ADVERTISEMENT

ഡാലസ്∙ ജൂലൈ 12 ന് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽ നിന്നും ആപ്പിളിന്റേതെന്ന് തോന്നിപ്പിക്കുന്ന എയർപോഡ്സ് കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്‌ഷൻ ഓഫിസ് സിൻസിനാറ്റിയിൽ നിന്നും പിടിച്ചെടുത്തു. 15 ലക്ഷം ഡോളർ വിലമതിപ്പുള്ള 5,000 വ്യാജ ആപ്പിൾ എയർപോഡ്സ്, 1372 വ്യാജ ആപ്പിൾ എയർപോഡ്‌സ് പ്രോകളും ആണ് പിടിച്ചെടുത്തത്. 

 

കണ്ടെയ്നറുകൾ കസ്റ്റംസ് ക്ലിയറൻസിന്റെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾക്ക് ശരിയായ ട്രേഡ് മാർക്കോ, കമ്പനിക്ക് നിയമപരമായ ലൈസൻസോ ഇല്ലെന്ന് തെളിഞ്ഞത്. പിടിച്ചെടുത്ത അഞ്ച് കണ്ടെയ്നറുകളും ടെക്സാസിലുള്ള ബ്രൗസ്‌വിലൽ സിറ്റിയിലേക്കാണ് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിച്ചതെന്ന് വെള്ളിയാഴ്ച ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

 

നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുമെന്ന് കസ്റ്റംസ് സ്റ്റാൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫിസർ ലഫോണ്ട അഭിപ്രായപ്പെട്ടു.

 

വാര്‍ത്ത അയച്ചുതന്നത്: ബാബു പി. സൈമണ്‍

 

English Summary: US Customs seizing record numbers of fake AirPods: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com