ADVERTISEMENT

സ്‌മാർട് ഫോൺ നിർമാതാക്കളായ ഒപ്പോയുടെ പുതിയ വയർലെസ് ഇയർഫോൺ എൻകോ എം32 ഇന്ത്യയിൽ അവതരിപ്പിച്ചു. 35 മിനിറ്റ് ഫ്ലാഷ് ചാർജ് ചെയ്താൽ തുടർച്ചയായി 28 മണിക്കൂർ വരെ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജനുവരി 10 മുതൽ ആമസോണിലും ഓപ്പോ സ്റ്റോറുകളിലും പുതിയ ഇയർഫോൺ ലഭ്യമാകും. ഒപ്പോ എൻകോ എം 32 വയർലെസ് ഇയർഫോണുകളുടെ ഇന്ത്യയിലെ വില 1,799 രൂപയാണ്. എന്നാൽ, ജനുവരി 12 വരെ ഒപ്പോ എൻകോ എം32 ഇയർഫോൺ 1,499 രൂപ കിഴിവിൽ വാങ്ങാം.

 

ഒപ്പോ എൻകോ എം32ൽ 10എംഎം ഡൈനാമിക് ഡ്രൈവറുകൾ പായ്ക്ക് ചെയ്തിട്ടുണ്ട്. ഇതിന് മികവാർന്ന, സമതുലിതമായ ശബ്ദം നൽകാൻ കഴിയും. മെച്ചപ്പെട്ട ശബ്‌ദാനുഭവം ലഭിക്കാനായി ഇയർഫോണുകൾക്ക് എഎസി ഓഡിയോ ഫോർമാറ്റിനെ പിന്തുണയ്‌ക്കാനും കഴിയും.

 

വയർലെസ് ഇയർഫോണുകൾ കറുപ്പ് നിറത്തിലാണ് വരുന്നത്. ഒരേസമയം രണ്ട് സ്‌മാർട് ഫോണുകളുമായോ ടാബ്‌ലെറ്റുകളുമായോ കണക്‌റ്റ് ചെയ്യാൻ ശേഷിയുള്ള ബ്ലൂടൂത്ത് 5.0 ലോ-ലേറ്റൻസി ട്രാൻസ്മിഷൻ സാങ്കേതികവിദ്യയാണ് ഒപ്പോ എൻകോ എം32 ൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇയർഫോൺ പൊടിയും വെള്ളവും (ഐപി55) പ്രതിരോധിക്കുന്നതാണ്. ഇതിനാൽ തന്നെ പുറത്തുള്ള ഓട്ടത്തിനും വർക്കൗട്ടുകൾക്കും അനുയോജ്യമാണ്.

 

കൂടാതെ, ഇതിന് മാഗ്നറ്റിക് ഇയർബഡുകളും ഉണ്ട്. കോളുകൾ നിയന്ത്രിക്കുന്നതിനും വോയ്‌സ് അസിസ്റ്റന്റുകൾ സജീവമാക്കുന്നതിനുമുള്ള മൾട്ടി-ഫങ്ഷൻ ബട്ടണും വോളിയം റോക്കറുകളും ഇയർഫോണുകളുടെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്നു.

 

ഒപ്പോ എൻകോ എ32 ൽ 220 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. ഇത് പൂർണമായി ചാർജ് ചെയ്താൽ 28 മണിക്കൂർ വരെ ഉപയോഗിക്കാം. വയർലെസ് ഇയർഫോണുകൾ ടൈപ്പ്-സി പോർട്ട് വഴി അതിവേഗ ചാർജിങ്ങിനും സാധിക്കും. കൂടാതെ 10 മിനിറ്റ് ചാർജ് ചെയ്താൽ 20 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവൽ ഡിവൈസ് സ്വിച്ചിങ്, ഇൻഡിപെൻഡന്റ് ബാസ് ചേംബർ ഡിസൈൻ, കോളുകൾക്കുള്ള നോയിസ് ക്യാൻസലേഷൻ, സിരി, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ വോയിസ് അസിസ്റ്റന്റുകൾക്കുള്ള പിന്തുണ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

 

രണ്ട് ഉപകരണങ്ങൾക്കിടയിൽ സ്വതന്ത്രമായ പ്രവർത്തനം അനുവദിക്കുകയും അതിനനുസരിച്ച് ബ്ലൂടൂത്ത് സിഗ്നൽ സ്വിച്ചിങ് പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്ന ഡ്യുവൽ ഡിവൈസ്, ഫാസ്റ്റ് സ്വിച്ചിങ് ഫങ്ഷൻ എന്നിവയും ഇതിന്റെ സവിശേഷതയാണ്. എൻകോ എം32 വയർലെസ് ഇയർഫോണിൽ ഒരു എഐ കോൾ-നോയിസ്-റിഡക്ഷൻ അൽഗോരിതം സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. ഇതു വഴി ആംബിയന്റ്-സൗണ്ട് തടസങ്ങളില്ലാതെ വോയ്‌സ് ഓവർ കോളുകൾക്ക് ഉപകാരപ്പെടും.

 

English Summary: Oppo Enco M32 wireless neckband launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com