ബോട്ട് മുതൽ നോയിസ് വരെ... കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന 5 സ്മാർട് വാച്ചുകൾ

Smart-watch
SHARE

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിൽ ഒക്ടോബർ 23 വരെ ആദായവിൽപന നടക്കും. മിക്ക ഉല്‍പന്നങ്ങളിലും വമ്പിച്ച ഓഫറുകളാണ് നൽകുന്നത്. സ്മാര്‍ട് വാച്ചുകള്‍ക്ക് തന്നെയാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഒരു വിഭാഗം. ചില വാച്ചുകൾക്ക് 90 ശതമാനം വരെയാണ് ഇളവുകൾ നൽകുന്നത്. ബോട്ട്, നോയിസ്, എംഐ, സാംസങ് തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാർട് വാച്ചുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാര്‍ട് വാച്ചുകള്‍ ആരോഗ്യത്തെക്കുറിച്ചുള്ള കൃത്യമായ അപ്ഡേറ്റുകള്‍ നല്‍കുകയും ഓരോ നീക്കങ്ങളും ട്രാക്കും ചെയ്യുന്നു. സ്മാര്‍ട് വാച്ചുകളിലുള്ള മികച്ച 5 ഓഫറുകൾ പരിശോധിക്കാം.

∙ ബോട്ട് വെവ് ലൈറ്റ് സ്മാർട്‌വാച്ച്: അള്‍ട്രാ സ്ലിമ്മും ലൈറ്റ് വെയ്റ്റ് ഡിസൈനോടും കൂടിയുള്ള ബോട്ട് വേവ് സ്മാര്‍ട് വാച്ച് 79 ശതമാനം കിഴിവിൽ വാങ്ങാം. നടത്തം, ഓട്ടം, സൈക്ലിങ്, യോഗ എന്നിവയും മറ്റും ഉള്‍പ്പെടെ ഒന്നിലധികം സ്പോര്‍ട്സ് മോഡുകള്‍ ഇതിന് ട്രാക്കുചെയ്യാനാകും. വില: 1,499 രൂപ.

∙ നോയിസ് പൾസ് ബസ് സ്മാർട്‌വാച്ച്: എല്ലാം ട്രാക്ക് ചെയ്യുന്നതിനായി നോയിസ് ഹെല്‍ത്ത് സ്യൂട്ട് ലോഡുചെയ്ത ഈ നോയിസ് പള്‍സ് സ്മാര്‍ട് വാച്ചിന് 56 ശതമാനം കിഴിവ് നേടാം. ബ്ലൂടൂത്ത് വഴി കോളുകള്‍ എടുക്കാം. ഇത് 5 വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്. അതിശയിപ്പിക്കുന്ന ആമസോണ്‍ ഡീലുകളുമായി വരുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാര്‍ട് വാച്ചുകളില്‍ ഒന്നാണിത്. നോയിസ് സ്മാര്‍ട് വാച്ച് വില: 2,198 രൂപ. 

∙ ഫയർബോൾട്ട് റിങ് 3 സ്മാർട്‌വാച്ച്: 118 സ്പോര്‍ട്സ് മോഡുകളോടു കൂടിയ ഈ ഫയര്‍ ബോള്‍ട്ട് സ്മാര്‍ട് വാച്ചിന് 70 ശതമാനം കിഴിവ് നൽകുന്നുണ്ട്. ഇതിന് ഡയല്‍ പാഡുമുണ്ട്. നിങ്ങളുടെ കോണ്‍ടാക്റ്റ് സ്‌റ്റോര്‍ ചെയ്യാനും ബ്ലൂടൂത്ത് കോളിങ് കണക്റ്റുചെയ്യാനും സാധിക്കും. ആരോഗ്യ അപ്ഡേറ്റുകള്‍ നിരീക്ഷിക്കുന്നതിന് വിപുലമായ ആരോഗ്യ ട്രാക്കിങ് സൗകര്യവും ഇതിനുണ്ട്. ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്മാര്‍ട് വാച്ച് ബ്രാന്‍ഡുകളിലൊന്നാണിത്. ഫയര്‍ ബോള്‍ട്ട് സ്മാര്‍ട് വാച്ച് വില: 2,998 രൂപ.

∙ ആമാസ്‌ഫിറ്റ് ജിടിഎസ്2: അമോലെഡ് ഡിസ്പ്ലേ, അലക്സ, SpO2, 14 ദിവസത്തെ ബാറ്ററി ലൈഫ്, 68 സ്പോര്‍ട്സ് മോഡുകള്‍, ജിപിഎസ്, എച്ച്ആർ, സ്ലീപ്പ് ആൻഡ് സ്‌ട്രെസ് മോണിറ്ററിങ് ഫീച്ചറുകളുള്ള ഈ സ്മാര്‍ട് വാച്ച് 38 ശതമാനം വിലക്കിഴിവാണ് വിൽക്കുന്നത്. 7,999 രൂപയുടെ വാച്ച് 4,999 രൂപയ്ക്ക് സ്വന്തമാക്കാം.

∙ നോയിസ് കളർഫിറ്റ് അൾട്ര 2 ബസ് വാച്ച്: ബ്ലൂടൂത്ത് കോളിങ് വാച്ച്, പ്രീമിയം മെറ്റാലിക് ഫിനിഷ്, 100+ വാച്ച് ഫെയ്സുകള്‍, 100+ സ്പോര്‍ട്സ് മോഡുകള്‍, ഹെല്‍ത്ത് സ്യൂട്ട് (ജെറ്റ് ബ്ലാക്ക്) ഫീച്ചറുകളുള്ള ഈ സ്മാര്‍ട് വാച്ച് 50 ശതമാനം വിലക്കിഴിവില്‍ സ്വന്തമാക്കാം. 3,499 രൂപയ്ക്കാണ് ഈ വാച്ച് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

English Summary: Upto 90% off on smart watches - amazon.in - Shop Watches

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS