ADVERTISEMENT

നോയ്‌സിന്റെ പുതിയ സ്‌മാർട് ഗ്ലാസുകൾ നോയ്‌സ് ഐ1 (Noise i1) ഇന്ത്യയിൽ അവതരിപ്പിച്ചു. നോയ്‌സ് ഐ1 സ്‌മാർട് ഗ്ലാസുകൾ ടച്ച് സംവിധാനങ്ങളോടെയാണ് വരുന്നത്. സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഹാൻഡ്‌സ് ഫ്രീ വോയ്‌സ് അസിസ്റ്റന്റ് ഓപ്‌ഷനും ലഭ്യമാണ്. സ്മാർട് ഗ്ലാസുകളിൽ 16.2 എംഎം സ്പീക്കർ ഡ്രൈവറും കോളിങ്ങിനായി മെംസ് (മോഷൻ എസ്റ്റിമേഷൻ, മോഷൻ കോമ്പൻസേഷൻ) മൈക്രോഫോണുകളും ഉണ്ട്. അവയ്ക്ക് അൾട്രാവയലറ്റ് എ (UVA), അൾട്രാവയലറ്റ് ബി (UVB) സംരക്ഷണം ഉണ്ട്. കൂടാതെ ബ്ലൂടൂത്ത് വി5.1 കണക്റ്റിവിറ്റി വഴി ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയും.

 

പുതിയ നോയിസ് ഐ1 സ്‌മാർട് ഗ്ലാസുകളുടെ വില 5,999 രൂപയാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വാങ്ങാം. വൃത്താകൃതിയിലുള്ളതും ദീർഘചതുരാകൃതിയിലുള്ളതുമായ കറുത്ത നിറത്തിലുള്ള ഫ്രെയിമിലാണ് അവ വരുന്നത്. നോയിസ് ഐ1 സ്മാർട് കണ്ണടകൾ നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഇരു ഭാഗത്തും 16.2 എംഎം ഡ്രൈവർ, മൈക്കും ഉള്ള ഒരു സ്പീക്കർ പായ്ക്ക് ചെയ്യുന്നു. കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന്, മാറ്റാവുന്ന ബ്ലൂ ലൈറ്റ് ഫിൽട്ടറിങ് ലെൻസുകൾക്കൊപ്പമാണ് സ്മാർട് ഗ്ലാസുകൾ വരുന്നത്. ലെൻസുകൾ 99 ശതമാനം അൾട്രാവയലറ്റ് എ (യുവിഎ), അൾട്രാവയലറ്റ് ബി (യുവിബി) സംരക്ഷണം വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്നു.

 

കോളുകൾ സ്വീകരിക്കാനും നിരസിക്കാനും ട്രാക്കുകൾ മാറ്റാനും വോയ്‌സ് അസിസ്റ്റന്റുകൾ സജീവമാക്കാനുമായി നോയിസ് ഐ1ൽ ടച്ച് നിയന്ത്രണ സംവിധാനങ്ങളുണ്ട്. സൂചിപ്പിച്ചതു പോലെ, വോയ്‌സ് കമാൻഡുകൾ വഴി ഹാൻഡ്‌സ്-ഫ്രീ ഉപകരണം കൈകാര്യം ചെയ്യാൻ സിരിയെയും ഗൂഗിൾ അസിസ്റ്റന്റിനെയും പിന്തുണയ്ക്കുന്നു.

 

നോയിസ് ഐ1 സ്മാർട് ഗ്ലാസുകൾക്ക് പരമാവധി 10 മീറ്റർ ദൂരത്തില്‍ ബ്ലൂടൂത്ത് വി5.1 കണക്റ്റിവിറ്റിയും എസ്ബിസി, എഎസി ഓഡിയോ കോഡെക്കുകൾക്കുള്ള പിന്തുണയും ലഭ്യമാണ്. അവ ആൻഡ്രോയിഡ്, ഐഒഎസ് ഒഎസുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി ജോടിയാക്കാം. വെള്ളം, വിയർപ്പ് എന്നിവ പ്രതിരോധിക്കാൻ ഐപിഎക്സ്4 റേറ്റു ചെയ്തിരിക്കുന്നു.

 

ഒറ്റ ചാർജിൽ ഒൻപത് മണിക്കൂർ ബാറ്ററി ലൈഫാണ് പുതിയ സ്മാർട് ഗ്ലാസുകൾക്കുള്ളത്. 15 മിനിറ്റ് ചാർജിൽ 120 മിനിറ്റ് വരെ ബാറ്ററി ലൈഫ് നോയ്സ് ഐ1 നൽകുമെന്ന് പറയപ്പെടുന്നു. ഇവയുടെ ഭാരം 47 ഗ്രാം ആണ്. ഈ വർഷം ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ടൈറ്റൻ ഐഎക്‌സ് സ്മാർട് ഗ്ലാസുകളുമായാണ് നോയ്‌സ് ഐ1 മത്സരിക്കുക.

 

English Summary: Noise i1 Smart Glasses With Touch Controls, 9-Hour Battery Life Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com