sections
MORE

പിട്രോണ്‍ ബെയ്‌സ്ബഡ്‌സ് പ്രോ 2021 മികച്ച അനുഭവം തരുമോ?

SHARE

ആപ്പിളിന്റെ എയര്‍ബഡ്‌സ് തുറന്നുവിട്ട ഇയര്‍ബഡ്‌സ് ജ്വരം ഇന്ന് ഉച്ചസ്ഥായിയിലേക്ക് എത്തിയിരിക്കുന്നു. സാധാരണ എയര്‍പോഡ്‌സിനു വരെ 15,000 രൂപയോളം നല്‍കണമെന്നിരിക്കെ പലരും ഈ കൊച്ചുപകരണം വാങ്ങി ചെവിയില്‍ തിരുകണ്ടെന്നു തീരുമാനിക്കുകയായിരുന്നു. എന്നാലിപ്പോള്‍ ആ കാലം മാറിയിരിക്കുന്നു. ഇന്ന് ആര്‍ക്കും വാങ്ങാവുന്ന ഒരു ഉപകരണമായി മാറിയിരിക്കുകയാണ് ഇയര്‍ബഡ്‌സ്. ഇതിന്റെ നല്ലൊരു ഉദാഹരണമാണ് പിട്രോണിന്റെ ബെയ്‌സ്ബഡ്‌സ് പ്രോ (2021). ഏകദേശം 1000 രൂപയ്ക്കു വരെ ലഭ്യമാകുന്ന ഇത് മെച്ചപ്പെട്ട ഒരു ഉദാഹരണമാണോ എന്നു നമുക്ക് പരിശോധിക്കാം.

പിട്രോണ്‍ ബെയ്‌സ്ബഡ്‌സ് പ്രോയില്‍ മികവുറ്റ ബ്ലൂടൂത്ത് 5 വേര്‍ഷന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് ട്രൂ വയര്‍ലെസ് സ്‌റ്റീരിയോ വിഭാഗത്തില്‍ അഥവാ ടിഡബ്ല്യൂഎസ് വിഭാഗത്തില്‍ പെടുത്താവുന്ന ഇയര്‍ഫോണ്‍സ് ആണ്. ഇതിന്റെ ഹൈ-ഫൈ സൗണ്ട് മികവ് ഈ വിലയ്ക്കു പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്നുവെന്ന് ആദ്യമെ പറയാം. പുതിയ ബ്ലൂടൂത്ത് ടെക്‌നോളജി വയര്‍ലെസ് കണക്ഷന്‍ മുറിയാതെ സൂക്ഷിക്കുന്നതില്‍ വലിയൊരു പങ്കുവഹിക്കുന്നു. ഏകദേശം 10 മീറ്റര്‍ ദൂരം വരെ വലിയ പ്രശ്‌നങ്ങളില്ലാതെ ഉപയോഗിക്കാം. ഇതില്‍ 6എംഎം ഡൈനാമിക് ഡ്രൈവറുകള്‍ ഉപയോഗിച്ചിരിക്കുന്നു. ടൈപ് സി പോര്‍ട്ടാണ് ചാര്‍ജിങ്ങിന്. 35 ഗ്രാമാണ് ഭാരം. ഫോണ്‍ കോളുകള്‍ക്കായി ഓരോ ഇയര്‍ബഡിലും മൈക്രോഫോണും ഉണ്ട്.

ഇതിലെ സ്മാര്‍ട് ടച്ച് കണ്ട്രോളുകളാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. കോളുകള്‍ എടുക്കുന്നതിനും, കട്ടു ചെയ്യുന്നതിനും, സംഗീതം കേള്‍ക്കുന്ന സമയത്തും ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത പാട്ടിലേക്ക് പോകുന്നതിനും ഇതു സഹായകമാണ്. വോയിസ് അസിസ്റ്റന്റിന്റെ സേവനവും ടച് നിയന്ത്രണങ്ങള്‍ വഴി വിരല്‍ത്തുമ്പത്തു വച്ചു നടത്താം. ഇത്തരം ഇയര്‍ബഡ്‌സ് നിങ്ങളുടെ ചെവിക്കും ഇണങ്ങുമോ എന്നു ധരിച്ചു നോക്കേണ്ടി വരും. എന്നാല്‍ മിക്കവര്‍ക്കും ഇണങ്ങുന്ന രീതിയില്‍ തന്നെയാണ് ഡിസൈൻ. ചെവിയില്‍ വച്ചുകൊണ്ട് ജോലിയെടുക്കുന്നത് മിക്കവര്‍ക്കും ഒരു പ്രശ്‌നമായിരിക്കില്ല. ഏകദേശം 2-3 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഇടയ്ക്കിടയ്ക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ ഏകദേശം ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കും. ഇതിനൊപ്പം 300 എംഎഎച് ചാര്‍ജിങ് കെയ്‌സും ലഭിക്കുന്നു എന്നതിനാല്‍ ദിവസം മുഴുവന്‍ ചാര്‍ജ് ലഭിക്കുമെന്നി പറയാം. ഒറ്റ ഫുള്‍ ചാര്‍ജില്‍ 3 മണിക്കൂര്‍ വരെ ഫോണ്‍ വിളിക്കാം. നാലു മണിക്കൂര്‍ വരെ പാട്ടും കേള്‍ക്കാം. ഇത് 1.5 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ ക്വിക് ചാര്‍ജിങ് ഉപയോഗിച്ച് മുഴുവന്‍ ചാര്‍ജും നിറയ്ക്കുകയും ചെയ്യാം. 100 മണിക്കൂറാണ് സ്റ്റാന്‍ഡ് ബൈ ടൈം. പിട്രോണ്‍ ബെയ്‌സ്ബഡ്‌സ് പ്രോയില്‍ 40 എംഎഎച് ബാറ്ററിയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

∙ ശബ്ദം

പിട്രോണ്‍ ബെയ്‌സ്ബഡ്‌സ് പ്രോയ്ക്ക് നല്ല ബെയ്‌സ് ഉണ്ട്. മോണോ എഫക്ട് അല്ല. സ്റ്റീരിയോ എഫക്ട് തന്നെ തരുന്നു. ഉപയോഗിച്ചിരിക്കുന്ന 8 എംഎം ഡ്രൈവറുകള്‍ നല്ല ട്രെബിളും നല്‍കുന്നു. കൂടാതെ ശബ്ദത്തിന് ഒരു സ്വാഭാവികതയും തോന്നിക്കുന്നു. സിനിമ കാണുമ്പോഴും ശബ്ദമെത്താന്‍ വലിയ താമസം ഇല്ല. ഓണ്‍ലൈന്‍ വിഡിയോകളുടെ കാര്യത്തിലും ഈ സിങ്കിങ് മികച്ചതു തന്നെയാണ്. പ്രത്യേകിച്ചും നല്‍കുന്ന പണം പരിഗണിക്കുമ്പോള്‍. സ്‌റ്റീരിയോ, മോണോ മോഡുകള്‍ ഉണ്ട്.

നിങ്ങളുടെ ഫോണോ ടാബോ ഒക്കയുമായി ഒരിക്കല്‍ പെയര്‍ ചെയ്തുകഴിഞ്ഞാല്‍ പിട്രോണ്‍ ബെയ്‌സ്ബഡ്‌സ് പ്രോ ഓട്ടോമാറ്റിക്കായി പിന്നീട് പെയര്‍ ആയിക്കോളും. 

ഒപ്പം ലഭിക്കുന്ന ചാര്‍ജിങ് കെയ്‌സിന് സ്മാര്‍ട് ഡിജിറ്റല്‍ ഡിസ്‌പ്ലെ ഉണ്ട്. എത്ര ചാര്‍ജ് ശേഷിക്കുന്നുണ്ടെന്ന് ഇതില്‍ നോക്കിയാല്‍ മനസ്സിലാകും. ഇത് വാട്ടര്‍ റെസിസ്റ്റന്റ് ആണെന്നു കമ്പനി പറയുന്നു. ഇതന് IPX4 റെയ്റ്റിങ് ആണ് നല്‍കിയിരിക്കുന്നത്. നാനോ കോട്ടിങ് ഉണ്ടെന്നും പറയുന്നു. നിങ്ങള്‍ നല്ല വര്‍ക്ക് ഔട്ടുകള്‍ നടത്തുന്നുണ്ടെങ്കില്‍ വിയര്‍ത്താലോ, അല്ലെങ്കില്‍ ഏതാനും തുള്ളി വെള്ളം വീണാലോ പ്രശ്‌നമായേക്കില്ല.

ptron-bassbuds-pro

∙ ഗുണങ്ങള്‍

– ഇത് ചെവിയില്‍ ഉറച്ചിരുന്നോളും എന്നാണ് മിക്കവരുടെയും അനുഭവം

– ചാര്‍ജിങ് കെയ്‌സിലുള്ള യുഎസ്ബി സപ്പോര്‍ട്ട്, ബാറ്ററി നില അറിയാനുള്ള ഇന്‍ഡിക്കേറ്റര്‍

– 10 മീറ്ററോളം ലഭിക്കുന്ന റെയ്ഞ്ച്

– പല നിറങ്ങളില്‍ ലഭ്യമാണ്

– സ്മാര്‍ട്ട് ടച്ച് കണ്ട്രോളുകള്‍

∙ അത്ര മികവു പുലര്‍ത്താത്തത് എന്ത്?

സംഗീതം കേള്‍ക്കുന്നതിനും മൂവി കാണുന്നതിനും മറ്റും ഇത് മികച്ച അനുഭവം നല്‍കുന്നുവെങ്കിലും ഫോണ്‍ കോളുകളുടെ കാര്യത്തില്‍ ആ മികവ് കാണാനാകുന്നില്ലെന്ന് പറയേണ്ടിയിരിക്കുന്നു.

English Summary: pTron Bassbuds Pro Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA