ADVERTISEMENT

മൈക്രോസോഫ്റ്റിന്റെ സർഫേസ് ലാപ്‌ടോപ് സ്റ്റുഡിയോ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം യുഎസിൽ പുറത്തിറക്കിയ ഈ ലാപ്ടോപ് ഡവലപ്പർമാർ, ക്രിയേറ്റീവ് പ്രൊഫഷണലുകൾ, ഡിസൈനർമാർ, ഗെയിമർമാർ എന്നിവരെ ലക്ഷ്യം വച്ചുള്ളതാണ്. ഇത് വിവിധ കോൺഫിഗറേഷനുകളുമായാണ് വരുന്നത്. 

 

‘ഒരു ഡെസ്ക്ടോപ്പിന്റെ ശക്തി, ഒരു ലാപ്ടോപ്പിന്റെ പോർട്ടബിലിറ്റി, ഒരു ക്രിയേറ്റീവ് സ്റ്റുഡിയോ’ എന്നിവ വാഗ്ദാനം ചെയ്യുന്നതാണിത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 14.4 ഇഞ്ച് പിക്സൽസെൻസ് ഫ്ലോ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, പതിനൊന്നാം തലമുറ ഇന്റൽ കോർ എച്ച് 35 പ്രോസസറുകൾ, ഡോൾബി അറ്റ്‌മോസോടു കൂടിയ ക്വാഡ് ഓമ്‌നിസോണിക് സ്പീക്കറുകൾ എന്നിവ ഇതിന്റെ സവിശേഷതയാണ്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ സർഫേസ് ലാപ്‌ടോപ്പാണിതെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.

 

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്‌ടോപ് സ്റ്റുഡിയോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 1,56,999 രൂപയിലാണ്. ഇന്റൽ കോർ ഐ5 പതിനൊന്നാം തലമുറ പ്രോസസർ, 16 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള അടിസ്ഥാന മോഡലിന് 1,65,999 രൂപയാണ് വില. ടോപ്പ്-എൻഡ് വേരിയന്റിൽ 11-ആം തലമുറ ഇന്റൽ കോർ ഐ7 പ്രോസസർ, 16 ജിബി റാം, 2 ടിബി സ്റ്റോറേജ് എന്നിവയുള്ള വേരിയന്റിന് 3,43,499 രൂപയും നൽകണം.

 

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്‌ടോപ് സ്റ്റുഡിയോ ഫെബ്രുവരി 15 മുതൽ പ്രീ-ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. വാണിജ്യ അംഗീകൃത റീസെല്ലർമാർ വഴിയും തിരഞ്ഞെടുത്ത റീട്ടെയിൽ, ഓൺലൈൻ പാർട്ണർമാർ വഴിയും മാർച്ച് 8 മുതൽ ലാപ്ടോപ് വാങ്ങാം.

 

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്‌ടോപ് സ്റ്റുഡിയോ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. ഇത് മഗ്നീഷ്യം, അലുമിനിയം കേസിംഗുമായാണ് വരുന്നത്. വിൻഡോസ് 11 ഔട്ട്-ഓഫ്-ദി-ബോക്സിലാണ് ലാപ്ടോപ് പ്രവർത്തിക്കുന്നത്. ഒരു പരമ്പരാഗത നോട്ട്ബുക്കിൽ നിന്ന് ഒരു ടാബ്‌ലെറ്റിലേക്കോ ക്യാൻവാസിലേക്കോ രൂപാന്തരപ്പെടുത്താൻ ഉപകരണത്തെ ഇതിന്റെ ഹിഞ്ച് അനുവദിക്കുന്നു. കീബോർഡിന് താഴെയായി സർഫേസ് സ്ലിം പെൻ 2 കാന്തികമായി ഘടിപ്പിക്കാൻ കഴിയുന്ന ഒരു സംവിധാനവുമുണ്ട്.

 

കൺവേർട്ടിബിൾ ലാപ്‌ടോപ്പിന്റെ മറ്റൊരു സവിശേഷത ലാപ്‌ടോപ് മോഡ്, സ്റ്റേജ് മോഡ്, സ്റ്റുഡിയോ മോഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡുകളിൽ ഉപയോഗിക്കാനുള്ള ശേഷിയാണ്. ലാപ്‌ടോപ് മോഡ് ഒരു സാധാരണ ലാപ്‌ടോപ് പോലുള്ള അനുഭവം പ്രദാനം ചെയ്യുന്നു. ഗെയിമിങ്, സ്ട്രീമിങ്, ഡോക്കിങ്, അവതരണം എന്നിവയ്‌ക്കായി സ്‌റ്റേജ് മോഡ് ഉപയോഗിക്കാം. കീബോർഡ് മൂടിയിരിക്കുന്നതും ടച്ച്‌പാഡ് തുറന്നിരിക്കുന്നതുമായ ഒരു കോണിലേക്ക് ഡിസ്‌പ്ലേ മുന്നോട്ട് വലിച്ചുകൊണ്ട് മൂന്നാമത്തെ മോഡായ സ്റ്റുഡിയോ മോഡും ഉപയോഗിക്കാം.

 

സർഫേസ് ലാപ്‌ടോപ് സ്റ്റുഡിയോയ്ക്ക് 2,400x1,600 പിക്‌സൽ റെസലൂഷനോടു കൂടിയ 14.4-ഇഞ്ച് പിക്‌സൽസെൻസ് ഫ്ലോ ഡിസ്‌പ്ലേ, 10-പോയിന്റ് മൾട്ടി-ടച്ച് പിന്തുണ, 120Hz വരെ റിഫ്രഷ് റേറ്റ് എന്നിവയും ഉണ്ട്. 201 പിപിഐ റെസലൂഷൻ, 3:2 വീക്ഷണാനുപാതം, ഡോൾബി വിഷൻ പിന്തുണ എന്നിവയും ഡിസ്‌പ്ലേയിൽ ഉണ്ട്. 32 ജിബി വരെ LPDDR4x റാമും 2 ടിബി വരെ എസ്എസ്ഡി സ്റ്റോറേജും ജോടിയാക്കിയ ക്വാഡ്-കോർ 11-ആം ജനറേഷൻ ഇന്റൽ കോർ എച്ച്35 പ്രോസസറുകൾ (11370H വരെ) ഉപയോഗിച്ചാണ് മൈക്രോസോഫ്റ്റ് സർഫേസ് ലാപ്‌ടോപ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. ഇന്റൽ കോർ ഐ5 മോഡലുകളിൽ ഇന്റൽ ഐറിഷ് എക്സ്ഇ ഇന്റഗ്രേറ്റഡ് ഗ്രാഫിക്സും ഇന്റൽ കോർ ഐ7 പ്രോസസറുകളുള്ളവയിൽ 4ജിബി GDDR6 മെമ്മറിയുള്ള എൻവിഡിയ ഗെഫോഴ്സ് ആർടിഎക്സ് 3050 ടിഐ സമർപ്പിത ജിപിയുവുമുണ്ട്.

 

വിൻഡോസ് ഹലോ ഫേസ് ഓതന്റിക്കേഷൻ, 1080p ഫ്രണ്ട് ഫേസിങ് ക്യാമറ, ഡ്യുവൽ ഫാർ ഫീൽഡ് സ്റ്റുഡിയോ മൈക്കുകൾ, ഡോൾബി അറ്റ്‌മോസോടു കൂടിയ ക്വാഡ് ഓമ്‌നിസോണിക് സ്പീക്കറുകൾ എന്നിവയ്‌ക്കൊപ്പം ഈ ഉപകരണം വരുന്നു. മൈക്രോസോഫ്റ്റ് സർഫേസ് ലാപ്‌ടോപ്പ് സ്റ്റുഡിയോയിലെ സുരക്ഷാ ഓപ്‌ഷനുകളിൽ എന്റർപ്രൈസ്-ഗ്രേഡ് സുരക്ഷയ്ക്കും ബിറ്റ്‌ലോക്കർ പിന്തുണയ്‌ക്കുമുള്ള ഫേംവെയർ ടിപിഎം, വിൻഡോസ് ഹലോ ഫേസ് സൈൻ-ഇൻ ഉപയോഗിച്ചുള്ള എന്റർപ്രൈസ്-ഗ്രേഡ് പരിരക്ഷണം, വിൻഡോസ് മെച്ചപ്പെടുത്തിയ ഹാർഡ്‌വെയർ സുരക്ഷ എന്നിവ ഉൾപ്പെടുന്നു.

 

സർഫേസ് ലാപ്‌ടോപ് സ്റ്റുഡിയോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ (USB 4.0/ Thunderbolt 4), 3.5 എംഎ ഹെഡ്‌ഫോൺ ജാക്ക്, സർഫേസ് കണക്ട് പോർട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.1 എന്നിവ ഉൾപ്പെടുന്നു. ഇന്റൽ കോർ ഐ5 പ്രോസസറുകളുള്ള ലാപ്‌ടോപ്പുകൾ 19 മണിക്കൂർ വരെ സാധാരണ ഉപയോഗം വാഗ്ദാനം ചെയ്യുന്നുണ്ട്. ബണ്ടിൽ ചെയ്ത 65W സർഫേസ് പവർ സപ്ലൈ അഡാപ്റ്ററാണ് കൂടെ നൽകുന്നത്. ഇന്റൽ കോർ ഐ7 പ്രോസസറുകളുള്ള മോഡലുകൾക്ക് 18 മണിക്കൂർ വരെ സാധാരണ ഉപയോഗം വാഗ്ദാനം ചെയ്യുന്നുണ്ട്. 102W സർഫേസ് പവർ സപ്ലൈ അഡാപ്റ്ററാണ് കൂടെ നൽകുന്നത്. ഇന്റൽ കോർ ഐ5 പ്രോസസറുകളുള്ള സർഫേസ് ലാപ്‌ടോപ്പ് സ്റ്റുഡിയോയ്ക്ക് 1.7 കിലോഗ്രാം ഭാരവും ഇന്റൽ കോർ ഐ5 പ്രോസസറുകൾ, ഐ7 പ്രോസസറുകളുള്ളവയ്ക്ക് 1.8 കിലോഗ്രാം ഭാരവുമുണ്ട്.

 

English Summary: Microsoft Surface Laptop Studio With Windows 11, Slim Pen 2 Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com