ADVERTISEMENT

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. ദീപാവലിയോടനുബന്ധിച്ച് ഫ്ലിപ്കാർട്ടിനൊപ്പം ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും തന്നെയാണ് വൻ ഓഫറുകളും മറ്റു ഇളവുകളും നൽകുന്നത്. അവതരിപ്പിക്കുമ്പോൾ 70,990 രൂപ വിലയുണ്ടായിരുന്ന ഇഫാൽക്കണിന്റെ 55 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട് ടിവി ഫ്ലിപ്കാർട്ടിൽ 54 ശതമാനം ഡിസ്കൗണ്ടിൽ 31,999 രൂപയ്ക്കാണ് വിൽക്കുന്നത്. 

 

realme-smart-tv

അവതരിപ്പിക്കുമ്പോൾ 21,999 രൂപ വിലയുണ്ടായിരുന്ന റിയൽമി നിയോ 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട് ടിവി 45 ശതമാനം ഡിസ്കൗണ്ടിൽ 11,999 രൂപയ്ക്കുമാണ് വിൽക്കുന്നത്. ചില ബ്രാൻഡുകളുടെ സ്മാർട് ടിവികൾക്ക് 80 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. ഇതോടൊപ്പം തന്നെ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10 ശതമാനം ഇളവും ലഭിക്കും. ചില ഉല്‍പന്നങ്ങൾ വാങ്ങുമ്പോൾ 11,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നൽകുന്നു. മുൻനിര ബ്രാൻഡുകളുടെ സ്മാർട് ടിവികളെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 

ഇലക്ട്രോണിക്സ്, ആക്‌സസറികൾ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ് ഉണ്ട്. വീട്ടുപകരണങ്ങൾക്കും 75 ശതമാനം വരെ കിഴിവുണ്ട്. മൊബൈലുകളിലും ടാബ്‌ലെറ്റുകളിലും നോ-കോസ്റ്റ് ഇഎംഐ, അധിക എക്സ്ചേഞ്ച് ഓഫറുകൾ, സമ്പൂർണ്ണ മൊബൈൽ പരിരക്ഷ എന്നിവയുണ്ട്. 

 

English Summary: Flipkart Big Diwali sale now live, Diwali offers smart TV - Great deals on Electronics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com