ADVERTISEMENT

ഫയർ-ബോൾട്ട‌ിന്റെ ഡാസിൽ പ്ലസ് സ്മാർട് വാച്ച് (Fire-Boltt Dazzle Plus smartwatch) 1,599 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. ബ്ലൂടൂത്ത് കോളിങ് ഫീച്ചറുള്ള‌ ഈ ഉപകരണം സ്മാർട് വാച്ച് സെഗ്‌മെന്റിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മികച്ച വാച്ചാണെന്നാണ് ഫയർ ബോൾട്ട് അവകാശപ്പെടുന്നത്. 1.83 ഇഞ്ച് സ്‌ക്വയർ ഡിസ്‌പ്ലേയോടെയാണ് ഡാസിൽ പ്ലസ് സ്മാർട് വാച്ച് വരുന്നത്. അപ്‌ഗ്രേഡ് ചെയ്‌ത ഹെൽത്ത് സ്യൂട്ടിനൊപ്പം സ്‌മാർട് നോട്ടിഫിക്കേഷനും ലഭ്യമാണ്. ഒന്നിലധികം ഫീച്ചറുകളിലൂടെ നാവിഗേറ്റ് ചെയ്യുന്നതിന് ഇതിന് ഒരു റൊട്ടേഷൻ ബട്ടണും ഉണ്ട്.

 

കറുപ്പ്, നീല, ഗോൾഡ്, സിൽവർ, ബ്ലാക്ക് ഗോൾഡ് നിറങ്ങളിലാണ് ഡാസിൽ പ്ലസ് സ്മാർട് വാച്ച് വരുന്നത്. സാധാരണ ഉപയോഗത്തിൽ 5-8 ദിവസത്തെ ബാറ്ററി ലൈഫും സ്റ്റാൻഡ്‌ബൈയിൽ 30 ദിവസവും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നൂറിലധികം ക്ലൗഡ് അധിഷ്‌ഠിത വാച്ച് ഫെയ്‌സുകളും ലഭ്യമാണ്.

 

ഡാസിൽ പ്ലസ് സ്മാർട് വാച്ചിന് 60 സ്‌പോർട്‌സ് മോഡുകൾ ഉണ്ട്. കൂടാതെ ഐപി 68 സർട്ടിഫൈഡ് ആണ്. ഇത് പൊടിപടലം, വിയർപ്പ് എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു. ഇതിന് SpO2 നിരീക്ഷണം, ഹൃദയമിടിപ്പ് ട്രാക്കിങ്, ഉറക്ക നിരീക്ഷണം തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നു. കാലാവസ്ഥാ അപ്‌ഡേറ്റുകൾ, മറ്റു നോട്ടിഫിക്കേഷനുകൾ, വാട്ടർ റിമൈൻഡറുകൾ എന്നിവ നൽകുന്ന സ്മാർട് അസിസ്റ്റന്റും വാച്ചിലുണ്ട്. ക്യാമറ നിയന്ത്രണം, മ്യൂസിക് കണ്ട്രോൾ എന്നിവയും പ്രവർത്തനക്ഷമമാക്കാം.

 

ദീപാവലി അടുത്തിരിക്കുന്നതിനാൽ മിക്കവരും സ്വീകരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സമ്മാനമായി ഇത് മാറുന്നു, മാത്രമല്ല ഇത് ഏറെ ഉപയോഗപ്രദവുമാണ്. ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ അവരുടെ ദൈനംദിന കാര്യങ്ങൾ ട്രാക്ക് ചെയ്യാനും ഫിറ്റ്നസ് നിലനിർത്താനും അനുയോജ്യമാണ്. ആരോഗ്യപരമായ സുപ്രധാന കാര്യങ്ങൾ ട്രാക്കുചെയ്യുകയും കാര്യങ്ങൾ കൃത്യ സമയങ്ങളിൽ ഓർമപ്പെടുത്തുകയും ചെയ്യുന്നതിനാൽ ഇത് മാതാപിതാക്കൾക്കും പ്രായമായവർക്കും മികച്ച സമ്മാനമായിരിക്കുമെന്ന് ഫയർ-ബോൾട്ടിന്റെ സഹസ്ഥാപകരായ ആയുഷി കിഷോറും അർണവ് കിഷോറും പറഞ്ഞു.

 

English Summary: Fire-Boltt Dazzle Plus smartwatch with Bluetooth calling launched in India at Rs 1,599

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com