sections
MORE

വില ഒന്നര ലക്ഷം! എച്ച്പിയുടെ പുതിയ എന്‍വി നോട്ട്ബുക്കുകള്‍ പുറത്തിറക്കി

hp-laptop
SHARE

കൂടുതല്‍ ഫീച്ചറുകളുമായി എച്ച്പി പുതിയ എന്‍വി14, എന്‍വി15 നോട്ട്ബുക്കുകള്‍ പുറത്തിറക്കി. അഡോബ് ഫേട്ടാഷോപ്പ്, അഡോബ് പ്രീമിയര്‍ പ്രോ, അഡോബ് ലൈറ്റ് റൂം മറ്റ് ക്രിയേറ്റീവ് സ്യൂട്ടുകളും ടൂളുകളും എന്‍വിയില്‍ ഉപയോഗിക്കാം. 16.5 മണിക്കൂര്‍ ബാറ്ററി ലൈഫാണ് എച്ച്പി എന്‍വി 14  ഉറപ്പു നല്‍കുന്നത്. ഉപയോഗത്തിനനുസരിച്ച് ഡിസ്‌പ്ലേ സെറ്റിങ്ങുകള്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയും. കൃത്യമായ നിറങ്ങള്‍ കാണാന്‍ സഹായിക്കുന്ന 14 ഇഞ്ച് ഡിസ്‌പ്ലേയാണ് എന്‍വി 14 നുള്ളത്. എന്‍വി 15ന് 15.6 ഇഞ്ച് ഡിസ്‌പ്ലേയാണ്. 104,999 രൂപ മുതല്‍ എച്ച്പി എന്‍വി 14 ലഭ്യമാണ്. എന്‍വി 15യുടെ ആരംഭവില 154,999 രൂപയാണ്.

എച്ച്പി യില്‍, ശരിയായ സാങ്കേതികവിദ്യയും കമ്മ്യൂണിറ്റി പിന്തുണയും ഉപയോഗിച്ച് സ്രഷ്ടാക്കളുടെ സ്വപ്നങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിലേക്ക്, എച്ച്പി യുടെ പുതിയ എന്‍വി പോര്‍ട്ട് ഫോളിയോ ഈ സ്രഷ്ടാക്കള്‍ക്ക് സ്വയം പ്രകടിപ്പിക്കാനും എക്‌സ്‌ക്ലൂസീവ് നെറ്റ്വര്‍ക്ക് 'എച്ച്പി ക്രിയേറ്റര്‍സ് ഗാരേജ്' ആരംഭിക്കാനും അനുവദിക്കുന്നുവെന്ന് എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ കേതന്‍ പേട്ടല്‍ പറഞ്ഞു.

11-ാം തലമുറ ഇന്റല്‍ കോര്‍ പ്രോസസറു എന്‍വിഡിയ ജിഇഫോഴ്‌സ് ജിടിഎക്‌സ് 1650 ടിഐ മാക്‌സ്-ക്യു ഡിസൈന്‍ ഗ്രാഫിക്‌സും ഉള്ളതാണ് എച്ച്പി എന്‍വി 14. വേഗത്തിലുള്ള റെന്‍ഡറിങും സുഗമമായ പ്ലേബാക്കും  മള്‍ട്ടിടാസ്‌കിങും ഇതുമൂലം സാധ്യമാകുന്നു. ഫോേട്ടാകളും വിഡിയോകളും രേഖകളും മറ്റും പിസിയും മൊബൈലുകളുമായി വയര്‍ലെസായി കൈമാറ്റം ചെയ്യുതിന് എച്ച്പി ക്യുക്‌ഡ്രോപ് വഴി സാധിക്കും. ക്രിയേറ്റീവ് ആയ ജോലികള്‍ ചെയ്യുന്നവര്‍ക്ക് നൂതനമായ ദൃശ്യ, ശ്രാവ്യ ശേഷികളുള്ളതും ഒതുങ്ങിയതും ഭാരമില്ലാത്തതുമായ പിസികള്‍ നല്‍കിക്കൊണ്ട് ഒരു സംയോജിത തൊഴിലന്തരീക്ഷത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് പുതിയ എന്‍വി നോട്ട്ബുക്കുകളിലൂടെ എച്ച്പി ശ്രമിക്കുന്നത്.  പശ്ചാത്തലശബ്ദങ്ങള്‍ ഒഴിവാക്കുന്ന എഐ നോയ്‌സ് റിമൂവല്‍ ഉള്ളതുകൊണ്ട് എച്ച്പി എന്‍വി 14 ഉപയോഗിച്ച് തടസ്സങ്ങളില്ലാതെ വിഡിയോകള്‍ റെക്കോഡ്  ചെയ്യാനും കോളുകൾ നടത്താനും വിര്‍ച്വല്‍ പരിപാടികള്‍ സംഘടിപ്പിക്കാനും സാധിക്കുന്നു. മാത്രമല്ല മികച്ച സ്വകാര്യതയും സുരക്ഷയും ഉപഭോക്താക്കള്‍ക്കു വാഗ്ദനം നല്‍കുന്നുണ്ട് എച്ച് പി.

ക്രിയേറ്റീവ് ജോലികളിലേര്‍പ്പെടുന്നവര്‍ക്കും കണ്ടന്റ് ക്രിയേറ്റേഴ്‌സിനുമായി 'എച്ച്പി ക്രിയേറ്റേഴ്‌സ് ഗാരേജ്' എന്ന പേരില്‍ എച്ച്പി ഒരു കൂട്ടായ്മയും അവതരിപ്പിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക്് ഇന്ത്യയിലെമ്പാടുമുള്ള വിദഗ്ധരുമായി സഹകരിക്കുന്നതിനും തങ്ങളുടെ നൈപുണ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതിനും വേദിയൊരുക്കുന്നു. വൈദഗ്ധ്യം വര്‍ധിപ്പിക്കാനും മറ്റു സര്‍ഗാത്മകവ്യക്തികളുമായി സ്വന്തം ചിന്തകളും ആശയങ്ങളും പങ്കു വയ്ക്കുതിനുള്ള വേദികളൊരുക്കാനും സര്‍ഗാത്മകരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു പരസ്പരം സഹകരിക്കുതിനുതകുന്ന പരിപാടികളും മത്സരങ്ങളും സ്ഥിരമായി സംഘടിപ്പിക്കുന്നതിനും ഇതു സഹായിക്കും.

എച്ച്പി എന്‍വി ഉത്പങ്ങള്‍ എച്ച്പി വേള്‍ഡ് സ്റ്റോറുകളിലും വലിയ റീട്ടെയില്‍ ഔട് ലെറ്റുകളിലും പ്രമുഖ ഇകൊമേഴ്‌സ് സൈറ്റുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട് ലെറ്റുകളിലും ലഭ്യമാണ്. കൂടാതെ, എച്ച്പി എന്‍വി വാങ്ങുമ്പോള്‍ 4230 രൂപയുടെ അഡോബിന്റെ 20+ ക്രിയേറ്റീവ് സോഫ്റ്റ്‌വെയറുകളും നല്‍കുന്ന ഒരു മാസത്തെ ഓഫറും ഉണ്ടായിരിക്കും. മറ്റ് ഏതെങ്കിലും എച്ച്പി ലാപ്‌ടോപ് എക്‌സ്‌ചേഞ്ച് ചെയ്താല്‍ 15,000 രൂപ വരെ ഇളവും ലഭിക്കും.

English Summary: HP launches new Envy laptops in India: Price, features, other details

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA