ADVERTISEMENT

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ എല്ലാ വിഭാഗങ്ങളിലും കിഴിവുകളും ഓഫറുകളും ഉണ്ട്. ഇതില്‍ നിങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഓഫറുകളാണ് വാച്ചുകള്‍ക്ക്. പുരുഷന്മാര്‍ക്കുള്ള വാച്ചുകളും സ്ത്രീകള്‍ക്കുള്ള വാച്ചുകളും മികച്ച ബ്രാന്‍ഡുകളുടെ തന്നെ സ്വന്തമാക്കാം. 

 

കാസിയോ, ടൈമെക്സ്, ടൈറ്റന്‍, ഫാസ്ട്രാക്ക് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ എല്ലാം മികച്ച കിഴിവുകളാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സഹോദരങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മനോഹരമായ വാച്ചുകള്‍ സമ്മാനിക്കാന്‍ പറ്റിയ സമയമാണിത്. ഡിസൈനില്‍ ഗംഭീരവും ക്ലാസിക്ക് ലുക്കും നല്‍കുന്നവയാണ് കാസിയോ വാച്ചുകള്‍. മനോഹരമായ ഡിസൈനുകള്‍ തന്നെയാണ് കാസിയോ വാച്ചുകളുടെ പ്രേത്യകത. 50 ശതമാനം വരെ ഓഫറുകളാണ് ഈ സെയിലില്‍ കാസിയോ വാച്ചുകള്‍ക്ക്.

 

എല്ലാവരും ഇഷ്ടപ്പെടുന്ന മറ്റൊരു ബ്രാന്‍ഡാണ് ഫാസ്ട്രാക്ക്. ഈ വാച്ചുകള്‍ സ്‌റ്റൈലിഷ് ആണ്, കൂടാതെ മോഡേണ്‍ ഡിസൈനുകളും ഇവയെ വളരെ ജനപ്രിയമാക്കുന്നു. 20-40 ശതമാനം വരെ കിഴിവിലാണ് ഫാസ്റ്റ് ട്രാക്ക് വാച്ചുകളുടെ വില്‍പന. 

 

30 ശതമാനം വരെ കിഴിവില്‍ ടൈറ്റന്‍ വാച്ചുകള്‍ സ്വന്തമാക്കാം. അതേസമയം നിരവധി മികച്ച ബ്രാന്‍ഡുകളും വമ്പന്‍ കിഴിവിലാണ് ഈ സെയിലില്‍ വില്‍പന. 999 രൂപയ്ക്ക് താഴെയുള്ള വാച്ചുകള്‍, 499 രൂപയ്ക്ക് താഴെയുള്ള വാച്ചുകള്‍, 299 രൂപയ്ക്ക് താഴെയുള്ളവയും ലഭ്യമാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട ബ്രാന്‍ഡുകളാണ് ഈ വിലയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കുക. 

 

ഗസ് (Guess) വാച്ചുകള്‍ക്ക് 40-60 ശതമാനം വരെയാണ് കിഴിവുകള്‍. ടോമി ഹില്‍ഫിഗര്‍ വാച്ചുകള്‍ക്ക് 20 ശതമാനം വരെ കിഴിവ്, സിറ്റിസണ്‍ വാച്ചുകള്‍ 30 ശതമാനം വരെ കിഴിവില്‍, എംപോറിയോ അര്‍മാനി വാച്ചുകള്‍ക്ക് 50 ശതമാനം വരെ കിഴിവിലും ലഭിക്കും.  ഇനി ഒട്ടും വൈകേണ്ട, മികച്ച ബ്രാന്‍ഡുകളുടെ വാച്ചുകള്‍ തന്നെ ഈ സെയിലില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

 

English Summary: Amazon Great Indian Festival Sale 2022: Deals on premium smartwatches 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com