20 മണിക്കൂർ ബാറ്ററി ലൈഫ്, വൺപ്ലസ് നോർഡ് ബഡ്സ് സിഇ ഇന്ത്യയിലെത്തി, വിലയോ?

oneplus-nord-buds-ce
SHARE

വണ്‍പ്ലസിന്റെ പുതിയ ഉൽപന്നം വൺപ്ലസ് നോർഡ് ബഡ്സ് സിഇ ( OnePlus Nord Buds CE) ഇന്ത്യയിലെത്തി. പുതിയ ഇയർബഡ്സ് നിലവിലുള്ള നോർഡ് ബഡ്‌സിന്റെ പരിഷ്കരിച്ച പതിപ്പാണിത്. നോർഡ് ബഡ്‌സ് സിഇ ബജറ്റ് അധിഷ്‌ഠിത ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്. എന്നാൽ ഫീച്ചറുകൾ കുറവുമാണ്. 13.4 എംഎം ഓഡിയോ ഡ്രൈവറുകൾ, എഐ നോയ്സ് ക്യാൻസലേഷൻ, 20 മണിക്കൂർ പ്ലേ സമയം എന്നിവ ഉൾപ്പെടുന്നതാണ് വൺപ്ലസ് നോർഡ് ബഡ്സ് സിഇ.

വൺപ്ലസ് നോർഡ് ബഡ്സ് സിഇയുടെ ഇന്ത്യയിലെ വില 2,299 രൂപയാണ്. ഇവ വൺപ്ലസ് ഇന്ത്യയുടെ ഇ-സ്റ്റോറിലും ഫ്ലിപ്പ്കാർട്ടിലും ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. വൺപ്ലസ് നോർഡ് ബഡ്സ് സിഇ മൂൺലൈറ്റ് വൈറ്റിലും മിസ്റ്റി ഗ്രേയിലുമാണ് അവതരിപ്പിച്ചത്. വൺപ്ലസ് നോർഡ് ബഡ്‌സ് സിഇയുടെ ഡിസൈൻ ആപ്പിൾ എയർപോഡുകളോട് സാമ്യമുള്ളതാണ്. ചാർജിങ് കെയ്‌സിന് മുട്ടയുടെ ആകൃതിയിലുള്ള ഡിസൈൻ നൽകുകയും ഇയർബഡുകളുടെ അതേ നിറം സ്വീകരിക്കുകയും ചെയ്യുന്നു.

ഇയർബഡ്സിൽ 20Hz മുതൽ 20,000Hz വരെ ഫ്രീക്വൻസി പ്രതികരണമുള്ള 13.4എംഎം ഡൈനാമിക് ഡ്രൈവറുകളാണ് അവതരിപ്പിക്കുന്നത്. ബ്ലൂടൂത്ത് 5.2 പിന്തുണയ്‌ക്കുന്നുണ്ട്. കൂടാതെ ഉപയോക്താക്കൾക്ക് അവയെ ഐഫോൺ, ആൻഡ്രോയിഡ്, ടാബ്‌ലെറ്റ്, ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ ഏത് സ്‌മാർട് ഫോണുമായും ബന്ധിപ്പിക്കാൻ കഴിയും. പത്ത് മീറ്റർ അകലെ നിന്നു വരെ സ്റ്റാൻഡേർഡ് എഎസി, എസ്ബിസി ഓഡിയോ ഫോർമാറ്റ് സ്വീകരിക്കാനും കഴിയും. ഹേ മെലഡി ആപ്പ് ഉപയോഗിച്ച് സെറ്റിങ്സ് മാറ്റാൻ കഴിയുന്നതിനാൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഉപകാരപ്പെടും. എന്നാൽ ഐഒഎസ് ഉപയോക്താക്കൾക്ക് ഈ പിന്തുണ ലഭ്യമല്ല.

ഓരോ ഇയർബഡിലും 27 എംഎഎച്ച് ആണ് ബാറ്ററി. ചാർജിങ് കെയ്‌സിന് 300 എംഎഎച്ച് ബാറ്ററിയാണ് ലഭിക്കുന്നത്. വൺപ്ലസ് നോർഡ് ബഡ്സ് സിഇ പൂർണമായും ചാർജ് ചെയ്യുമ്പോൾ 50 ശതമാനം വോളിയത്തിൽ 4.5 മണിക്കൂർ വരെ കേൾക്കാനുള്ള സമയം വാഗ്ദാനം ചെയ്യുന്നു. മൊത്തം പ്ലേബാക്ക് സമയം 20 മണിക്കൂറാണ്.

English Summary: OnePlus Nord Buds CE with 20-hours battery life launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}