ADVERTISEMENT

ആപ്പിൾ അടുത്തിടെ അവതരിപ്പിച്ച വാച്ച് അൾട്രായുടെ ശേഷി എത്രത്തോളമുണ്ടെന്ന് പരീക്ഷിക്കുന്ന പുതിയ വിഡിയോ പുറത്ത്. കമ്പനി ഉന്നയിക്കുന്ന അവകാശവാദങ്ങൾ ശരിയാണോ തെറ്റാണോ എന്നറിയാനാണ് ജനപ്രിയ യൂട്യൂബർ ആപ്പിൾ വാച്ച് അൾട്രായെ തല്ലിതകർത്ത് പരിശോധിക്കാൻ തീരുമാനിച്ചത്. അങ്ങേയറ്റത്തെ പരിതസ്ഥിതികളെ പോലും നേരിടാൻ ശേഷിയുള്ള എക്കാലത്തെയും പരുക്കൻ ആപ്പിൾ വാച്ചാണിതെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. വിവിധ പരിതസ്ഥിതികളിൽ സാഹസികർക്കും പര്യവേക്ഷകർക്കും ഏറ്റവും മികച്ച സാങ്കേതിക ഉപകരണമാണ് ആപ്പിൾ വാച്ച് അൾട്രായെന്ന് കമ്പനി പറയുന്നു.

 

സ്മാർട് വാച്ചിൽ ടൈറ്റാനിയം കെയ്‌സും സഫയർ ഫ്രണ്ട് ക്രിസ്റ്റൽ ഗ്ലാസിന്റെ കോട്ടിങ്ങും ഉണ്ട്. ഇതെല്ലാം പരിശോധിക്കാൻ യൂട്യൂബർ (ടെക്‌റാക്സ് ചാനൽ) ആപ്പിൾ വാച്ച് അൾട്രാ ഇടിച്ച് തകർത്തപ്പോൾ ഫലം രസകരമായിരുന്നു. ആദ്യം നാല് അടിയോളം ഉയരത്തിൽ നിന്നാണ് വാച്ച് താഴെയിട്ടത്. ഇതോടെ ടൈറ്റാനിയം കെയ്‌സിൽ മാത്രം ദൃശ്യമായ ചെറിയ പോറലുകളും പാടുകളും കാണാമായിരുന്നു. പിന്നീട് വാച്ച് ആണികൾ നിറച്ച ഒരു ടിന്നിലിട്ടു കുലുക്കി, പക്ഷേ ഡിസ്പ്ലേയ്‌ക്കോ കേസിനോ പോറലുകൾ ഒന്നും സംഭവിച്ചില്ല. എന്നാലും, സ്ട്രാപ്പ് അൽപം ചെളിയായി. ചുറ്റിക ഉപയോഗിച്ചാണ് അടുത്ത പരിശോധന നടത്തിയത്.

 

വാച്ചിന്റെ ഡിസ്‌പ്ലേയിൽ ഒന്നോ രണ്ടോ തവണ ആവർത്തിച്ച് അടിച്ചു, വാച്ച് പൊട്ടിയില്ല. ആവർത്തിച്ചുള്ള കുറച്ച് ശ്രമങ്ങൾക്ക് ശേഷം ടേബിൾ തകർന്നു, പക്ഷേ വാച്ചിന് ഒന്നും സംഭവിച്ചില്ല. എന്നാൽ ഏകദേശം 7 തവണ ചുറ്റിക കൊണ്ട് അടിച്ചതോടെ പ്രവർത്തനം നിലച്ചു. അകത്തെ ഭാഗങ്ങൾ കേടുപാടുകൾ സംഭവിച്ചതിനാലാകാം വാച്ച് നിലച്ചതെന്ന് കരുതുന്നു.

 

ഏകദേശം 10 ശ്രമങ്ങൾക്ക് ശേഷം വാച്ചിന്റെ ഡിസ്പ്ലേയും കേസും തകർന്നു. 2-3 ഇടിയിൽ നിന്ന് അതിജീവിക്കാൻ ആപ്പിൾ വാച്ച് അൾട്രായ്ക്ക് കഴിഞ്ഞുവെന്ന് കണക്കിലെടുക്കുമ്പോൾ വാച്ച് ഏറെ മികച്ചത് തന്നെയാണ്. അത്ര എളുപ്പത്തിൽ കേടുപാടുകൾ വരാത്ത, പരുക്കൻ വാച്ചാണ് ഇതെന്ന് വിഡിയോയിൽ നിന്ന് മനസ്സിലാക്കാം. ഇന്ത്യയിൽ ആപ്പിൾ വാച്ച് അൾട്രായുടെ തുടക്ക വില 89,900 രൂപയാണ്.

 

English Summary: Apple Watch Ultra durability tested with hammer, table broke before the watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com