ADVERTISEMENT

ചൈനീസ് കമ്പനി ഷഓമിയുടെ മറ്റൊരു ബ്രാൻഡായ റെഡ്മിയുടെ ആദ്യ ലാപ്‌ടോപ് സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ചൈനയിൽ അവതരിപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് റെഡ്മിബുക്കുകൾ ഇന്ത്യയിലെത്തുന്നത്. റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ എന്നീ രണ്ട് വേരിയന്റുകളിലാണ് ലാപ്ടോപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ലാപ്‌ടോപ്പുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും വിദ്യാർഥകൾക്കും അധ്യാപകർക്കും വേണ്ടിയുള്ളതാണെന്ന് റെഡ്മി അറിയിച്ചു.

 

രണ്ട് റെഡ്മിബുക്ക് ലാപ്ടോപ്പുകൾക്കും 15 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 10 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ലാപ്ടോപ്പുകളിൽ വിൻഡോസ് 10 ഹോം, എംഎസ് ഓഫിസ് 2019 എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എംഐ ഷെയർ ഉപയോഗിച്ച് ഫയലുകൾ ട്രാൻസ്ഫർ ചെയ്യാനും സാധിക്കും. പുതിയ റെഡ്മിബുക്ക് സീരീസ് ലാപ്‌ടോപ്പുകളിൽ പ്രവർത്തിക്കുന്നത് ഇന്റലിന്റെ പതിനൊന്നാം തലമുറ ടൈഗർ ലേക്ക് പ്രോസസറുകളാണ്. 

 

റെഡ്മിബുക്ക് സീരീസ് രണ്ട് വേരിയന്റുകളിലാണ് വിൽക്കുക. ഇത് ചാർക്കോൾ ഗ്രേ നിറത്തിൽ ലഭ്യമാണ്. റെഡ്മിബുക്ക് പ്രോയുടെ വില 49,999 രൂപയാണ്. എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് വഴി വാങ്ങുമ്പോൾ 3,500 രൂപയുടെ കിഴിവ് ലഭിക്കും. റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ 256 ജിബി വേരിയന്റിന് 41,999 രൂപയാണ് വില. 512 ജിബി വേരിയന്റിന് 44,999 രൂപയുമാണ് വില. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ചാൽ 2500 രൂപയും കിഴിവ് ലഭിക്കും.

 

റെഡ്മിബുക്ക് പ്രോയിൽ 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയും വിഡിയോ കോളുകൾക്കായി 720 പി എച്ച്ഡി വെബ്ക്യാമും ഉണ്ട്. റെഡ്മിബുക്ക് പ്രോ ഇന്റലിന്റെ 11 -ാം തലമുറ കോർ i5 ടൈഗർ ലേക്ക് പ്രോസസറുമായാണ് വരുന്നത്. ലാപ്ടോപ്പിന് 8 ജിബി റാമും 512 ജിബി എസ്എസ്ഡിയും ഉണ്ട്. 1.8 കിലോഗ്രാമാണ് ലാപ്‌ടോപ്പിന്റെ ഭാരം.

 

റെഡ്മിബുക്ക് 15 പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, രണ്ട് യുഎസ്ബി 3.2 ടൈപ്പ്-സി, ഒരു യുഎസ്ബി 2.0, ഒരു എച്ച്ഡിഎംഐ പോർട്ട്, ഓഡിയോ ജാക്ക് എന്നിവ ഉൾപ്പെടുന്നു. എസ്ഡി കാർഡ് റീഡറും ഉണ്ട്. ലാപ്പിൽ രണ്ട് 2W സ്റ്റീരിയോ സ്പീക്കറുകളും കാണാം.

 

ലാപ്ടോപ്പിൽ ഇപ്പോൾ വിൻഡോസ് 10 ആണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഈ വർഷം അവസാനത്തോടെ വിൻഡോസ് 11 ലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാമെന്നാണ് റെഡ്മി അവകാശപ്പെടുന്നത്. ലാപ്ടോപ്പിന്റെ ബാറ്ററി വലുപ്പം പരാമർശിച്ചിട്ടില്ല. പക്ഷേ, ഇത് ഏകദേശം 10 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷനിൽ ഇന്റലിന്റെ 11-ാം തലമുറ കോർ i3 ടൈഗർ ലേക്ക് പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ മോഡലിൽ 256 ജിബി, 512 ജിബി എസ്എസ്ഡി വേരിയന്റുകളുണ്ട്. റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷന്റെ ശേഷിക്കുന്ന ഫീച്ചറുകളെല്ലാം റെഡ്മിബുക്ക് പ്രോയിലേത് പോലെ തന്നെയാണ്.

 

English Summary: Redmi launches its first laptop series RedmiBook 15 in India. Price, specs, other details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com