ഇന്ത്യയിലെ വിദ്യാർഥികൾക്ക് വൻ ഓഫറുകളുമായി ആപ്പിൾ, ഐപാഡ് എയർ, മാക്ബുക് പ്രോ വാങ്ങാം

MacBook-Air-M2
Photo courtesy: Apple
SHARE

ആപ്പിളിന്റെ വാർഷിക ‘ബാക്ക് ടു സ്കൂൾ’ വിൽപന ഇന്ത്യയിലെ ഓൺലൈൻ ആപ്പിൾ സ്റ്റോറിൽ തുടങ്ങി. ഓഫറിന് യോഗ്യതയുള്ളവർക്ക് ഐപാഡ്, മാക് ഉപകരണങ്ങളിൽ മികച്ച ഡീലുകൾ സ്വന്തമാക്കാം. വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ ഓഫര്‍ വില്‍പന. ഈ സീസണിൽ ഉപകരണങ്ങൾ വാങ്ങുന്നവർക്ക് സൗജന്യമായി ഒരു ജോഡി എയർപോഡുകളും ആപ്പിൾ മ്യൂസിക്കിനുള്ള 6 മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും ഉണ്ടായിരിക്കും. യോഗ്യരായ ഉപഭോക്താക്കൾക്ക് ആപ്പിൾ കെയർ പ്ലസിൽ നിന്ന് 20 ശതമാനം വരെ കിഴിവോടെ ഉപകരണങ്ങൾ വാങ്ങാം. ആപ്പിൾ ബാക്ക് ടു സ്കൂൾ 2022 വിൽപന വെള്ളിയാഴ്ച ആരംഭിച്ച് സെപ്റ്റംബർ 22 വരെ നീണ്ടുനിൽക്കും.

യോഗ്യരായ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സൗജന്യ എയർപോഡ്സ് ജെൻ 2നെ വേണമെങ്കിൽ എയർപോഡ്സ് ജെൻ 3ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. 6,400 രൂപ അധികം നൽകിയാൽ മതി. സൗജന്യ എയർപോഡ്സ് ജെൻ 2നെ വേണമെങ്കിൽ 12,200 രൂപ അധികം നൽകിയാൽ എയർപോഡ്സ് പ്രോയിലേക്കും മാറ്റാം. വാങ്ങുന്നതിന് മുൻപ് യുനിഡേയ്സ് ഡിസ്കൗണ്ട് പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്യണം. ഓരോ പ്രൊമോയിലും ഉപഭോക്താക്കൾക്ക് ഒരു ഐപാഡും ഒരു മാക്കും വാങ്ങാൻ കഴിയുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

∙ ആപ്പിൾ ഐപാഡ് എയർ (2022)

2022 മാർച്ചിൽ ലോഞ്ച് ചെയ്‌ത ഐപാഡ് എയർ (2022) നിലവിൽ പ്രാരംഭ വിലയായ 50,780 രൂപയ്ക്ക് ലഭ്യമാണ്. 2360x1640 പിക്സൽ റെസലൂഷനോട് കൂടിയ 10.9 ഇഞ്ച് എൽഇഡി ബാക്ക്‌ലിറ്റ് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് ഇതിനുള്ളത്. 8 ജിബി റാമിനൊപ്പം എം1 ചിപ്പ് ഉപയോഗിച്ചാണ് ടാബ്‌ലെറ്റിന്റെ പ്രവർത്തനം. 60fps-ൽ 4K വിഡിയോകൾ റെക്കോർഡ് ചെയ്യാൻ ശേഷിയുള്ള 12 മെഗാപിക്സൽ പിൻ ക്യാമറയാണ് ഇതിന്റെ സവിശേഷത. 12 മെഗാപിക്സൽ അൾട്രാ വൈഡ് ഫ്രണ്ട് ക്യാമറയും ഉണ്ട്. കൂടാതെ, ഇതിന്റെ ബാറ്ററി വൈഫൈയിൽ 10 മണിക്കൂർ വരെ വിഡിയോ പ്ലേ ടൈം നൽകുമെന്ന് അവകാശപ്പെടുന്നു.

∙ ആപ്പിൾ ഐപാഡ് പ്രോ

ഐപാഡ് പ്രോ 68,300 രൂപയ്ക്ക് വരെ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഐപാഡ് പ്രോ 11 ഇ‍‍ഞ്ച് (2018), ഐപാഡ് പ്രോ 12.9 ഇഞ്ച് (2021) എന്നിവയ്ക്കിടയിൽ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ആദ്യത്തേത് എ12എക്സ് ബയോണിക് ചിപ്പാണ് നൽകുന്നത്. കൂടാതെ 64 ജിബി സ്റ്റോറേജുമുണ്ട്. രണ്ടാമത്തേത് എം1 ചിപ്പിനൊപ്പം 8 ജിബി റാമും 128 ജിബി സ്റ്റോറേജും നൽകുന്നു.

∙ ആപ്പിൾ മാക്ബുക്ക് പ്രോ

മാക്ബുക്ക് പ്രോ മൂന്ന് വ്യത്യസ്ത സ്‌ക്രീൻ വലുപ്പങ്ങളിൽ ലഭ്യമാണ്. മാക്ബുക്ക് പ്രോ 13ന് 1,19,900 രൂപയാണ് തുടക്ക വില. അതേസമയം മാക്ബുക്ക് പ്രോ 14 ആരംഭിക്കുന്നത് 1,75,410 രൂപ മുതലാണ്. മാക്ബുക്ക് പ്രോ 16 ന്റെ വില 2,15,910 രൂപയുമാണ്. ഈ വിലകളെല്ലാം ആപ്പിൾ ബാക്ക് ടു സ്കൂൾ 2022 വിൽപനയ്ക്കായി കുറച്ചതാണ്.

∙ ആപ്പിൾ മാക്ബുക്ക് എയർ

മാക്ബുക് എയർ ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ മാക്ബുക് എയർ എം1നും പുതിയ മാക്ബുക് എയർ എം2 നും ഇടയിൽ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. ഈ ലാപ്‌ടോപ്പുകൾ ജൂലൈ മുതൽ യഥാക്രമം 89,900 രൂപ, 1,09,900 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും.

English Summary: Apple Back to School 2022 Sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS