ചൈനീസ് സ്മാർട് വെയറബിൾ നിർമാതാക്കളായ സെപ്പ് ഹെൽത്തിന്റെ പുതിയ സ്മാർട് വാച്ച് പുറത്തിറങ്ങി. അമോലെഡ് ഡിസ്പ്ലേ, ഹൃദയമിടിപ്പു നിരീക്ഷണം, രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷണം, 100 ലേറെ സ്പോര്‍ട്സ് മോഡുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് അമെയ്സ്ഫിറ്റ് പോപ് 2 വാച്ച്. ഫ്ലിപ്കാര്‍ട്ടിലൂടെയാണ് വില്പന. 3,999 രൂപ എംആര്‍പിയുള്ള വാച്ചിന്റെ ഡിസ്കൗണ്ട് വില 3,299 രൂപയാണ്.
270 എംഎഎച്ച് ബാറ്ററിയുള്ള അമെയ്സ്ഫിറ്റ് പോപ് 2 ന് 1.78 ഇഞ്ച് എച്ച്ഡി അമോലെഡ് സ്ക്രീൻ ഉണ്ട്. ഇതിന് നാവിഗേഷനായി സൈഡ് മൗണ്ടഡ് ബട്ടണുള്ള ദീർഘചതുരാകൃതിയിലുള്ള ഡയൽ കാണാം. അലുമിനിയം ഫ്രെയിമും സ്റ്റീൽ ബട്ടണും ഉൾക്കൊള്ളുന്നതാണ് ഇതിന്റെ ഡിസൈൻ. വാച്ച് ഫെയ്സ് ഇഷ്ടത്തിനനുസരിച്ച് മാറ്റാനും സെറ്റിങ്സ് പരിഷ്ക്കരിക്കാനും ആരോഗ്യ, ഫിറ്റ്നസ് ഡേറ്റ സ്മാർട് ഫോണുമായി ബന്ധിപ്പിക്കാനും സെപ്പ് ആക്റ്റീവ് ആപ് ഉപയോഗിക്കാം.
ഇൻബിൽറ്റ് മൈക്രോഫോണും സ്പീക്കറും പിന്തുണയ്ക്കുന്ന ബ്ലൂടൂത്ത് കോളിങ് ഫീച്ചർ അമെയ്സ്ഫിറ്റ് പോപ് 2 വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും യഥാക്രമം ആപ്പിൾ സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവ സജീവമാക്കാനുള്ള ബിൽറ്റ്-ഇൻ ശേഷിയും ഇതിനുണ്ടായിരിക്കും. അമെയ്സ്ഫിറ്റ് പോപ് 2 സാധാരണ ഉപയോഗത്തിൽ 10 ദിവസം വരെ നിലനിൽക്കും. കറുപ്പ്, പിങ്ക് നിറങ്ങളിലാണ് ഇത് വരുന്നത്.
English Summary: Amazfit Pop 2 smartwatch goes on sale with introductory offer on Flipkart