ADVERTISEMENT

ടിവി സ്റ്റിക്കുകളുടെ ശ്രേണിയിലേക്ക് പുതിയൊരു താരവുമായി റിയൽമി. റിയൽമി 4K ഗൂഗിൾ ടിവി സ്റ്റിക് ഒക്ടോബർ 13ന് വിപണിയിലെത്തും. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് പുതിയ ടിവി സ്റ്റിക്കിനെ പരിചയപ്പെടുത്തുന്ന ടീസർ അവതരിപ്പിച്ചിരിക്കുന്നത്. ക്രോംകാസ്റ്റിനു ശേഷം ഗൂഗിളിന്റെ സാങ്കേതികവിദ്യയിൽ പുറത്തിറങ്ങുന്ന ടിവി സ്റ്റിക് കൂടിയാണ് റിയൽമി 4K ഗൂഗിൾ ടിവി സ്റ്റിക്. HDMI 2.0 സപ്പോർട്ട് ചെയ്യുന്ന സ്റ്റിക് വോയിസ് കമാൻഡ് വഴി പ്രവർത്തിപ്പിക്കാൻ ഗൂഗിൾ അസിസ്റ്റന്റുമുണ്ട്. ബിൽറ്റ്–ഇൻ അലക്സ സേവനമാണ് റിയൽമി 4K ഗൂഗിൾ ടിവി സ്റ്റിക്കിന്റെ മറ്റൊരു പ്രത്യേക.

 

സാധാരണ ടിവിയെ സ്മാർട് ടിവിയാക്കാൻ സഹായിക്കുന്ന ടിവി സ്റ്റിക്കുകളുടെ ശ്രേണിയിൽ ആമസോൺ ഫയർ ടിവി സ്റ്റിക്ക് ആയിരിക്കും റിയൽമിയുടെ പ്രധാന എതിരാളി. മുൻപുണ്ടായിരുന്ന 4K ഫയർ ടിവി സ്റ്റിക്കിനെക്കാൾ മികവുറ്റ 4K മാക്സ് ഫയർ ടിവി സ്റ്റിക്ക് ആമസോൺ അവതരിപ്പിച്ചത് അടുത്തിടെയാണ്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ വൻ ഓഫറുകൾ നടക്കുന്ന സമയത്ത് ഉപഭോക്താക്കളെ ആകർഷിക്കാൻ താരതമ്യേന കുറഞ്ഞ വിലയിലാവും റിയൽമി എത്തുക എന്നു സൂചനയുണ്ടെങ്കിലും വില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 

 

ആമസോൺ ഫയർ സ്റ്റിക്കിനു പുറമേ, എംഐ ടിവി സ്റ്റിക്, നോക്കിയ മീഡിയ സ്ട്രീമർ തുടങ്ങി കമ്പനി താരങ്ങളും വില കുറഞ്ഞ ഒട്ടേറെ പുതുമുഖ താരങ്ങളും ആപ്പിൾ ടിവി 4K പോലുള്ള പ്രീമിയം ടിവി സ്റ്റിക്കുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ബിൽറ്റ്– ഇൻ ക്രോംകാസ്റ്റോടു കൂടിയ എംഐ ടിവി സ്റ്റിക്ക് ഇപ്പോൾ ഏകദേശം 2300 രൂപയ്ക്ക് ഓൺലൈനായി വാങ്ങാൻ കിട്ടുമ്പോൾ വിപണി പിടിക്കാൻ വിലയിൽ റിയൽമി എന്തു മാജിക്കാണു കാണിക്കാനിരിക്കുന്നതെന്നും ടെക് ലോകം ഉറ്റുനോക്കുന്നുണ്ട്.

 

English Summary: Realme 4K Google TV Stick Streaming Device 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com