ADVERTISEMENT

പ്രിന്റര്‍ നിര്‍മാണത്തിലും മാറ്റു തെളിയിച്ച കമ്പനിയാണ് എച്പി. എച്പി ലേസര്‍ജെറ്റ് പ്രോ സീരീസ് പ്രിന്ററുകള്‍ക്കൊപ്പം എച്പി പ്ലസ്, എച്പി ഇന്‍സ്റ്റന്റ് ഇങ്ക് എന്നീ പുതിയ പദ്ധതികളും ചെറുകിട ബിസിനസുകാരുടെ സൗകര്യാര്‍ഥം ഒരുക്കിയിരിക്കുകയാണ് കമ്പനി. ചെറുകിട ബിസിനസ് സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിർത്തി നിര്‍മിച്ചവയാണ് പുതിയ പ്രിന്ററുകള്‍. എച്പിപ്ലസ് സ്മാര്‍ട് അഡ്മിന്‍ ഡാഷ്‌ബോര്‍ഡ്, ഓട്ടമേറ്റഡ് സര്‍വീസസ്, മള്‍ട്ടി-യൂസര്‍ ഫങ്ഷണാലിറ്റി, ബില്‍റ്റ്-ഇന്‍ സുരക്ഷ തുടങ്ങി ഒരു പറ്റം മികച്ച ഫീച്ചറുകളാണ് പ്രിന്ററുകള്‍ക്ക് നല്‍കുന്നത്. പുതിയ പ്രിന്ററുകള്‍ താരതമ്യേന ചെറുതാണ് എന്നതിനാല്‍ ഏതു തരം ഓഫിസിലും ഇവ സ്ഥാപിക്കാന്‍ സാധിക്കും.

 

∙ പ്രവര്‍ത്തിപ്പിക്കല്‍ എളുപ്പം

 

കംപ്യൂട്ടറുമായി ബന്ധിപ്പിക്കൽ പോലെയുള്ള കാര്യങ്ങള്‍ വളരെ ലളിതമാക്കിയിട്ടുണ്ട്. ചെറുകിട ഓഫിസുകള്‍ക്കും കമ്പനികള്‍ക്കും അനായാസമായി പ്രിന്റുകള്‍ എടുത്തു കിട്ടാന്‍ വേണ്ട കാര്യങ്ങളൊക്ക ഒരുക്കിയിരിക്കുകയാണ് എച്പി. ബിസിനസുകാര്‍ക്ക് എളുപ്പത്തില്‍ പ്രിന്റ് എടുത്തു കിട്ടുക എന്നതാണ് പ്രാധാന്യമുള്ള കാര്യം. പ്രിന്റര്‍ കണക്ടു ചെയ്യുന്നതും മഷി കുറയുന്നുണ്ടോ എന്നു നോക്കുന്നതു‍മെല്ലാം വളരെ എളുപ്പത്തിലാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇനി പ്രിന്റര്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും കാര്യമായി ഒരു വിഷമവും നേരിടേണ്ടി വരില്ലെന്നും കമ്പനി പറയുന്നു.

 

ഒരു അക്കൗണ്ടുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ പ്രിന്ററിന് ചേര്‍ന്ന തരത്തിലുള്ള ഇങ്ക് അല്ലെങ്കില്‍ ടോണര്‍ തീരുന്ന മുറയ്ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനവും കമ്പനി ചില നഗരങ്ങളില്‍ ഒരുക്കുന്നു. ഇതിനായി പ്രത്യേകം ഓര്‍ഡര്‍ നല്‍കുകയോ, കാത്തിരിക്കുകയോ വേണ്ട എന്നത് ചെറുകിട ബിസിനസുകാര്‍ക്ക് വലിയൊരു അനുഗ്രഹമായിരിക്കും. എച്പി ഇന്‍സ്റ്റന്റ് ഇങ്ക് സബ്‌സ്‌ക്രിപ്ഷന്‍ ഇതിനാണ് എടുക്കുന്നത്. ലേസര്‍ജെറ്റ് പ്രോ മോഡലിന്റെ ടോണറിന്റെ പ്രവര്‍ത്തന ശേഷി കുറയുന്നത് ഓട്ടമാറ്റിക്കായി അറിഞ്ഞ് പ്രതികരിക്കാന്‍ സാധിക്കും. എച്പി ലേസര്‍ജെറ്റ് പ്രോ 4000 സീരീസിന് 'ഹൈ' ക്വാളിറ്റിയിലുള്ള 42 പേജുകള്‍ വരെ ഒരു മിനിറ്റില്‍ പ്രിന്റ് ചെയ്യാനാകും. എന്നാല്‍, പ്രോ 3000 സീരീസിന് മിനിറ്റില്‍ 35 പേജാണ് ശേഷി.

 

എച്പി സ്മാര്‍ട് ആപ്, ക്ലൗഡ് ഇന്റഗ്രേഷന്‍ തുടങ്ങിയവ ഉപയോഗിച്ച് എവിടെയിരുന്നും കമാന്‍ഡ് നല്‍കി പ്രിന്റ് എടുക്കാം. ധാരാളം ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനുള്ള ശേഷിയും ഈ ഫീച്ചറുകള്‍ ഉള്ള പ്രിന്ററുകള്‍ക്ക് ഉണ്ട്. എച്പിപ്ലസ് എനര്‍ജി സ്റ്റാര്‍ ഉള്ള ലേസര്‍ജെറ്റ് പ്രോ മോഡലുകള്‍ താരതമ്യേന കുറച്ച് കറന്റേ ഉപയോഗിക്കൂ. അടുത്തിടെ പുറത്തിറക്കിയ ഇവ തുടക്കത്തില്‍ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമായിരിക്കും ഇത് ലഭ്യമാകുക.

 

English Summary: HP Delivers Effortless, Secure and Sustainable Printing Solutions Designed for Small Businesses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com