ADVERTISEMENT

അമാസ്ഫിറ്റിന്റെ പുതിയ ഫിറ്റ്‌നസ് വെയറബിൾ ബാൻഡ് 7 (Amazfit Band 7) അവതരിപ്പിച്ചു. ഹൃദയമിടിപ്പ് നിരീക്ഷണം, 120 സ്‌പോർട്‌സ് മോഡ്, അമോലെഡ് ഡിസ്‌പ്ലേ, സ്ട്രെസ് ലെവൽ ട്രാക്കിങ് എന്നിവയും അതിലേറെയും ഫീച്ചറുകളുമായാണ് ഈ ഉപകരണം വരുന്നത്. ഫിറ്റ്നസ് ബാൻഡ് യുഎസിലാണ് അവതരിപ്പിച്ചത്.

 

എന്നാൽ അമാസ്ഫിറ്റ് ബ്രാൻഡിന്റെ ഫിറ്റ്നസ് ബാൻഡുകൾ ഇന്ത്യയിൽ വിൽക്കുന്നില്ല, സ്മാർട് വാച്ചുകൾ മാത്രമാണ് വിതണം ചെയ്യുന്നത്. ഇതിനാൽ അമാസ്ഫിറ്റ് ബാൻഡ് 7 ഇന്ത്യയിൽ വരുമോ ഇല്ലയോ എന്ന് ഉറപ്പില്ല. പുതിയ അമാസ്ഫിറ്റ് ബാൻഡ് 7 നീല, പച്ച, ഓറഞ്ച്, പിങ്ക് എന്നിവയുൾപ്പെടെ നാല് നിറങ്ങളിലാണ് അവതരിപ്പിച്ചത്. ബാൻഡ് 7ന്റെ വില 49.99 ഡോളറാണ് ( ഏകദേശം 3,650 രൂപ).

 

അമോലെഡ് 1.47 ഇഞ്ച് എച്ച്ഡി സ്‌ക്രീനിലാണ് അമാസ്ഫിറ്റ് ബാൻഡ് 7 വരുന്നത്. പാനൽ 198 x 368 പിക്സൽ റെസലൂഷനിൽ പ്രവർത്തിക്കുന്നു. കൂടാതെ 282 പിപിഐ പിക്സൽ സാന്ദ്രതയുമുണ്ട്. ഇത് സെപ്പ് ഒഎസിലാണ് ( Zepp OS) പ്രവർത്തിക്കുന്നത്. സാധാരണ ഉപയോഗത്തിലൂടെ 18 ദിവസം വരെ ബാറ്ററി ലൈഫ് നൽകാൻ പുതിയ വെയറബിളിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററി സേവർ മോഡ് പ്രവർത്തനക്ഷമമാക്കുമ്പോൾ ബാൻഡ് 7ന് 28 ദിവസം വരെ നിലനിൽക്കാനാകും. ഇത് 50 വാച്ച് ഫെയ്‌സുകളിലാണ് വരുന്നത്. ഉപയോക്താക്കൾക്ക് 8 വാച്ച് ഫേസുകൾ എഡിറ്റ് ചെയ്ത് ഉപയോഗിക്കാനും കഴിയും. മൊത്തം 120 സ്‌പോർട്‌സ് മോഡുകളുള്ള ബാന്‍ഡാണിത്.

 

ഉറക്ക രീതികൾ, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ്, സ്‌ട്രെസ് ലെവലുകൾ, എസ്പിഒ2 എന്നിവ നിരീക്ഷിക്കാനാകും. ആർത്തവചക്രം ട്രാക്ക് ചെയ്യാനും സാധിക്കുന്നുണ്ട്. ഉപയോക്താവിന്റെ ആരോഗ്യ വിവരങ്ങൾ വളരെ ഉയർന്നതോ കുറവോ ആയിരിക്കുമ്പോൾ സമയത്തിന് അറിയിക്കുമെന്ന് കമ്പനി പറയുന്നു. അമാസ്ഫിറ്റ് ബാൻഡ് 7 ബ്ലൂടൂത്ത് വഴി ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളെ പിന്തുണയ്ക്കുന്നു.

 

ആൻഡ്രോയിഡ് 7.0 അല്ലെങ്കിൽ പുതിയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ മാത്രമാണ് വെയറബിൾ പിന്തുണയ്ക്കുക. ഐഒഎസ് 12 അല്ലെങ്കിൽ പുതിയ പതിപ്പുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ആമസോണിന്റെ അലക്‌സാ വോയ്‌സ് അസിസ്റ്റന്റിനുള്ള പിന്തുണ പോലും അമാസ്ഫിറ്റ് നൽകിയിട്ടുണ്ട്. സെഡന്ററി റിമൈൻഡർ, ഫൈൻഡ് മൈ ഫോൺ, അലാറം ക്ലോക്ക്, സ്റ്റോപ്പ് വാച്ച്, ഡുനോട്ട് ഡിസ്റ്റേർബ് മോഡ് എന്നീ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു.

 

English Summary: Amazfit Band 7 launched with up to 18 of battery life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com