ADVERTISEMENT

മുൻനിര സ്മാർട് വാച്ച് നിർമാതാക്കളായ നോയ്‌സിന്റെ പുതിയ പ്രോഡക്ട് കളർഫിറ്റ് പള്‍സ് ബസ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു. വില 5,000 രൂപയിൽ താഴെയാണ്. ബ്ലൂടൂത്ത് കോളിങ് ഫംഗ്‌ഷണാലിറ്റി, എസ്പിഒ2 (SpO2) ട്രാക്കിങ്, ബ്ലഡ് പ്രഷർ (ബിപി) മോണിറ്ററിങ്, ഹൃദയമിടിപ്പ് സെൻസർ നിരീക്ഷണം എന്നിവ നോയ്‌സ് കളർഫിറ്റ് പൾസ് ബസിന്റെ ചില പ്രധാന സവിശേഷതകളാണ്. ഒറ്റ ചാർജിൽ ഒരാഴ്ചത്തെ ബാറ്ററി ലൈഫ് നൽകാൻ വാച്ചിന് കഴിയുമെന്നും നോയ്സ് അവകാശപ്പെടുന്നു.

 

നോയ്‌സ് കളർഫിറ്റ് പൾസ് ബസിന് ഇന്ത്യയിൽ 3,999 രൂപയാണ് വില. റോസ് പിങ്ക്, ജെറ്റ് ബ്ലാക്ക്, ഒലിവ് ഗ്രീൻ, ഷാംപെയ്ൻ ഗ്രേ, ഇലക്ട്രിക് ബ്ലൂ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് സ്മാർട് വാച്ച് വരുന്നത്. ആമസോൺ, ഗോനോയ്സ്.കോം എന്നിവ വഴി വാങ്ങാം.

 

പുതിയ നോയ്‌സ് കളർഫിറ്റ് പൾസ് ബസ് സ്മാർട് വാച്ചിൽ 240 x 280 പിക്സൽ റെസലൂഷനുള്ള 1.69 ഇഞ്ച് എൽസിഡി ഡിസ്പ്ലേയുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുമായി പൊരുത്തപ്പെടുന്നതാണ് നോയ്‌സ് കളർഫിറ്റ് പൾസ് ബസ്. ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റിയും സ്മാർട് വാച്ച് പിന്തുണയ്ക്കുന്നു.

 

പുതിയ വെയറബിൾ ഉപയോക്താക്കൾക്ക് 150-ലധികം ക്ലൗഡ് അധിഷ്‌ഠിത കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്‌സുകൾ വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. നോയ്‌സ് കളർഫിറ്റ് പൾസ് ബസിന് ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസറും SpO2 മോണിറ്ററും ഉണ്ട്. സ്‌മാർട് വാച്ചിന് നിങ്ങളുടെ ഉറക്ക രീതികൾ നിരീക്ഷിക്കാനും രക്തസമ്മർദം, ആർത്തവചക്രം എന്നിവ നിരീക്ഷിക്കാനും കഴിയും.

 

ഫോണും വാച്ചും ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്‌റ്റ് ചെയ്‌തിരിക്കുകയാണെങ്കിൽ കോളുകൾ അറ്റൻഡ് ചെയ്യാനും സാധിക്കും. വാച്ചിൽ വിളിക്കാൻ ഡയൽ പാഡുമുണ്ട്. ഒരാൾക്ക് അവരുടെ ഫോണിലെ സംഗീതവും ക്യാമറയും സ്മാർട് വാച്ചിൽ നിന്ന് നിയന്ത്രിക്കാം. പുതിയ നോയിസ് വാച്ചിന് വാട്ടർ റെസിസ്റ്റന്റ് ആണ് ഡിസൈൻ.

 

English Summary: Noise ColorFit Pulse Buzz launched in India with up to 7 days of battery life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com