ADVERTISEMENT

ലോകത്തെ മുന്‍നിര ടെക് ബ്രാൻഡായ ഷഓമി ഈ വർഷത്തെ അവസാന ദിവസങ്ങളിൽ നിരവധി പുതിയ ഉൽപന്നങ്ങളാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം മുൻനിര സ്മാർട് ഫോണുകൾ മുതൽ ലാപ്‌ടോപ്പുകൾ വരെയുള്ള ഉൽപന്നങ്ങളുടെ ഒരു പുതിയ നിര തന്നെ ചൈനീസ് ടെക് കമ്പനി പുറത്തിറക്കി. ഇതിൽ ഷഓമിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട് വാച്ചായ വാച്ച് എസ്1 ഉൾപ്പെടുന്നു.

 

സ്‌ക്വാറിഷ് വാച്ചുകളിൽ നിന്ന് വ്യത്യസ്തമായി ഷഓമി വാച്ച് എസ്1 പൂർണമായും ഒരു റൗണ്ട് ഡിസൈനിലാണ് വരുന്നത്. വൃത്താകൃതിയിലുള്ള ഡയലിന് മുകളിൽ ഒരു സഫയർ ഗ്ലാസ് ടച്ച് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പുറത്തുവന്ന ചിത്രങ്ങളിലെല്ലാം സ്റ്റൈലിഷ് ആയി കാണപ്പെടുന്നു. ഇത് ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഒരു ലെതർ സ്ട്രാപ്പ് ഫീച്ചറും ഉണ്ട്. വലതുവശത്ത് രണ്ട് ബട്ടണുകൾ കാണാം.

 

ഷഓമി വാച്ച് എസ്1ന് മുകളിൽ 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് കാണുന്നത്. 5ATM വാട്ടർ റെസിസ്റ്റൻസ്, 117 സ്‌പോർട്‌സ് മോഡുകൾ, ഔട്ട്‌ഡോർ ആക്‌റ്റിവിറ്റികൾക്കിടയിൽ ചലനം ട്രാക്കുചെയ്യുന്നതിനുള്ള ജിഎൻഎസ്എസ് പൊസിഷനിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുഴുവൻ സമയവും ഉപയോഗിച്ചാൽ വാച്ച് എസ്1 ന് 12 ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് ഷഓമി അവകാശപ്പെടുന്നത്. അതേസമയം, ഉപയോഗിക്കാതിക്കുമ്പോൾ ബാറ്ററി ലൈഫ് 24 ദിവസം വരെ ലഭിക്കും. വാച്ച് എസ്1 ന് വയർലെസ് ചാർജിങ് ശേഷിയുമുണ്ട്.

 

വാച്ച് എസ് 1 ന്റെ ആകെ മൂന്ന് വേരിയന്റുകളാണ് ഷഓമി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ മുഴുവൻ കറുപ്പ് നിറമുള്ള വേരിയന്റിന് 1099 യുവാൻ (അല്ലെങ്കിൽ ഏകദേശം 13,000 രൂപ) ആണ് വില. സിൽവർ ഫിനിഷ് ഡയലും ബ്രൗൺ, ബ്ലൂ സ്‌ട്രാപ്പും ഉള്ള മറ്റ് രണ്ടെണ്ണത്തിന് 1199 യുവാനും (ഏകദേശം 14,000 രൂപ) ആണ് വില. രാജ്യാന്തര വിപണികളിൽ ഈ സ്മാർട് വാച്ച് എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല. വരുന്ന വർഷത്തിന്റെ ആദ്യ പാദത്തിൽ എപ്പോൾ വേണമെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അവതരിപ്പിക്കാം.

 

English Summary: Xiaomi Watch S1 with AMOLED display, 117 sports mode launched, price starts at around Rs 13,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com