ADVERTISEMENT

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന്റെ ആഘോഷത്തിലാണ് ഉപഭോക്താക്കള്‍. സ്മാര്‍ട്ട്ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, സ്മാര്‍ട് വാച്ചുകള്‍ തുടങ്ങിയവയൊക്കെ എക്‌സ്‌ക്ലൂസീവ് ഡീലുകളില്‍ സ്വന്തമാക്കാം. സ്മാര്‍ട് ടിവികളിലും ആമസോണ്‍ വന്‍ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട് ടിവി വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കിതൊരു മികച്ച അവസരമാണ്. ഉപയോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ ഏകദേശം 350 മുകളില്‍ ടിവികള്‍ ലഭ്യമാണ്. 70% വരെ കിഴിവില്‍ വാങ്ങാം. മികച്ച ബ്രാന്‍ഡുകളുടെ സ്മാര്‍ട് ടിവികള്‍ ഈ സെയിലില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. 

 

റെഡ്മിയുടെ 50 ഇഞ്ച് 4കെ അള്‍ട്രാ എച്ച് ഡി ആന്‍ഡ്രോയിഡ് സ്മാര്‍ട് എല്‍ഇഡി ടിവി 36% ഓഫറിലാണ് വില്‍പ്പന. 44,999 രൂപയുടെ ടിവി 28,999 രൂപയ്ക്ക് വാങ്ങാം. വണ്‍പ്ലസ് 43 ഇഞ്ച് സ്മാര്‍ട് ആന്‍ഡ്രോയിഡ് എല്‍ഇഡി ടിവിയ്ക്ക് 35% ഡിസ്‌കൗണ്ട്. 39,999 രൂപയുടെ ടിവി 26999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. സോണി, സാംസങ്, എല്‍ജി, എംഐ, ടിസിഎല്‍, ക്രോമ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ സ്മാര്‍ട് ടിവികളും മികച്ച ഓഫറുകളില്‍ നിങ്ങള്‍ക്ക് ഈ സെയിലില്‍ സ്വന്തമാക്കാനാകും.

 

അതേസമയം മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും വില കുറവിലുള്ള ടിവി ഓഫറുകളും ഈ സെയിലിന്റെ പ്രധാന ആകര്‍ഷണമാണ്. 24,999 രൂപ വിലയുണ്ടായിരുന്ന റെഡ്മിയുടെ സ്മാര്‍ട് എല്‍ഇഡി ടിവിക്ക് വെറും 9899 രൂപയാണ് വില. 19999 രൂപ വിലയുള്ള വണ്‍പ്ലസ് 9849 രൂപയ്ക്ക് സ്വന്തമാക്കാം. 22,990 രൂപ വിലയുണ്ടായിരുന്ന സാംസങ് സ്മാര്‍ട് ടിവിക്ക് ഈ സെയിലില്‍ 12,149 രൂപയാണ് വില. ഒരു വര്‍ഷത്തെ വാറന്റിയോടു കൂടിയാണ് ഈ ടിവികളുടെ വില്‍പന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com