6999 രൂപയുടെ വാച്ച് 1199 രൂപയ്ക്ക്! ആമസോണിൽ ചുളു വിലയ്ക്ക് സ്മാർട് വാച്ച്, വൻ ഓഫറുകൾ

Smart-watch
SHARE

ഏറ്റവും മികച്ച ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയില്‍ തുടരുകയാണ്. സ്മാർട് ഫോണുകൾക്കും സ്മാർട് വാച്ചുകള്‍ക്കും മറ്റു ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കുമായി വിവിധ വിഭാഗങ്ങളിലായി 40 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. സ്മാർട് ടിവികൾക്ക് 75 ശതമാനം വരെയും സ്മാർട് വാച്ചുകൾക്ക് 80 ശതമാനം വരെയും ഇളവ് നൽകുന്നുണ്ട്.

∙ സ്മാർട് വാച്ച് ഡിസ്കൗണ്ടുകൾ

കുറഞ്ഞ കാലത്തിനിടെ വിപണിയിൽ തരംഗമായ ഉൽപന്നമാണ് സ്മാർട് വാച്ചുകൾ. കുറഞ്ഞ വിലയ്ക്ക് നിരവധി ഫീച്ചറുകളുള്ള നിരവധി സ്മാർട് വാച്ചുകൾ ഇപ്പോൾ ലഭ്യമാണ്. മുനിര ബ്രാൻഡുകളുടെ സ്മാർട് വാച്ചുകളെല്ലാം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയില്‍ വിൽപനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോയ്സ്, ബോട്ട്, ഫയർ ബോൾട്ട്, ആമസ്ഫിറ്റ്, പിട്രോൺ, സീബ്രോണിക്സ്, മി, വൺപ്ലസ്, ഒപ്പോ, ആപ്പിൾ, സാംസങ്, ഓണർ, വാവെയ്, റിയൽമി, ഫിറ്റിബിറ്റ് തുടങ്ങി കമ്പനികളെല്ലാം രംഗത്തുണ്ട്. സ്മാർട് വാച്ചിനൊപ്പം സ്മാർട് ബാൻഡുകളും ലഭ്യമാണ്. ചില സ്മാർട് വാച്ചുകളും ബാൻഡുകൾക്കും 80 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്.

അവതരിപ്പിക്കുമ്പോൾ 6999 രൂപ വിലയുണ്ടായിരുന്ന ബോട്ട് വേവ് ലൈറ്റ് കോൾ സ്മാർട് വാച്ച് 1199 രൂപയ്ക്കാണ് വിൽക്കുന്നത്. 4999 രൂപയുടെ നോയിസ് പൾസ് ഗോ ബസ് 1499 രൂപയ്ക്കും 9999 രൂപയുടെ ഫയർ ബോൾട്ട് റിങ് 2999 രൂപയ്ക്കും 16999 രൂപയുടെ ആമസ്ഫിറ്റ് ജിടിഎസ് 2 ന്യൂ 6999 രൂപയ്ക്കും 5999 രൂപയുടെ റെഡ്മി സ്മാർട് ബാൻഡ് പ്രോ സ്പോർട്സ് വാച്ച് 2499 രൂപയ്ക്കുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

English Summary: Amazon Great Indian Festival 2022- Smart Watch deals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA