ADVERTISEMENT

ത്വരിതഗതിയില്‍ വളരുന്ന ഡിജിറ്റല്‍ ലൈഫ് സ്റ്റൈലും ഓഡിയോ ബ്രാന്‍ഡുമായ പിട്രോണ്‍ ഇന്ത്യയിൽ നിര്‍മിച്ച സ്മാര്‍ട് എസന്‍ഷ്യല്‍സ് കളക്ഷന്‍ അവതരിപ്പിച്ചു. ആധുനിക കാലത്തെ യുവജനങ്ങള്‍ക്കായി ട്രെന്‍ഡി, പ്രാക്റ്റിക്കല്‍, സ്റ്റൈലിഷ് തുടങ്ങി വൈവിധ്യമാര്‍ന്ന ടെക്ക് സാമഗ്രികള്‍ ഉള്‍പ്പെട്ടതാണ് പുതിയ ആവശ്യശേഖരം. ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഓഡിയോ രംഗത്ത് മറ്റാരേക്കാളും മുൻപെ നിര്‍മിച്ച ആദ്യത്തെ ടിഡബ്ല്യുഎസ് (ട്രൂ വയര്‍ലെസ് സ്റ്റീരിയോ) ഇയര്‍ബഡുകളായ പിട്രോണ്‍ ബാസ്ബഡ്‌സ് പ്ലസ് ആണ് അവതരിപ്പിച്ചത്. മൊബൈല്‍ സാമഗ്രികളുടെ വണ്‍ സ്റ്റോപ്പ് ഷോപ്പാകുകയാണ് ഇപ്പോള്‍ ബ്രാന്‍ഡ്, അതും ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പന്നങ്ങളുമായി.

 

രാജ്യത്ത് തന്നെ നിര്‍മിച്ച ടെക്ക് സാമഗ്രികളുടെ സമ്പൂര്‍ണ ശേഖരമാണ് പിട്രോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍, പവര്‍ ബാങ്ക്, വേഗമാര്‍ന്ന ചാര്‍ജര്‍, സ്മാര്‍ട് ചാര്‍ജിങ് കേബിള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ടെക്ക് സാമഗ്രികള്‍.

ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് പിട്രോണിനെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലാണെന്ന് പിട്രോണ്‍ സ്ഥാപകനും സിഇഒയുമായ അമീന്‍ ഖ്വാജ പറഞ്ഞു. ടിഡബ്ല്യുഎസ് ഉല്‍പന്നമായ ബാസ്ബഡ് പ്ലസിന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും അവതരിപ്പിച്ച് ഇത്രയും കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ 50,000 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടെന്നും മെയ്ഡ് ഇന്‍ ഇന്ത്യ ആവശ്യ സാമഗ്രികളിലൂടെ പതിയ വിപണിയിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 

ബാസ്ബഡ് പ്ലസ് പ്രീമിയം ടിഡബ്ല്യുഎസ് ഉല്‍പന്നമാണ്. മികച്ച ശബ്ദം നല്‍കുന്നു. ഡിജിറ്റല്‍ ബാറ്ററി ഡിസ്‌പ്ലേ, വോയ്‌സ് അസിസ്റ്റന്‍സ് ഉള്‍പ്പടെ നിരവധി സ്മാര്‍ട് സവിശേഷതകളും ഉണ്ട്. വില 899 രൂപ മുതല്‍ ആരംഭിക്കുന്നു. ടിഡബ്ല്യുഎസ് 12 മണിക്കൂര്‍ പ്ലേടൈം വാഗ്ദാനം ചെയ്യുന്നു, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി, സിംഗിള്‍ കീ കണ്‍ട്രോള്‍, ഇന്‍സ്റ്റാ പെയറിങ്, വെള്ളം-വിയര്‍പ്പ് തുടങ്ങിയവയെ പ്രതിരോധിക്കുന്നു തുടങ്ങിയവയാണ് പ്രധാനപ്പെട്ട മറ്റു ചില സവിശേഷതകള്‍.

 

ഡൈനാമോ ശ്രേണിയിലെ പവര്‍ബാങ്കാണ് ശേഖരത്തിലെ മറ്റൊരു ഉല്‍പന്നം. ഡൈനാമോ പ്രോ, ഡൈനാമോ ലൈറ്റ് എന്നിങ്ങനെയുണ്ട്. താങ്ങാവുന്ന വിലയിലുള്ളതും കൈയില്‍ കൊണ്ടു നടക്കാവുന്നതുമായ പവര്‍ബാങ്കാണ് ഡൈനാമോ. വിവിധ ഗാഡ്‌ജെറ്റുകള്‍ക്ക് ഉപയോഗിക്കാം. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന 18 വാട്ട് ഡൈനാമോ പ്രോ 10000 എംഎഎച്ച് പവര്‍ നല്‍കുന്നു. രണ്ട് ഉപകരണങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യാം. ബിഐഎസ് സര്‍ട്ടിഫിക്കറ്റ് ഉള്ളതാണ്. ഓവര്‍ ചാര്‍ജ്, ഓവര്‍ ഡിസ്ചാര്‍ജ്, ഓവര്‍ കറന്റ്, ഓവര്‍ വോള്‍ട്ടേജ്, ഷോര്‍ട്ട് സര്‍ക്യൂട്ട്, റിവേഴ്‌സ് കണക്ഷന്‍ തുടങ്ങിയവയില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഡൈനാമോ പ്രോയും ഡൈനാമോ ലൈറ്റും ആമസോണ്‍ ഇന്ത്യയില്‍ യഥാക്രമം 599 രൂപ, 549 രൂപ എന്നിങ്ങനെ പ്രത്യേക നിരക്കില്‍ ലഭ്യമാണ്.

 

സൊളേരോ ടൈപ് സി ഫാസ്റ്റ് ചാര്‍ജിങ് കേബിള്‍, വോള്‍ട്ട പ്ലസ് സ്മാര്‍ട് ചാര്‍ജര്‍ എന്നിങ്ങനെ ചാര്‍ജിങ് ഉപകരണങ്ങളുമുണ്ട്. എല്ലാം ഇന്ത്യന്‍ സോക്കറ്റുകള്‍ക്ക് അനുയോജ്യമായ തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. യാത്രാ വേളകളിലും ജോലി സ്ഥലങ്ങളിലും ഉപയോഗിക്കാം.

 

പിട്രോണ്‍ 70 ലക്ഷത്തിലധികം ഉല്‍പന്നങ്ങള്‍ ഇതിനകം വിറ്റഴിച്ചിട്ടുണ്ട്. ഉന്നത നിലവാരമുള്ളതെന്നും താങ്ങാവുന്ന വിലയെന്നും വിലയിരുത്തപ്പെടുന്നു. പുതിയ സാമഗ്രികളും വീടിന്റെ ബജറ്റിന് മൂല്യം ഉയര്‍ത്തും. പിട്രോണ്‍ ബാസ്ബഡ്‌സ് പ്ലസ്, പിട്രോണ്‍ ഡൈനാമോ പ്രോ, ഡൈനാമോ ലൈറ്റ്, പിട്രോണ്‍ സോളേരോ, പിട്രോണ്‍ വോള്‍ട്ട പ്ലസ് എന്നീ ഉല്‍പന്നങ്ങളെല്ലാം ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്.

 

English Summary: pTron launches its Made in India Smart Essentials Collection of TWS earbuds, Power bank 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com