ADVERTISEMENT

ആപ്പിളിന്റെ ജനപ്രിയ ഉൽപന്നങ്ങളായ ഐഫോണ്‍, ഐപാഡ്, ആപ്പിൾ വാച്ച് എന്നിവ നിർണാക നിമിഷങ്ങളിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ഇത്തരം നിരവധി വാർത്തകൾ നേരത്തെ വായിച്ചിട്ടുള്ളതാണ്. ദിവസങ്ങൾക്ക് മുൻപ് സംഭവിച്ച മറ്റൊരു അപകടത്തിലും അച്ഛന്റെയും മകളുടെയും ജീവൻ രക്ഷിച്ചത് ആപ്പിളിന്റെ ഐപാഡ് ആയിരുന്നു.

 

വിമാനാപകടത്തിൽപെട്ട ഒരു അച്ഛന്റെയും മകളുടെയും ജീവനാണ് ഐപാഡിന്റെ സിഗ്നൽ വഴി രക്ഷിക്കാനായത്. സിഎൻഎന്നിന്റെ റിപ്പോർട്ട് പ്രകാരം പെൻസിൽവാനിയ സ്റ്റേറ്റിലാണ് അപകടം സംഭവിച്ചത്. സിംഗിൾ എൻജിൻ സെസ്ന 150 വിമാനമാണ് അപകത്തിൽപെട്ടത്. വിമാനം എവിടയൊണ് ലാൻഡ് ചെയ്തതെന്ന് കണ്ടെത്താനുമായില്ല. പെൻസിൽവാനിയയിലെ പിറ്റ്സ്റ്റൺ ടൗൺഷിപ്പിലുള്ള വിൽക്സ്-ബാരെ സ്ക്രാന്റൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്.

 

പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസിന്റെ റിപ്പോര്‍ട്ടുകൾ പ്രകാരം വിമാനം ടേക്ക്ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം കാണാതായി. 13 വയസ്സുള്ള മകളുമൊത്ത് 55 കാരനായ അച്ഛനാണ് വിമാനം പറത്തിയത്. വിമാനം കാണാതായതോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് റെസ്ക്യൂ കോർഡിനേഷൻ സെന്ററുമായി ചേർന്ന് അഞ്ച് മണിക്കൂറോളം തിരച്ചിൽ നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല.

 

ഇതിനിടെ പൈലറ്റിനെ തിരിച്ചറിഞ്ഞ ശേഷം പൊലീസ് അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് ഫോൺ നമ്പറും വാങ്ങി. പിന്നാലെ രക്ഷാപ്രവർത്തകർ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ മകളുടെ പക്കൽ ഐപാഡ് ഉണ്ടെന്ന് കണ്ടെത്തി. ചില ഐപാഡുകൾ സിഗ്നലുകൾ പിങ് ചെയ്യാൻ അനുവദിക്കുന്നതാണ്. ഈ സേവനം ലഭ്യമായതോടെ അവർ എവിടെയാണ് ഇറങ്ങിയതെന്ന് കൃത്യമായി കണ്ടെത്താനും സാധിച്ചു. നിസാര പരുക്കുകളോടെ പ്രീ-ഹൈപ്പോതെർമിക് അവസ്ഥയിലാണ് ദമ്പതികളെ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

 

English Summary: An iPad Signal Helped Save Father And Daughter's Lives After A Plane Crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com