ADVERTISEMENT

ആപ്പിൾ വാച്ച് നിരവധി തവണ ഉപയോക്താക്കളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. എന്നാൽ, സ്മാർട് വാച്ചിന്റെ ഏറ്റവും പുതിയ വീരകഥ നിങ്ങളെ അദ്ഭുതപ്പെടുത്തിയേക്കും. ഹവായിയിലേക്ക് പോകുന്ന ഒരു വിമാനത്തിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുന്നതിനായി വിമാനത്തിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും അതിനകത്തെ ഉപകരണങ്ങൾ ഒഴികെ മറ്റൊന്നും ലഭ്യമായിരുന്നില്ല. എന്നാൽ, ഈ സമയത്താണ് അവരെ സഹായിക്കാൻ ആപ്പിൾ വാച്ചിന് കഴിഞ്ഞത്.

 

ലവീനിയ മൗംഗ എന്ന പേരുള്ള യുവതി ഏപ്രിൽ 28 ന് യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ഹവായിയിലെ ഹൊനോലുലുവിലേക്ക് ഡെൽറ്റ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ, അവർക്ക് ഗർഭധാരണത്തെക്കുറിച്ച് നേരത്തെ അറിയില്ലായിരുന്നു എന്നാണ് പറഞ്ഞത്. യാത്രക്കിടെയാണ് അവർ കുഞ്ഞിന് ജന്മം നൽകിയത്.

apple-watch-ecg

 

ഇതേ വിമാനത്തിൽ നോർത്ത് കൻസാസ് സിറ്റി ഹോസ്പിറ്റലിൽ നിന്നുള്ള ഒരു ഡോക്ടറും മൂന്ന് നഴ്സുമാരും ഉണ്ടായിരുന്നതിനാൽ കുഞ്ഞും അമ്മയും രക്ഷപ്പെട്ടു. അവർ വിമാനത്തിൽ ലഭ്യമായ മെഡിക്കൽ സംവിധാനങ്ങൾ ഉപയോഗിച്ച് കുഞ്ഞിന്റെ ഹൃദമിടിപ്പ് സ്ഥിരമായി നിലനിർത്താൻ കഠിനമായി പരിശ്രമിച്ചു.

 

കുഞ്ഞ് ജനിക്കുമ്പോൾ വിമാനം ലാൻഡുചെയ്യാൻ മൂന്ന് മണിക്കൂർ ശേഷിക്കുന്നുണ്ടായിരുന്നു. ഇതോടെ ഡോക്ടർക്കും നഴ്സുമാരുടെ സംഘത്തിനും വിമാനത്തിൽ ലഭ്യമായതെല്ലാം ഉപയോഗിച്ച് കുഞ്ഞിന്റെ ജീവൻ നിലനിർത്തേണ്ടിവന്നു. ഞങ്ങളുടെ കൈവശമുള്ള ഉപകരണങ്ങളൊന്നും പിറന്ന കുഞ്ഞിന് അനുയോജ്യമായിരുന്നില്ല. സാധാരണ 40 ആഴ്ചയ്ക്ക് പകരം 29 ആഴ്ചയിലാണ് ഈ കുഞ്ഞ് ജനിച്ചത്. ഇതോടെയാണ് ഹൃദയമിടിപ്പ് അളക്കാൻ ഞങ്ങൾ ആപ്പിൾ വാച്ച് ഉപയോഗിച്ചതെന്നും ഡോക്ടർ പറഞ്ഞു.

 

English Summary: Apple Watch used to stabilise premature baby born on Hawaii-bound flight 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com