ADVERTISEMENT

ഗോദ്‌റെജ് അപ്ലയന്‍സസ് നൂറു ശതമാനം ഇന്ത്യന്‍ നിര്‍മിത പരിസ്ഥിതി സൗഹാര്‍ദ എയര്‍ കണ്ടിഷണര്‍ ശ്രേണി അവതരിപ്പിച്ചു. പ്രത്യേക നാനോ കോട്ടഡ് ആന്റി വൈറല്‍ ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നാനോ കോട്ടഡ് ഫില്‍റ്ററുമായി സമ്പര്‍ക്കമുണ്ടാകുന്ന 99.9 ശതമാനം വൈറല്‍, ബാക്ടീരിയാ ഘടകങ്ങളേയും ഒഴിവാക്കുന്നതാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന എയര്‍ കണ്ടീഷണറുകള്‍. 

 

വീടുകളിലെ വൃത്തി മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യാ ആശയത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പുതിയ എസി ശിര്‍വാള്‍ ഫാക്ടറിയിലാണ് പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത്. ഈ ശ്രേണിയിലുള്ള 30 മോഡലുകളും ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ആര്‍290, ആര്‍32 എന്നീ റഫ്രിജറന്റുകള്‍ മാത്രമാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. അതുവഴി ഏറ്റവും മികച്ച നിലയില്‍ ആഗോള താപ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും.

 

തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ കോവിഡ് കാലത്ത് മികച്ച ആരോഗ്യവും വൃത്തിയും വീടുകളിലെ മികച്ച സൗകര്യവും ഉപഭോക്താക്കള്‍ ഓരോ ഉല്‍പന്നവും വാങ്ങുമ്പോള്‍ കണക്കിലെടുക്കുന്നുണ്ട്. സ്ഥായിയായതും പരിസ്ഥിതിസൗഹാര്‍ദ്ദപരവുമായവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുമുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളോടുള്ള താല്‍പര്യമാണ് ഉയര്‍ന്നു വന്ന മറ്റൊരു പ്രവണത. വിതരണ ശൃംഖലകളെ സുരക്ഷിതമാക്കുന്നിതിനും സ്വാശ്രയരാകുന്നതിലുമുള്ള പ്രാധാന്യത്തെ മഹാമാരിയും എടുത്തു കാട്ടുന്നുണ്ട്. തദ്ദേശീയമായി ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് അനുസൃതമായാണ് ഇവയെല്ലാം.

 

നിര്‍മാണ മേഖലയാണ് ഗോദ്‌റെജ് അപ്ലയന്‍സസിന്റെ പ്രധാന ശക്തികളിലൊന്ന്. തദ്ദേശീയമായുള്ള നിര്‍മാണം ശക്തമാക്കാന്‍ ബ്രാന്‍ഡ് വര്‍ഷങ്ങളായി സുസ്ഥിരമായ പ്രവര്‍ത്തനങ്ങളാണു നടത്തി വരുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി 1100 കോടി രൂപയാണ് ഈ മേഖലയിലെ ശേഷി വികസനത്തിനായി ബ്രാന്‍ഡ് നിക്ഷേപിച്ചിട്ടുള്ളത്. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, സാങ്കേതികവിദ്യ, മെയ്ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധത എന്നിവയ്ക്കായി ഇത്തരത്തിലുള്ള നിരവധി നീക്കങ്ങള്‍ നടത്തി. മഹാരാഷ്ട്രയിലെ ശിര്‍വാള്‍  ഫാക്ടറിയില്‍ പുതിയ എയര്‍ കണ്ടീഷണര്‍ നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം അടുത്തിടെയാണ്  ബ്രാന്‍ഡ് നടത്തിയത്. ഗോദ്‌റെജ് ആന്റ് ബോയ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിയ്രിക ഹോല്‍കാര്‍, ഗോദ്‌റെജ് അപ്ലയന്‍സസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമല്‍ നന്തി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇതിന്റെ ഉദ്ഘാടനം.

 

ശിര്‍വാള്‍ ഫാക്ടറിയിലുള്ള പുതിയ എസി യൂണിറ്റ് 1.50 ലക്ഷം ചതുരശ്ര അടിയിലാണു തയാറാക്കിയിട്ടുള്ളത്. 50 കോടി രൂപയുടെ മുതല്‍ മുടക്കും ഇവിടെ നിര്‍മാണ സാമഗ്രികള്‍ക്കായി നടത്തി. ശിര്‍വാളിലെ എയര്‍ കണ്ടീഷണര്‍ നിര്‍മാണ ശേഷിയില്‍ ഈ വര്‍ഷം നാലു ലക്ഷം യൂണിറ്റുകളുടെ വര്‍ധനവു കൈവരിക്കുവാന്‍ ഇതു സഹായിക്കും. 2025 ഓടെ മൊഹാളിയിലെ ഫാക്ടറിയില്‍ മറ്റൊരു നാലു ലക്ഷം യൂണിറ്റുകളുടെ വര്‍ധനവു കൂടി വരുത്തുംവിധം 50 കോടി രൂപയുടെ കൂടി നിക്ഷേപം നടത്തും. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ നിര്‍മാണങ്ങള്‍ക്ക് ഇവയെല്ലാം സഹായകമാകുകയും ചെയ്യും.

 

ഏറെ അഭിമാനകരമായ നിര്‍മാണ ശാലകളാണു തങ്ങള്‍ക്കുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ചു കൊണ്ട് ഗോദ്‌റെജ് അപ്ലയന്‍സസിന്റെ ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. ശിര്‍വാളിലേയും മൊഹാളിയിലേും നിര്‍മാണ ശാലകള്‍ ഇന്ത്യയില്‍ ആദ്യമായി സിഐഐയുടെ ഗ്രീന്‍കോ പ്ലാറ്റിനം പ്ലസ് റേറ്റിങ് ലഭിച്ചവയാണ്. തദ്ദേശീയ നിര്‍മാണ ശേഷി വര്‍ധിപ്പിക്കാനായുള്ള സുസ്ഥിര ശ്രമങ്ങളാണു തങ്ങള്‍ നടത്തി വരുന്നത്. തങ്ങളുടെ മിക്കവാറും ഉല്‍പന്നങ്ങള്‍ സ്വയം നിര്‍മിക്കാനുള്ള ശ്രമത്തിലേക്ക് ഒരു ചുവടു കൂടി വെച്ചിരിക്കുകയാണ് ഇതോടെ. ശിര്‍വാളിലും മൊഹാളിയിലും 2025 ഓടെ പൂര്‍ണമായും ഇന്‍ഹൗസ് ആയി പരിസ്ഥിതി സൗഹാര്‍ദ്ദ എസികള്‍ നിര്‍മിക്കാനാണ് 100 കോടി രൂപ നിക്ഷേപിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. നിര്‍മാണ ശേഷിയില്‍ എട്ടു ലക്ഷം യൂണിറ്റുകളുടെ വര്‍ധനവാകും ഇതോടെ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. മികച്ച കൂളിങ് ശേഷിയും 99.9 ശതമാനം വൈറസ് സ്റ്റെറിലൈസേഷനും ഉള്ളവയാകും പുതിയ എസികള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

സമ്പര്‍ക്കത്തില്‍ വരുന്ന 99.9 ശതമാനം ബാക്ടീരയകളേയും വൈറസുകളേയും ഒഴിവാക്കുന്ന പ്രത്യേക രാസവസ്തുവിന്റെ കോട്ടിങ് ഉള്ളതാണ് നാനോ കോട്ടഡ് ആന്റീവൈറല്‍ ഫില്‍റ്റര്‍. പതിവു മെയിന്റനന്‍സുകള്‍ക്കായി 50 തവണ കഴുകിയാലും ഫലപ്രദമായി തുടരുന്നവയാണ് ഈ ഫില്‍റ്റര്‍. അതു കൊണ്ടു തന്നെ എസിയുടെ കാലം മുഴുവന്‍ ഇത് സംരക്ഷണം ഉറപ്പു നല്‍കും.

 

പത്തു വര്‍ഷത്തെ ഇന്‍വെര്‍ട്ടര്‍ കംപ്രസ്സര്‍ വാറണ്ടിയുമായാണ് ഇത് എത്തുന്നത്. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള തുകയില്‍ ഇളവ്, പ്രധാന നഗരങ്ങളില്‍ അതേ ദിവസം തന്നെ ഇന്‍സ്റ്റാള്‍ ചെയ്യല്‍, ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികള്‍, വര്‍ധിപ്പിച്ച വാറണ്ടി തുടങ്ങിയ ആനുകൂല്യങ്ങളും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

 

വേനല്‍ക്കാലം ഓരോ വര്‍ഷവും കഠിനമായി വരികയാണെന്നും ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഉഷ്ണം വര്‍ധിച്ചിരിക്കുകയാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ് അപ്ലയന്‍സസിന്റെ എയര്‍ കണ്ടീഷണര്‍ വിഭാഗം മേധാവി സന്തോഷ് സാലിയന്‍ ചൂണ്ടിക്കാട്ടി. വീട്ടിലിരുന്നു ജോലി ചെയ്യുന്നതും പഠിക്കുന്നതുമെല്ലാം സാധാരാണമായിക്കൊണ്ടിരിക്കുന്നത് ഈ വര്‍ഷം എസി വില്‍പനയെ സ്വാധീനിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തദ്ദേശീയമായി നിര്‍മിച്ചതും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ എസികളുടെ ശ്രേണി വഴി അടുത്ത മൂന്നു വര്‍ഷത്തില്‍ വിപണി വിഹിതം പത്തു ശതമാനമായി ഉയര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

വില്‍പനാന്തര സേവന രംഗത്തും മികച്ച പിന്തുണയാണ് ഗോദ്‌റെജ് നല്‍കുന്നത്. ഗോദ്‌റെജ് സ്മാര്‍ട് കെയര്‍ വഴി 680 സേവന കേന്ദ്രങ്ങളിലൂടെയാണ് പിന്തുണ നല്‍കുന്നത്. 4500 വിദഗ്ധരെ ആപ്പിലൂടെ സേവനം നല്‍കാനായും വിനിയോഗിച്ചിട്ടുണ്ട്. 14 ഭാഷകളിലുള്ള മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളും ലഭ്യമാക്കിയിട്ടുണ്ട്. വാട്സാപ് സേവനം, 185 സ്മാര്‍ട് മൊബൈല്‍ വാനുകള്‍ എന്നിവയും അതിവേഗത്തിലുള്ള സേവനം ഉറപ്പാക്കും.

 

English Summary: Godrej Appliances Air Conditioners come with a special ‘Nano-Coated Anti-Viral Filtration Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com