8 ഇഞ്ച് ഡിസ്‌പ്ലേ, മിതമായ വില, നോക്കിയ ടി10 ടാബ്‌ലെറ്റ് ഇന്ത്യയിലെത്തി

nokia-t10-tablet
Photo: Nokia
SHARE

എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ ടാബ്‌ലെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ നോക്കിയ ടി10 ടാബ്‌ലെറ്റ് കഴിഞ്ഞ വർഷം പുറത്തിറക്കിയ നോക്കിയ ടി20 യുടെ പരിഷ്കരിച്ച പതിപ്പാണ്. ഡിസൈന്റെ കാര്യത്തിൽ നോക്കിയ ടി10, ടി20 സമാനമായി കാണപ്പെടുന്നു. ടി10 ന് മുൻപത്തേതിനേക്കാൾ കൂടുതൽ കോം‌പാക്റ്റ് സ്‌ക്രീൻ ഉണ്ട്. 10.4 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് പകരം 8 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഇപ്പോൾ വരുന്നത്. ജൂലൈയിലാണ് നോക്കിയ ടി10 ആദ്യമായി അവതരിപ്പിച്ചത്.

നോക്കിയ ടി10 അതേ ബ്ലൂ ഫിനിഷ് നിലനിർത്തുന്നുണ്ട്. ഇത് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുമായാണ് വരുന്നത്. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 11,799 രൂപയും 4 ജിബി, 64 ജിബി സ്റ്റോറേജിന് 12,799 രൂപയുമാണ് വില. ആമസോണിലും നോക്കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പുതിയ മോഡൽ വാങ്ങാം. ഇന്ത്യയിൽ എൽടിഇ വേരിയന്റും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

കുറഞ്ഞ വിലയ്ക്ക് ടാബ്‌ലെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതിനാൽ മിതമായ ഫീച്ചറുകളോടെയാണ് നോക്കിയ ടി10 ടാബ്‌ലെറ്റ് വരുന്നത്. ഇതിൽ ഒരു കോം‌പാക്റ്റ് 8 ഇഞ്ച് സ്‌ക്രീൻ പായ്ക്ക് ചെയ്യുന്നു. ഇത് ചില ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ടേക്കാം. ഇത് ടാബ്‌ലെറ്റിനെ കൂടുതൽ പോർട്ടബിൾ ആക്കുകയും ചെയ്യുന്നു.

സ്‌ക്രീനിൽ കട്ടിയുള്ള ബെസലുകൾ ഉണ്ട്. അത് കാഴ്ചാനുഭവത്തെ തടസപ്പെടുത്തിയേക്കാം. ടാബ്‌ലെറ്റിൽ യുണിസോക് ടി606 ആണ് പ്രോസസർ. ആൻഡ്രോയിഡ് 12 ആണ് ഒഎസ്. 8 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് 450നിറ്റ്സ് ബ്രൈറ്റ്നസുള്ള ഫുൾ-എച്ച്‌ഡി റെസലൂഷൻ വാഗ്ദാനം ചെയ്യുന്നു. പിന്നിൽ, 8 മെഗാപിക്സൽ പ്രൈമറി സെൻസർ ഉണ്ട്. 2 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. സ്റ്റീരിയോ സ്പീക്കറുകൾ, ബയോമെട്രിക് ഫേസ് അൺലോക്ക്, IPX2 റേറ്റിങ്, ഗൂഗിൾ കിഡ്‌സ് സ്‌പേസ്, എന്റർടൈൻമെന്റ് സ്‌പേസ് എന്നിവ മറ്റ് പ്രധാന സവിശേഷതകളാണ്. 10W ചാർജിങ് ശേഷിയുള്ള 5,250 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Nokia T10 tablet with 8-inch display launched in India, price starts at Rs 11,799

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}