ADVERTISEMENT

മികച്ച ടിഡബ്ല്യുഎസ് ഇയര്‍ഫോണുകളാണോ സാംസങ് ഗാലക്‌സി ബഡ്‌സ്2 പ്രോ? ആപ്പിളും സാംസങ്ങും മറ്റും പുതിയ പ്രോഡക്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ അവയ്ക്കൊരു മിനിമം ഗ്യാരന്റി വാങ്ങുന്നവർ ഉദ്ദേശിക്കുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, അടുത്തിടെയായി ആളുകള്‍ ഒരു റിവ്യൂ ഒക്കെ വായിച്ചിട്ടു വാങ്ങാമെന്നു കരുതുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായും കാണാം. സാംസങ് ഗാലക്‌സി ബഡ്‌സ്2 പ്രോ മികച്ച ഇയര്‍ബഡ്‌സ് ആണോ? പരിശോധിക്കാം

ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമന്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫോള്‍ഡബിൾ ഫോണുകള്‍ക്കൊപ്പം ടിഡബ്ല്യുഎസ് ഇയര്‍ഫോണുകളും അവതരിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നാണ് പുതിയ ഇയര്‍ബഡ്‌സ് അവതരിപ്പിച്ചത്. അത് കഴിഞ്ഞ വര്‍ഷത്തെ ഗാലക്‌സി ബഡ്‌സ് പ്രോയുടെ പിന്‍ഗാമിയാണ്. പുതിയ ഗാലക്‌സി ബഡ്‌സ്2 പ്രോ മികച്ചതാണോ എന്നറിയാന്‍ അവ കുറച്ചു സമയം ടെസ്‌സ്റ്റു ചെയ്തു നോക്കിയതില്‍ നിന്നു മനസ്സിലായ കാര്യങ്ങള്‍ പങ്കുവയ്ക്കാം. മുന്‍ വര്‍ഷത്തെ ഇയര്‍ബഡ്‌സിനെക്കാള്‍ രണ്ടു രീതിയിലെങ്കിലും ഇവ മികച്ചതായിട്ടുണ്ട് - അവയുടെ ഭാരം കുറച്ചു, കൂടാതെ ഗ്ലോസി ഫിനിഷും ഇത്തവണ വേണ്ടെന്നു വച്ചു. അതോടെ ഗാലക്‌സി ബഡ്‌സ്2 പ്രോ കാഴ്ചയ്ക്കും ധരിക്കാനും കൂടുതല്‍ മികച്ചതായി എന്നു നിസംശയം പറയാം.

∙ എന്താണ് ടിഡബ്യുഎസ്?

ഗാലക്‌സി ബഡ്‌സ് 2 പ്രോയെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നതിനു മുൻപായി ടിഡബ്ല്യുഎസ് എന്നു പറഞ്ഞാല്‍ എന്താണ് എന്നു കൂടി അറിഞ്ഞുവയ്ക്കാം. 'ട്രൂ വയര്‍ലെസ് സ്റ്റീറിയോ' എന്നാണ് ഇതിന്റെ പൂർണരൂപം. വാസ്തവത്തില്‍ ഇവയ്ക്ക് മികച്ച ബ്ലൂടൂത് ഇയര്‍ഫോണ്‍സിനേക്കാള്‍ ഗുണം കുറവാണ്. കാരണം അവ താരതമ്യേന ചെറുതാണ്, ഇതിനാല്‍ തന്നെ ഇന്റേണല്‍ സര്‍ക്യൂട്ട് വിപുലവുമല്ല. പക്ഷേ, ഇവ ഉപയോഗിക്കാന്‍ സുഖം നല്‍കുന്നുവെന്നത് ഇവയോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നുവെന്നും പറയാം. കൂടാതെ, ഓരോ പുതിയ തലമുറയിലെയും ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ മൊത്തത്തില്‍ മെച്ചപ്പെട്ടു വരുന്നും ഉണ്ട്.

 

∙ കെയ്‌സ് ചതുരത്തിലുള്ളത്

 

ഇത്തവണത്തെ ഗാലക്‌സി ബഡ്‌സ്2 പ്രോ ലഭിച്ചത് ചതുരാകൃതിയിലുള്ള ബോക്‌സിലാണ്. ബോക്‌സിന്റെ കളറില്‍ തന്നെയായിരിക്കും അകത്തെ ഇയര്‍ബഡ്‌സും. ബോറാ പര്‍പിൾ, ബ്ലാക്, വൈറ്റ് എന്നീ നിറങ്ങളിലാണ് ഇത്തവണ സാംസങ് ഇയര്‍ബഡ്‌സ്2 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ഇവ കാഴ്ചയക്ക് വളരെ ആകര്‍ഷകമാണ്.

 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതു ലഭിച്ച ബോക്‌സിനും ഇയര്‍ബഡ്‌സിനും ഭാരക്കുറവ് തോന്നിക്കുന്നു എന്നതും ഇവയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നു. ബഡ്‌സിന് ഇരിക്കാനുള്ള ഇടത്തിന് അല്‍പം വ്യത്യാസമൊക്കെ വരുത്തിയിട്ടുണ്ട്. പക്ഷേ, ഇരുപ്പിടത്തിലുള്ള ശക്തികൂടിയ കാന്തങ്ങള്‍ ബഡ്‌സ് കൃത്യമായ രീതിയില്‍ ഇരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഒരോ ബഡും വയ്ക്കുന്നിടത്ത് രണ്ടു പോഗോ പിന്‍ വീതം പിടിപ്പിച്ചിട്ടുണ്ട്.

 

∙ ബാറ്ററി

 

ഇത്തരം ഇയര്‍ബഡ്‌സ് വാങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു കാര്യം അവ എത്ര നേരം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാമെന്നതാണ്. ഗാലക്‌സി ബഡ്‌സ്2 പ്രോ ബോക്‌സില്‍ ലഭിക്കുന്ന ഓരോ ബഡിനും 58 എംഎഎച് ബാറ്ററി കപ്പാസിറ്റിയാണ് ഉള്ളത്. ബോക്‌സിനാകട്ടെ 500എംഎഎച് കപ്പാസിറ്റിയും ഉണ്ട്. പുതിയ സാങ്കേതികവിദ്യ ഉള്ളതിനാല്‍ ഗാലക്‌സി ബഡ്‌സ്2 പ്രോയ്ക്ക് ഒറ്റ ചാര്‍ജില്‍ 8 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാനാകും.

 

എന്നാല്‍, ഇവയിലുള്ള ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 5 മണിക്കൂറെ കിട്ടൂ എന്ന് സാംസങ് പറയുന്നു. എന്നാല്‍, ഏകദേശം പുതിയതായതിനാല്‍ ആകം 6 മണിക്കൂറിനടുത്ത് ബാറ്ററി ലൈഫ് ആണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം, ആംബിയന്റ് സൗണ്ട്മോഡ് പ്രവര്‍ത്തിപ്പിച്ചാല്‍ ബാറ്ററി ലൈഫ് ഏകദേശം 5 മണിക്കൂറായി കുറയും. പക്ഷേ, ആരും ഈ മോഡ് ദീര്‍ഘ നേരത്തേക്ക് പ്രവര്‍ത്തിപ്പിച്ചേക്കില്ല.

 

അപ്പോള്‍ ബാറ്ററി ലൈഫ് മുന്‍ തലമുറയെ അനുഭവിച്ച് ഭേദമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ചാര്‍ജിങ് സമയമോ? ബഡ്‌സിലും കെയ്‌സിലുമായി 616 എംഎഎച് ബാറ്ററിയാണ് ഉള്ളത്. ഇത് 0-100 ശതമാനം ചാര്‍ജ് ചെയ്‌തെടുക്കാന്‍ 75 മിനിറ്റു വേണം. അതായത് ഇതിനായി സാംസങ് പുറത്തിറക്കിയിരിക്കുന്ന യുഎസ്ബി-സി കേബിള്‍ ഉപയോഗിച്ചാല്‍ ഇത്രയും സമയമെടുക്കും. വയര്‍ലെസ് ചാര്‍ജിങ്ങും സാധ്യമാണ് - ഏത് ക്വി (Qi) സര്‍ട്ടിഫിക്കറ്റുള്ള ചാര്‍ജറും ഉപയോഗിക്കാം. ഇതിന് രണ്ടു മണിക്കൂറിലേറെ വേണ്ടി വരും. വയര്‍ലെസായി മുഴുവന്‍ ചാര്‍ജ് നിറയ്ക്കാന്‍ ഏകദേശം 125 മിനിറ്റാണ് കുറഞ്ഞ സമയം എടുത്തിരിക്കുന്നത്.

 

∙ പ്രകടനം എങ്ങനെ?

 

വലിയ വൂഫറും ട്വീറ്ററുമൊക്കെ പിടിപ്പിച്ചാല്‍ മികച്ച ബാറ്ററി ലൈഫ് ലഭിക്കില്ലെന്ന സാംസങ്ങിന് വ്യക്തമായി അറിയാം. ഇതിനാല്‍ തന്നെ കമ്പനി കൂടുതല്‍ ബാറ്ററി ലൈഫിന് ഊന്നല്‍ നല്‍കി നിര്‍മിച്ചതാണ് ഈ ബഡ്‌സ്2 പ്രോ. അധികം ബെയ്‌സ് ഇല്ലാത്ത ശബ്ദമാണ് ബഡ്‌സ്2 പ്രോയ്ക്ക്. ധാരാളം ബെയ്‌സ് കേള്‍ക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് ഇത് മികച്ച അനുഭവമാകണമെന്നില്ല. പക്ഷേ, കേള്‍ക്കുന്ന ശബ്ദത്തിന്റെ വ്യക്തത ഹൃദ്യമാണ്. ഓരോ വാദ്യോപകരണത്തിന്റെയും ശബ്ദം വേര്‍തിരിച്ചെന്നവണ്ണം കേള്‍ക്കാം. എന്നാല്‍, റെയ്ഞ്ച് കുറവുണ്ട് എന്നത് ശബ്ദാനുഭവത്തില്‍ കുറവു ജനിപ്പിക്കുന്നു എന്നും പറയാതെ വയ്യ.

 

ആക്ടിവ് നോയിസ് ക്യാൻസലേഷന്‍ മുന്‍ തലമുറയുടേതില്‍ നിന്നും മെച്ചപ്പെട്ടിട്ടുണ്ട്. സാംസങ് ഇയര്‍ഫോണുകളില്‍ നിന്ന് ഇതുവരെ കേട്ടിരിക്കുന്നതിലേറ്റവും മികച്ചതാണെന്നു തോന്നിപ്പോകുന്നു. മൂന്നു മോഡുകളാണ് ബഡ്‌സ്2 പ്രോയ്ക്ക് ഉള്ളത് - ആക്ടിവ്നോയിസ് ക്യാൻസലേഷന്‍, ഓഫ്, ആംബിയന്റ് സൗണ്ട്. ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മൂന്നു മൈക്കുകളുടെ നിര പുറമെ നിന്നുള്ള ശബ്ദം പിടിച്ചെടുക്കാന്‍ കൂടുതല്‍ മികവു കാണിക്കുന്നു. ക്യാന്‍സലേഷന്‍ ഇതിനെ അപേക്ഷിച്ച് മോശമാണ്. പക്ഷേ, ഫോണ്‍ കോള്‍ എടുക്കുമ്പോള്‍ അത് ഫോണ്‍ നേരിട്ട് ചെയിവിയില്‍ വയ്ക്കുമ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ മെച്ചമാണ്. 

 

∙ വോയിസ് ഡിറ്റെക്ട്

 

ഫോണില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ബഡ്‌സ്2 പ്രോയിലുള്ള വോയിസ് ഡിറ്റെക്ട് ഫീച്ചര്‍ എഎന്‍സി ഓഫ് ചെയ്ത് ആംബിയന്റ് സൗണ്ട്‌സ് സ്വയം പ്രവര്‍ത്തിപ്പിക്കുന്നു. ആംബിയന്റ് സൗണ്ട് ഫീച്ചര്‍ പെട്ടെന്ന് അല്‍പ നേരത്തേക്കു മാത്രം പ്രവര്‍ത്തിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാം. ഉദാഹരണത്തിന് ഒരു അനൗണ്‍സ്‌മെന്റ്. ഇതു കേള്‍ക്കാനായി ഏതെങ്കിലും ഒരു ബഡില്‍ ദീര്‍ഘമായി അമര്‍ത്തിപ്പിടിച്ചാല്‍ മതി. ട്രെയിന്‍ കാത്തിരിക്കുമ്പോഴും മറ്റും ഇത് പ്രയോജനപ്പെട്ടേക്കാം.

 

ടച്ച് വഴിയുള്ള നിയന്ത്രണങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പലരും ഇത് ഉപയോഗിക്കുന്നേയില്ല. എന്നാല്‍ ഉപയോഗിക്കുന്നവര്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരുമാണ്. പ്ലേ, സ്റ്റോപ് തുടങ്ങിയവയ്ക്ക് ഒരു ടാപ് മതിയാകും. രണ്ടും മൂന്നും ടാപ്പും ഒക്കെ ഉപയോഗിച്ച് സംഗീതവും പോഡ്കാസ്റ്റും ഒക്കെ നിയന്ത്രിക്കാം. അമര്‍ത്തിപ്പിടിച്ചാല്‍ കോള്‍ വിളിക്കാം. ഇതു കൂടാതെ ഇവയൊക്കെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്തും ഉപയോഗിക്കാം. 

 

ഇയര്‍ബഡ്‌സിന് ഇക്വലൈസറും ഉണ്ട്. ഇതുപയോഗിച്ച് ബെയ്‌സ് കൂട്ടിക്കേള്‍ക്കാമെന്നു കരുതിയെങ്കില്‍ തെറ്റി. ഇത് ബഡ്‌സ്2 പ്രോയുടെ ജന്മവൈകല്യമാണ്. 'ഗാലക്‌സി വെയറബിൾസ്' ആപ് വഴിയാണ് ഇത് ഇക്വലൈസറും മറ്റും ലഭിക്കുന്നത്. പല ക്രമീകരണങ്ങളും ആപ്പില്‍ ലഭ്യമാണ്. ബഡ്‌സ്2 പ്രോയുടെ ഭാരം മുന്‍ തലമുറയെ അപേക്ഷിച്ച് 15 ശതമാനം ആണ് കുറച്ചിരിക്കുന്നത്. ഒരോ ബഡിനും 5.5 ഗ്രാം ആണ് ഭാരം. ഇവ ചെയിവിയില്‍ വയ്ക്കുന്നതും എളുപ്പമാണ്. ചെറിയ രീതിയില്‍ വെള്ളം പറ്റിയാല്‍ കുഴപ്പം വന്നേക്കില്ല. ബഡ്‌സ്2 പ്രോയ്ക്ക് ഐപിഎക്‌സ്7 റെയ്റ്റിങ് ഉണ്ട്. ബഡ്‌സ് വച്ച് വ്യായാമവും മറ്റും ചെയ്താല്‍ വിയര്‍പ്പു പറ്റി പ്രശ്‌നമുണ്ടായേക്കില്ലെന്നു തോന്നുന്നു. 229 ഡോളറാണ് വില. പക്ഷേ പലപ്പോഴും ഓഫറുകളും മറ്റും ലഭിക്കുന്നതിനാല്‍ എംആര്‍പിയില്‍ നിന്നു കിഴിവു ലഭിച്ചേക്കും. 

 

∙ അവസാന വാക്ക്

 

സാംസങ് ഗാലക്‌സി ബഡ്‌സ്2 പ്രോ ഉപയോഗിക്കാന്‍ സുഖമുണ്ട്. ദീര്‍ഘ സമയത്തേക്ക് ബാറ്ററി ലഭിക്കും. വളരെ സ്‌റ്റൈലിഷ് ആണ്. ഇത്തരം വയര്‍ലെസ് ഇയര്‍ഫോണ്‍സ് വാങ്ങാന്‍ നോക്കുന്നവര്‍ക്ക് തരക്കേടില്ലാത്ത പ്രകടനം ലഭിച്ചേക്കും.

 

English Summary: Samsung Galaxy Buds2 Pro - Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com