ADVERTISEMENT

ഷഓമി പാഡ് 5 ഇന്ത്യയിൽ അവതരിപ്പിച്ചു. പാഡ് 5 ന് പുറമെ, ഷഓമി 12 പ്രോ, ഷഓമി സ്മാർട് ടിവി 5എ എന്നിവയും പുറത്തിറക്കി. പാഡ് 5, ഷഓമി 12 പ്രോ എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ ചൈനയിൽ അവതരിപ്പിച്ചിരുന്നു. പ്രീമിയം ടാബ്‌ലെറ്റ് വിഭാഗത്തിലെ കമ്പനിയുടെ ഏറ്റവും പുതിയ ഓഫറാണ് പാഡ് 5. സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റ്, 44WA ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവയുള്ള വിവോ പാഡിനെതിരെയാകും പാഡ് 5ന്റെ മൽസരം. എന്നാൽ, വിവോ പാഡ് ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. നിലവിൽ, ഇത് ചൈനയിൽ മാത്രമാണ് ലഭ്യമാകുക.

 

ഷഓമി പാഡ് 5-ൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 11 ഇഞ്ച് ഡിസ്‌പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 860 പ്രോസസർ, 8720 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. ഷഓമി പാഡ് 5 ന്റെ 6ജിബി+128ജിബി വേരിയന്റിന് 26,999 രൂപയാണ് വില. അതേസമയം 6ജിബി+256ജിബി വേരിയന്റിന് 28,999 രൂപയുമാണ് വില. എന്നാൽ, 6ജിബി+128ജിബി വേരിയന്റിന് 24,999 രൂപയ്ക്കും 6ജിബി+256 ജിബി വേരിയന്റിന് 26,999 രൂപയ്ക്കുമാണ് വിൽക്കുക. കൂടാതെ, കാർഡുകളിലും ഇഎംഐയ്ക്കും 2000 രൂപയുടെ കിഴിവും എച്ച്ഡിഎഫ്സി വാഗ്ദാനം ചെയ്യുന്നു. ഓഫർ മെയ് 7 വരെ മാത്രമാണ് ലഭിക്കുക. ടാബ്‌ലെറ്റിന്റെ ആദ്യ വിൽപന മെയ് 3 ന് ആരംഭിക്കും.

 

16:10 സ്‌ക്രീൻ അനുപാതമുള്ള 11 ഇഞ്ച് ഡിസ്‌പ്ലേ WQHD+ ഡിസ്‌പ്ലേയാണ് ഷഓമി പാഡ് 5-ന്റെ സവിശേഷത. ഏത് ലൈറ്റിങ് പരിതസ്ഥിതിയിലും ക്രമീകരിക്കാൻ ഒരു സമർപ്പിത ആംബിയന്റ് ലൈറ്റ് സെൻസറുമായാണ് ഡിസ്‌പ്ലേ വരുന്നത്. 120 റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നതാണ് ഡിസ്പ്ലേ. 6 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും സഹിതം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 ആണ് ടാബ്‌ലെറ്റിന്റെ കരുത്ത്. പാഡിനായി ഒപ്റ്റിമൈസ് ചെയ്ത ആപ്പുകൾ, സ്പ്ലിറ്റ് സ്‌ക്രീൻ, ഫ്ലോട്ടിങ് വിൻഡോകൾ എന്നിവയിലൂടെ മൾട്ടിടാസ്‌കിങ് ഉറപ്പാക്കുന്ന പാഡ് 5-നായി MIUI-യും ഷഓമി അവതരിപ്പിച്ചു. ട്രൂ കളേഴ്‌സ്, ഡോൾബി അറ്റ്‌മോസ്, ഡോൾബി വിഷൻ, ഡൈനാമിക് ക്വാഡ് സ്പീക്കറുകൾ എന്നിവയും ടാബ്‌ലെറ്റ് പിന്തുണയ്ക്കും.

 

ഷഓമി പാഡ് 5 ന് പിന്നിൽ 13 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയും ഉണ്ട്. ബിൽറ്റ് ഇൻ ഡോക്യുമെന്റ് സ്‌കാനിങ് മോഡും ടാബ്‌ലെറ്റിൽ ലഭ്യമാണ്. ഷഓമി പാഡ് 5-ൽ 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 8720 എംഎഎച്ച് ആണ് ബാറ്ററി. ഇത്രയും വലിയ ബാറ്ററി ഉണ്ടായിരുന്നിട്ടും ടാബ്‌ലെറ്റിന് 511 ഗ്രാം മാത്രമാണ് ഭാരം.

 

English Summary: Xiaomi Pad 5 with Qualcomm Snapdragon 860 launched in India, price starts at Rs 26,999

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com