ADVERTISEMENT

ഒരു സ്മാര്‍ട് വാച്ച് വാങ്ങാന്‍ ആഗ്രഹിക്കുകയും എന്നാല്‍ ആപ്പിളിന്റെയും മറ്റും വാച്ചുകളുടെ വില കണ്ട് മാറി നില്‍ക്കുകയും ചെയ്തവര്‍ക്ക് പരിഗണിക്കാവുന്ന ചില മോഡലുകള്‍ പരിചയപ്പെടാം. ഓരോ മോഡലിനും ഒപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ അവയുടെ ആമോസോണിലെ പേജില്‍ എത്താം. അവിടെ അവയുടെ മുഴുവന്‍ സ്‌പെസിഫിക്കേഷന്‍സും പരിശോധിച്ച ശേഷം വാങ്ങണോ വേണ്ടയോ എന്ന തീരുമാനത്തില്‍ സ്വയം എത്തുകയും ചെയ്യാം. ഈ മോഡലുകളെക്കുറിച്ചുള്ള ഒരു നിഷ്പക്ഷമായ, ചെറു വിവരണം മാത്രമാണ് ഇവിടെ നല്‍കുന്നത്. ഇതിനാല്‍, മുഴുവന്‍ വിവരങ്ങളും പരിശോധിച്ച ശേഷം മാത്രം ഒരു മോഡല്‍ സ്വന്തം ആവശ്യത്തിന് ഉചിതമാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം വാങ്ങുക.

 

1. നോയിസ് കളര്‍ഫിറ്റ് പ്രോ 2

 

ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും ജനസമ്മതിയുള്ള സ്മാര്‍ട് വാച്ച് നിര്‍മാതാവാണ് നോയിസ്. നോയിസ് കളര്‍ഫിറ്റ് പ്രോ 2 ലുള്ള രക്തത്തിലെ ഓക്‌സിജന്റെ അളവു നിര്‍ണയിക്കാനുളള ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാല്‍ എസ്പിഓ2 ലെവല്‍ അറിഞ്ഞ് ആരോഗ്യപരിപാലനം സാധ്യമാകും. വാച്ചിന്റെ വാട്ടര്‍പ്രൂഫ് റെയ്റ്റിങ് ഐപി68 ആണ്. ഇതിനു പുറമെ ഒമ്പത് സ്‌പോര്‍ട്‌സ് മോഡുകളും ഉണ്ട്. വാച്ചിന് 1.33 ഇഞ്ച് വലുപ്പമുള്ള എച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്.

ഡിസ്‌പ്ലെ - 1.33-ഇഞ്ച്

വയര്‍ലെസ് ടൈപ്- ബ്ലൂടൂത്

കണക്ടിവിറ്റി-വയര്‍ലെസ്

ബാറ്ററി ലൈഫ്-10 ദിവസം വരെ

സ്‌പോര്‍ട്‌സ് മോഡ്- 9

 

∙ ഗുണം

ഇടതടവില്ലാത്ത ഓട്ടമാറ്റിക് നിരീക്ഷണത്തിനു പുറമെ, ഒപ്ടിക്കല്‍ ഹാര്‍ട്ട് റെയ്റ്റ് നിരീക്ഷണവും

ഹൈ-ഡെഫനിഷന്‍ 1.33-ഇഞ്ച് സ്‌ക്രീന്‍

കപ്പാസിറ്റീവ് ടച് സ്‌ക്രീന്‍

9 സ്‌പോര്‍ട്‌സ് മോഡുകള്‍

 

∙ ദോഷം

വൈ-ഫൈ കണക്ഷന്‍ ലഭ്യമല്ല

സദാ പ്രവര്‍ത്തന സജ്ജമായ സ്‌ക്രീനിന് പലപ്പോഴും മങ്ങിത്തെളിയല്‍ (ഫ്‌ളിക്കറിങ്) കാണാം. 

വില: 1799 രൂപ

 

2. അമെയ്‌സ്ഫിറ്റ് ജിടിഎസ്2 മിനി

 

അമെയ്‌സ്ഫിറ്റ് ജിടിഎസ്2 മിനി മോഡലിന് 1.55 ഇഞ്ച് വലുപ്പമുള്ള ആകര്‍ഷകമായ അമോലെഡ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. സന്ദര്‍ഭോചിതമായി മാറ്റാവുന്ന വാച്ച് ഫെയിസുകളും ഉണ്ട്. ഹാര്‍ട്ട് റെയ്റ്റ് മോണിട്ടര്‍ പിടിപ്പിച്ചിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലെ മാറ്റവും അറിഞ്ഞുകൊണ്ടിരിക്കാം. അമെയ്‌സ്ഫിറ്റ് ജിടിഎസ്2 മിനിക്ക് 70 സ്‌പോര്‍ട്‌സ് മോഡുകളാണ് ഉള്ളത്. ഉറക്ക നിരീക്ഷണവും മനക്ലേശമളക്കലും സാധിക്കുമെന്ന് കമ്പനി പറയുന്നു. ഇതിനു പുറമെ 5 എടിഎംഎസ് വരെ വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ട്. അതായത് വേണമെങ്കില്‍ സ്വിമ്മിങ് പൂളിലും ഉപയോഗിക്കാം.

 

∙ വിവരണം

ഡിസ്‌പ്ലെ - 1.55-ഇഞ്ച്

വയര്‍ലെസ് ടൈപ്- ബ്ലൂടൂത്

കണക്ടിവിറ്റി-വയര്‍ലെസ്

ബാറ്ററി ലൈഫ്-14 ദിവസം വരെ

സ്‌പോര്‍ട്‌സ് മോഡ്- 70

 

∙ ഗുണം

 

മികച്ച ബാറ്ററി ലൈഫ്

70ലേറെ സ്‌പോര്‍സ് മോഡുകള്‍; സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് ഇഷ്ടപ്പെടാന്‍ വഴിയുണ്ട്.

മികച്ച ഡിസൈന്‍

 

∙ ദോഷം

താരതമ്യേന വില കൂടുതല്‍

വില-5,999 രൂപ

 

3. നോയിസ് കളര്‍ഫിറ്റ് പ്രോ 3

 

നോയിസിന്റെ ആദ്യം പരിചയപ്പെട്ട മോഡലിനെക്കാള്‍ അല്‍പം കൂടെ മികവാര്‍ന്ന മോഡലാണ് കളര്‍ഫിറ്റ് പ്രോ 3. ഈ മോഡലിന്റെ 1.55-ഇഞ്ച് വലുപ്പമുള്ള സമ്പൂര്‍ണ്ണ ടച് സ്‌ക്രീന്‍ എച്ഡി എല്‍സിഡിയാണ്. ഹാര്‍ട്ട് റെയ്റ്റ് മോണിട്ടര്‍, ആക്‌സലറോമീറ്റര്‍, ജൈറോസ്‌കോപ് തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം രക്തത്തിലെ ഓക്‌സിജന്റെ അളവും പരിശോധിച്ചുകൊണ്ടിരിക്കാം. ഐപി68 ആണ് വാട്ടര്‍ റെസിസ്റ്റന്‍സ്. പൊടിയും കടക്കില്ലെന്നു കമ്പനി പറയുന്നു. ഫോണ്‍ കോളുകള്‍ നടത്തുകയും റിസീവ് ചെയ്യുകയും ആകാം. നോട്ടിഫിക്കേഷനുകളും, പാട്ടുകളെ നിയന്ത്രിക്കുകയും ചെയ്യാം. ഒറ്റ ഫുള്‍ ചാര്‍ജില്‍ 10 ദിവസം വരെ ബാറ്ററി നീണ്ടു നില്‍ക്കാം.

 

∙ വിവരണം

ഡിസ്‌പ്ലെ - 1.55-ഇഞ്ച്

വയര്‍ലെസ് ടൈപ്- ബ്ലൂടൂത്

കണക്ടിവിറ്റി-വയര്‍ലെസ്

ബാറ്ററി ലൈഫ്-10 ദിവസം വരെ

സ്‌പോര്‍ട്‌സ് മോഡ്- 14

 

∙ ഗുണം

മികച്ച യൂസര്‍ ഇന്റര്‍ഫെയസ്

 

∙ ദോഷം

സ്‌പോര്‍ട്‌സ് മോഡുകള്‍ കുറവ്

വില-2,199

 

4. അമെയ്‌സ്ഫിറ്റ് ബിപ് യു

 

അമെയ്‌സ്ഫിറ്റിന്റെ മറ്റൊരു മോഡലാണ് ബിപ് യു (Bip U). ഇതിന്റെ സവിശേഷതകളിലൊന്ന് സദാ ഉണര്‍ന്നിരിക്കുന്ന സ്‌ക്രീനാണ്. സ്‌ക്രീനിന്റെ വലുപ്പം 1.43-ഇഞ്ച് ആണ്. വിവിധ തരം സെന്‍സറുകള്‍ ഉണ്ട്-ഒപ്ടിക്കല്‍ ഹാര്‍ട്ട് റെയ്റ്റ് സെന്‍സര്‍, രക്തത്തിലെ ഓക്‌സിജന്റെ അളവ് അറിയാനുള്ള ശേഷി, മൂന്ന് ആക്‌സിസ് ആക്‌സലറോമീറ്റര്‍, ബാരോമീറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ മോഡലിന് 5എടിഎം വരെയാണ് വെള്ളത്തിന്റെ മര്‍ദം അതിജീവിക്കാനാകുക. ഇതും നീന്തല്‍ കുളത്തില്‍ വേണമെങ്കില്‍ ഉപയോഗിക്കാം. അത്ര നേരം ഉപയോഗിക്കുന്നില്ലെങ്കില്‍ ഒറ്റ ഫുള്‍ ചാര്‍ജില്‍ 9 ദിവസം വരെ കിട്ടാം. കൂടുതല്‍ ഉപയോഗിച്ചാല്‍ 5 ദിവസം വരെ മാത്രമാണ് കിട്ടുക.

 

∙ വിവരണം

ഡിസ്‌പ്ലെ - 1.43-ഇഞ്ച്

വയര്‍ലെസ് ടൈപ്- ബ്ലൂടൂത്

കണക്ടിവിറ്റി-വയര്‍ലെസ്

ബാറ്ററി ലൈഫ്-9 ദിവസം വരെ

സ്‌പോര്‍ട്‌സ് മോഡ്- 60ലേറെ

 

∙ ഗുണം 

60ലേറെ സ്‌പോര്‍ട്‌സ് മോഡുകള്‍

വില കുറവ്

 

∙ ദോഷം

മികച്ച നിര്‍മിതിയല്ല

വില-2,999 രൂപ

 

5. ക്രോസ്ബീറ്റ്‌സ് ഓര്‍ബിറ്റ് എസ്ടിവൈഎല്‍ 

 

വില കുറഞ്ഞ വാച്ച് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലുകളിലൊന്നാണ് ക്രോസ്ബീറ്റ്‌സ് കമ്പനി ഇറക്കിയിരിക്കുന്ന ഓര്‍ബിറ്റ് എസ്ടിവൈഎല്‍ മോഡല്‍. വൃത്താകൃതിയിലുള്ള 1.39-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് ഇതിനുള്ളത്. ടച് സ്‌ക്രീന്‍തരക്കേടില്ലാത്ത പ്രതികരണ ശേഷി പ്രകടിപ്പിക്കുന്നു. ചില ഗെയിമുകളും ഇന്‍സ്‌റ്റോള്‍ ചെയ്താണ് വാച്ച് ലഭിക്കുന്നത് എന്നതിനാല്‍, ചില സന്ദര്‍ഭങ്ങളില്‍ അതും പ്രയോജനപ്പെട്ടേക്കാം. ഹാര്‍ട്ട് റെയ്റ്റ് ട്രാക്കിങ്, ഉറക്ക ട്രാക്കിങ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ഇതിന് 100 കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയിസുകളും ലഭിക്കും. വാച്ചിന് 15 ദിവസം വരെ ബാറ്ററി ലൈഫ് കിട്ടിയേക്കാം. ഫുള്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ 90 മിനിറ്റ് വേണം. 

 

∙ വിവരണം

ഡിസ്‌പ്ലെ - 1.39-ഇഞ്ച്

വയര്‍ലെസ് ടൈപ്- ബ്ലൂടൂത്

കണക്ടിവിറ്റി-വയര്‍ലെസ്

ബാറ്ററി ലൈഫ്-15 ദിവസം വരെ

കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്‌സുകള്‍-100

 

∙ ഗുണം

ബാറ്ററി സേവര്‍ മോഡ്

എച്ഡി സ്‌ക്രീന്‍

 

∙ ദോഷം

കൃത്യത കുറവ്

വില-2,499 രൂപ

 

English Summary: Best budget smartwatches under Rs 7000 in India for 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com