് ഹാക്കിങ് സംഭവിച്ചത്. സാം തന്റെ പഴയ ബിറ്റ്‌കോയിന്‍ അക്കൗണ്ടില്‍ എന്തെങ്കിലും ബാക്കിയുണ്ടോ എന്നു വരെ ഓര്‍ത്തു. ഉള്ളത് ഹാക്കര്‍മാര്‍ക്ക് അയച്ചു കൊടുത്തു. എന്നാല്‍, ഹാക്കര്‍മാര്‍ കൂടുതല്‍ ബിറ്റ്‌കോയിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് സ്വയം എങ്ങനെ ഇതിൽ നിന്നു രക്ഷപ്പെടാം എന്നതായി ചിന്തയെന്നും സാം പറയുന്നു.

വീട്ടിൽ ചുറ്റിക ഉണ്ടായിരുന്നു, പുറത്തുപോയി ബോള്‍ട്ട് മുറിക്കാനുള്ള കട്ടറുകള്‍ വാങ്ങി. ബെല്‍റ്റ് പൊട്ടിക്കാന്‍ ആദ്യം പങ്കാളി ശ്രമിച്ചു പരാജയമടഞ്ഞതിനെ തുടര്‍ന്ന് സാം തന്നെ അതു ചെയ്യാനുറച്ചു. എന്നാല്‍, അത് അപകടകരമാണ് എന്ന് മനസ്സിലായി. എന്തായാലും ബെല്‍റ്റ് മുറിക്കാന്‍ തീരുമാനിക്കുകയും മുറിക്കുകയും കട്ടര്‍ തന്റെ ദേഹത്തു മുറിവുണ്ടാക്കിയെന്നും സാം പറയുന്നു. മുറിവില്‍ നിന്ന് ധാരാളം രക്തം വാര്‍ന്നു. ഇനി സ്വകാര്യമായ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന പാഠം പഠിക്കുകയായിരുന്നുവെന്നും സാം പറയുന്നു.

∙ ഇതൊരു അവിശ്വസനീയമായ കഥയോ?

സെല്‍മെയ്റ്റ് ചാസ്റ്റിറ്റി ബെല്‍റ്റില്‍ സുരക്ഷാ ഭീഷണി ഉണ്ടായ കാര്യം ബിബിസി അടക്കം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സാം നേരിട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ബിബിസിയുടെ റിപ്പോര്‍ട്ടിലുള്ളത്. മുതിര്‍ന്നവര്‍ക്കുള്ള ഇത്തരം സ്മാര്‍ട് ഉപകരണങ്ങള്‍ വിപണികളിലേക്ക് കടന്നു വരികയാണെന്നും പറയുന്നു. സെല്‍മെയ്റ്റ് ചാസ്റ്റിറ്റി കെയ്ജിന് ഏകദേശം 200 ഡോളറാണ് വില. ഇവ സ്വകാര്യതയ്ക്കും ഭീഷണിയായേക്കാം. ഇത്തരം 40,000 ഉപകരണങ്ങളെങ്കിലും വിറ്റു പോയിരിക്കാമെന്നാണ് പറയുന്നത്. ബ്ലൂടൂത്ത് വഴി സ്മാര്‍ട് ഫോണ്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് ഇതു പ്രവര്‍ത്തിപ്പിക്കുന്നത്. അപ്പോള്‍ എന്തിനാണ് ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്? പങ്കാളിയേ താന്‍ വഞ്ചിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനാണത്രെ ഇത് ധരിക്കുന്നത്.

English Summary: Smart chastity belt sex toy hacked, hackers demand ransom before they unlock it

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA