ADVERTISEMENT

ഫോൺ കോളിനിടെ ബ്ലൂടൂത്ത് ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പുർ ജില്ലയിലാണ് സംഭവം. ഉദയ്പുരിയ ഗ്രാമത്തിലെ രാകേഷ് നഗറാണ് മരിച്ചത്. പൊട്ടിത്തെറിയിൽ ഇരുചെവികൾക്കും പരുക്കേറ്റ യുവാവ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് ഡോക്ടർ പറഞ്ഞു.

ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉപയോഗിച്ച് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ ഉപകരണം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ രാകേഷ് അബോധാവസ്ഥയിലാവുകയും ചെയ്തു. ചെവികൾക്ക് കാര്യമായി പരുക്കേറ്റ രാകേഷിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ കുറവാണ്. ഇത്തരമൊരു മരണം ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കാം. സ്മാർട് ഫോണുകളും ബാറ്ററികളും പൊട്ടിത്തെറിച്ചുള്ള മരണങ്ങൾ പതിവാണ്. എന്നാൽ ഇത്രയും ചെറിയ ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ എങ്ങനെയാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. ഏതു ബ്രാൻഡിന്റെ ബ്ലൂടൂത്ത് ഹെഡ്ഫോണാണ് അപകടത്തിനു കാരണമായതെന്നും അറിവായിട്ടില്ല.

 

English Summary: Rajasthan: 28-year old man dies after Bluetooth earphone explodes while in use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com