ADVERTISEMENT

നോയ്‌സ് എക്‌സ്-ഫിറ്റ് 2 (Noise X-Fit 2) സ്മാർട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. എച്ച്ആർഎക്‌സുമായി സഹകരിച്ച് സൃഷ്‌ടിച്ച ഈ സ്‌മാർട് വാച്ചിൽ 1.69 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേയും എസ്പിഒ2, സ്ലീപ്പ് മോണിറ്റർ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ, ഫിറ്റ്‌നസ് ട്രാക്കറുകളും ഉൾപ്പെടുന്നു. നോയ്‌സ് എക്‌സ്-ഫിറ്റ് 2ൽ 150 വാച്ച് ഫെയ്‌സുകളും അലാറം, ഫൈൻഡ് മൈ ഫോൺ, കാലാവസ്ഥാ പ്രവചനം തുടങ്ങിയ സ്‌മാർട് ഫീച്ചറുകളും ഉണ്ട്. 

 

ഏഴ് ദിവസം വരെ ബാറ്ററി ലൈഫും 30 ദിവസം വരെ സ്റ്റാൻഡ് ബൈ സമയവും കമ്പനി അവകാശപ്പെടുന്നു. 260 എംഎഎച്ച് ആണ് ബാറ്ററി. ഫുൾ ചാർജ് ചെയ്യാൻ 2.5 മണിക്കൂർ വരെ എടുക്കും. ഐപി68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ് റേറ്റിങ്ങോടെയാണ് വാച്ച് വരുന്നത്. നോയ്‌സ് എക്‌സ്-ഫിറ്റ് 2 ന്റെ ഇന്ത്യയിലെ വില 3,999 രൂപയാണ്. ജെറ്റ് ബ്ലാക്ക്, സിൽവർ ഗ്രേ, സ്പേസ് ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് എക്സ്-ഫിറ്റ് 2 വരുന്നത്.

 

240x280 പിക്സൽ റെസലൂഷനുള്ള 1.69 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് നോയ്‌സ് എക്‌സ്-ഫിറ്റ് 2ലുള്ളത്. ഇതിൽ 60 സ്‌പോർട്‌സ് മോഡുകൾ ലഭിക്കുന്നു. കൂടാതെ ഒന്നിലധികം ആരോഗ്യ, ഫിറ്റ്‌നസ് ട്രാക്കിങ് ഫീച്ചറുകളുള്ള നോയ്‌സ് ഹെൽത്ത് സ്യൂട്ട് ഉണ്ട്. ആക്സിലറോമീറ്റർ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, എസ്പിഒ2 എന്നിവയുൾപ്പെടെയുള്ള സെൻസറുകളോടെയാണ് സ്മാർട് വാച്ച് വരുന്നത്.

 

കലോറി, സ്ലീപ്പ് മോണിറ്റർ, സ്റ്റെപ്പ് ട്രാക്കർ എന്നിവ നിരീക്ഷിക്കാനും വാച്ചിൽ പ്രത്യേകം സംവിധാനങ്ങളുണ്ട്. അലാറം, കലണ്ടർ റിമൈൻഡർ, കോൾ, എസ്എംഎസ് റിപ്ലേ, ഫൈൻഡ് മൈ ഫോൺ, റിമോട്ട് മ്യൂസിക് കൺട്രോൾ, ടൈമർ, വേക്ക് ജെസ്‌ച്ചറുകൾ തുടങ്ങിയ സ്‌മാർട് ഫീച്ചറുകളും വാച്ചിൽ ലഭ്യമാണ്.

 

നോയ്‌സ് എക്‌സ്-ഫിറ്റ് 2 ഐഒഎസ് 10-ഉം അതിനു മുകളിലുള്ളവയ്‌ക്കും ആൻഡ്രോയിഡ് 4.4-ഉം അതിനുശേഷമുള്ള പതിപ്പുകൾക്കും അനുയോജ്യമാണ്. ബ്ലൂടൂത്ത് വി5 പിന്തുണയ്ക്കുന്നു. 150ലധികം വാച്ച് ഫെയ്‌സുകൾക്കുള്ള പിന്തുണയോടെയാണ് സ്മാർട് വാച്ച് വരുന്നത്.

 

English Summary: Noise X-Fit 2 Smartwatch Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com