ഉത്സവ സീസണിൽ നോയിസ് ഇന്ത്യയിൽ വിറ്റത് 20 ലക്ഷം സ്മാർട് വാച്ചുകൾ

noise-colorfit-caliber-go
Photo: gonoise
SHARE

രാജ്യത്തെ മുൻനിര സ്മാർട് വാച്ച് നിർമാതാക്കളായ നോയിസ് കഴിഞ്ഞ ഉത്സവ സീസണിൽ വിറ്റത് 20 ലക്ഷം സ്മാർട് വാച്ചുകൾ. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം 200 ശതമാനം വളർച്ചയാണ് നോയിസ് നേടിയത്. സ്മാർട് വാച്ച് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപന്നമായി കോളിങ് വാച്ചുകൾ മാറി. ഇത് ഉത്സവ സീസണിൽ കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായി. ഐക്കൺ ബസ്സ് പൾസ് ഗോ ബസ്സ്, പൾസ് 2 മാക്സ് എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

കൗണ്ടർപോയിന്റ് റിസർച്ചിന്റെ ഡേറ്റ പ്രകാരം 2022 ലെ രണ്ടാം പാദത്തിനേക്കാൾ ഈ വർഷം രണ്ടാം പാദത്തിൽ നോയിസ് സ്മാര്‍ട് വാച്ച് വിൽപന 312 ശതമാനം വർധന രേഖപ്പെടുത്തി. രാജ്യത്ത് സ്മാര്‍ട് വാച്ച് വിഭാഗത്തിൽ 26 ശതമാനം ഷെയറുമായി നോയിസ് രണ്ടാം സ്ഥാനത്തെത്തി. 293 ശതമാനം വളർച്ചയാണ് നോയിസ് രേഖപ്പെടുത്തിയത്. നോയിസ് രണ്ടാം പാദത്തിൽ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയും പ്രാദേശികമായി നിർമിച്ച സ്മാർട് വാച്ചുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ വിൽക്കുകയും ചെയ്തു.

2022 ലെ രണ്ടാം പാദത്തിൽ ഇന്ത്യയിലെ സ്മാർട് വാച്ച് വിൽപന 4 മടങ്ങ് വർധിച്ചതായ‍ും റിസർച്ച് അനലിസ്റ്റ് അൻഷിക ജെയിൻ പറഞ്ഞു. ബ്ലൂടൂത്ത് കോളിങ് ഫീച്ചറുകളുള്ള കൂടുതൽ മോഡലുകൾ കമ്പനി അവതരിപ്പിച്ചു, ഈ പാദത്തിലെ വിൽപനയുടെ 40 ശതമാനം വാച്ചിലും ഈ ഫീച്ചർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ പാദത്തിൽ 300 ലധികം സ്മാർട് വാച്ച് മോഡലുകൾ വിറ്റഴിക്കുന്നത് കണ്ടു, എക്കാലത്തെയും ഉയർന്ന നിരക്കാണിത്. മുൻനിര ബ്രാൻഡുകൾ ചേർന്ന് 75 വ്യത്യസ്ത മോഡലുകളാണ് അവതരിപ്പിച്ചത്. ഈ പാദത്തിൽ പ്രമുഖ ബ്രാൻഡുകൾ 50 ലധികം പുതിയ സ്മാർട് വാച്ചുകൾ അവതരിപ്പിച്ചെന്നും റിസർച്ച് അനലിസ്റ്റ് ഹർഷിത് റസ്തോഗി പറഞ്ഞു. മാത്രമല്ല, ഓൺലൈനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡും നോയ്സ് ആയിരുന്നു.

English Summary: Noise sells 2 mn smartwatches in India in festive season, logs 200% growth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS