ലോകത്തിലെ ഏറ്റവും വലിയ സ്മാർട് വാച്ച് വിപണി ഇന്ത്യയാണെന്ന് പുതിയ റിപ്പോർട്ട്. മികച്ച ഫീച്ചറുകളുള്ള മിതമായ വിലയ്ക്ക് വാങ്ങാവുന്ന നിരവധി കമ്പനികളുടെ സ്മാർട് വാച്ചുകളും ബാൻഡുകളും ഇന്ത്യൻ വിപണിയിലുണ്ട്. വിൽപനയിൽ മുൻപന്തിയിലുള്ള 5 സ്മാർട് വാച്ചുകളെ പരിചയപ്പെടാം.
വലിയ റിസ്റ്റ് ഉള്ളവര്‍ പൊതുവെ വലിയ സ്‌ക്രീനുള്ള സ്മാര്‍ട് വാച്ചുകള്‍ ഇഷ്ടപ്പെടുന്നവരാണ്. അതേസമയം, വലിയ സ്‌ക്രീന്‍ മതി എന്ന താത്പര്യമുള്ളവരും ഉണ്ട്. അത്തരക്കാര്‍ക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണ് ബോട്ട് കമ്പനി പുറത്തിറക്കിയ എക്‌സ്‌റ്റെന്‍ഡ് മോഡല്‍. ഇതിന്റെ സ്‌ക്രീനിന് 1.69 ഇഞ്ച് വലുപ്പമുണ്ട്. ഒരു പറ്റം കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്‌സുകളും ഉണ്ട്. മറ്റു മോഡലുകളെ പോലെ തന്നെ പല ഡേറ്റയും ശേഖരിക്കാന്‍ സാധിക്കും - ഹാര്‍ട്ട് റെയ്റ്റ്, ബ്ലഡ് ഓക്‌സിജന്‍, ഉറക്കത്തിന്റെ നിലവാരം എന്നിവയാണ് പ്രധാനം. അലക്‌സവോയിസ് അസിസ്റ്റന്റിന്റെ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പലതും വോയിസ് കമാന്‍ഡ് വഴി നടത്താം. ഏഴു ദിവസം വരെയാണ് ബാറ്ററി ലൈഫ്.
∙ വിവരണം
ഡിസ്‌പ്ലെ - 1.69-ഇഞ്ച്
വയര്‍ലെസ് ടൈപ്- ബ്ലൂടൂത്
കണക്ടിവിറ്റി-വയര്‍ലെസ്
ബാറ്ററി ലൈഫ്-7 ദിവസം വരെ
വോയിസ് അസിസ്റ്റന്റ്-അലക്‌സ
∙ ഗുണം
അലക്‌സയുടെ സാന്നിധ്യം
വലിയ എച്ഡി സ്‌ക്രീന്‍
∙ ദോഷം
കൃത്യത ശരാശരി മാത്രം
വില-2,799 രൂപ
2. റെഡ്മി സ്മാര്‍ട് ബാന്‍ഡ് പ്രോ
സ്മാര്‍ട് വാച്ചുകളുടെ ആകാരമല്ല എങ്കിലും അവയുടെ പല ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് റെഡ്മിയുടെ സ്മാര്‍ട് ബാന്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ ഒരു ഗുണം ഭാരക്കുറവാണ്. കേവലം 25 ഗ്രാം മാത്രമാണ് ഭാരം. എപ്പോഴും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മെച്ചം. റെഡ്മി സ്മാര്‍ട് ബാന്‍ഡ് പ്രോയ്ക്ക് 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ട്. വേണമെങ്കില്‍ കുളിക്കുമ്പോഴും നീന്തുമ്പോഴും ഒക്കെ ധരിക്കാമെന്ന് കമ്പനി പറയുന്നു. ഒപ്ടിക്കല്‍ സെന്‍സറുകള്‍, പോഗോ പിന്നുകള്‍, തുടങ്ങിയവയും പിൻഭാഗത്താണ്. മാഗ്നറ്റിക് ചാര്‍ജിങ് ഫീച്ചറുമുണ്ട്. റെഡ്മി സ്മാര്‍ട് ബാന്‍ഡ് പ്രോയ്ക്ക് ബട്ടണുകള്‍ ഇല്ല. എല്ലാം ടച്ചിങ് വഴി നിര്‍വഹിക്കണം. ബാൻഡിന് 1.4 ഇഞ്ച് വലുപ്പമുള്ള അമോലെഡ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. വെറുതെ ഓണാക്കിയാൽ ഡിജിറ്റല്‍ സമയം മാത്രമാണ് കാണാനാകുക. നിരവധി സ്‌പോര്‍ട്‌സ് മോഡുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
∙ വിവരണം
ഡിസ്‌പ്ലെ - 1.47-ഇഞ്ച്
വയര്‍ലെസ് ടൈപ്- ബ്ലൂടൂത്
കണക്ടിവിറ്റി-വയര്‍ലെസ് പേഴ്‌സണലൈസ്ഡ്
ബാറ്ററി ലൈഫ്-14 ദിവസം വരെ.
സ്‌പോര്‍ട് മോഡ് 110ലേറെ
∙ ഗുണം
എടുത്തു കാണിക്കുന്നു
അനായാസമായി അണിയാം
അത്‌ലറ്റിക് സെറ്റിങ്‌സ്
∙ ദോഷം
സ്ട്രാപ് പോയാല്‍ കമ്പനിയുടേതു തന്നെ വാങ്ങണം
ഐഫോണുമായി ചില കണക്ടിവിറ്റി പ്രശ്‌നങ്ങള്‍
വില-3,879 രൂപ
വലുപ്പമുള്ള ടിഎഫ്ടി സ്‌ക്രീനാണ് നോയിസ് കമ്പനിയുടെ പള്‍സ് ഗോ ബസ് സ്മാര്‍ട് വാച്ചിന് 1.69 ടിഎഫ്ടി ഡിസ്‌പ്ലേയാണെങ്കിലും 500 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ഉണ്ട്. അതിവേഗം മറ്റ് ഉപകരണങ്ങളുമായി കണക്ടു ചെയ്യാം. കുറച്ചു ബാറ്ററി പവര്‍ മതി. ക്ലൗഡില്‍ നൂറിലേറെ വ്യത്യസ്തമായ വാച്ച് ഫെയ്‌സുകളും ഉണ്ട്. ഇവ ഇഷ്ടാനുസരണം ക്രമീകരിച്ച് ഉപയോഗിക്കാം. ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ട്. 100 സ്‌പോര്‍ട്‌സ് മോഡുകളും ഉണ്ട്.
∙ വിവരണം
ഡിസ്‌പ്ലെ -1.69-ഇഞ്ച്
വയര്‍ലെസ് ടൈപ്- ബ്ലൂടൂത്
കണക്ടിവിറ്റി-യുഎസ്ബി
ബാറ്ററി ലൈഫ്- 10 ദിവസം
∙ ഗുണം
കാഴ്ചയ്ക്ക് നല്ലത്
ആരോഗ്യ പരിപാലനത്തിനും ഗുണങ്ങള്‍
മികച്ച ബാറ്ററി ലൈഫ്
∙ ദോഷം
ജിപിഎസ് ഇല്ല
വില-1,799 രൂപ
4. ബോട്ട് വേവ് കോള്‍
വലിയ ഡിസ്‌പ്ലേ ആണെങ്കിലും ബോട്ട് വേവ് കോളിന് അധിക വലുപ്പമില്ല. ലോഹം കൂട്ടിയുള്ള നിര്‍മാണം അത് ഈടു നില്‍ക്കുമെന്ന തോന്നലുണ്ടാക്കുന്നതു കൂടാതെ മനോഹരവുമാണ്. വാച്ചിന് 1.69 ഇഞ്ച് എച്ഡി എല്‍സിഡി പാനലാണ് ഉള്ളത്. ഇത് ശരാശരിക്കു മുകളിലുള്ള മികവു പുലര്‍ത്തുന്നു. ഇതിനു പുറമെ വിവിധ ആരോഗ്യ പരിപാലന ഫീച്ചറുകളും ഉണ്ട്. ഹൃദയമിടിപ്പ്, ഓക്‌സിജന്റെ പൂരിതാവസ്ഥ, ഉറക്കത്തിന്റെ ഗുണനിലവാരം തുടങ്ങിയവ അളക്കാന്‍ സാധിക്കുന്നു.
∙ വിവരണം
ഡിസ്‌പ്ലേ -1.69-ഇഞ്ച്
വയര്‍ലെസ് ടൈപ്- ബ്ലൂടൂത്
കണക്ടിവിറ്റി-വയര്‍ലെസ്
ബാറ്ററി ലൈഫ്-10 ദിവസം
∙ ഗുണം
പല സ്‌പോര്‍ട്‌സ് മോഡുകള്‍
ധരിക്കാന്‍ സുഖം
ഡിസൈന്‍ മികച്ചതാണ്
∙ ദോഷം
ചാര്‍ജര്‍ നോയിസിന്റേതു തന്നെ വാങ്ങണം
ശബ്ദമികവ് ശരാശരി
വില-2,499 രൂപ
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും മികച്ച സ്മാര്‍ട് വാച്ചുകളിലൊന്നാണ് ഫയര്‍ ബോള്‍ട്ട് നിന്‍ജാ 3. അമിത വില ഈടാക്കാത്ത ഈ വാച്ചിന് പല ഫീച്ചറുകളും ഉണ്ട്. ബ്ലൂടൂത് കോളിങ് സാധ്യമല്ലെങ്കിലും, ഫോണുമായി കണക്ടു ചെയ്തു കഴിഞ്ഞാല്‍ വിവിധ നോട്ടിഫിക്കേഷനുകൾ ലഭിക്കും. തരക്കേടില്ലാത്ത ബാറ്ററി ലൈഫ് ആണ് ഫയര്‍ ബോള്‍ട്ട് നിന്‍ജാ 3 വാച്ചിന് - 7 ദിവസം വരെ ഒരു മുഴുവന്‍ ചാര്‍ജില്‍ പ്രവര്‍ത്തിപ്പിക്കാം. ഫിറ്റ്‌നസ് പ്രേമികള്‍ക്കും ഇഷ്ടപ്പെട്ടേക്കും. ഇതിന് 60 സ്‌പോര്‍ട്‌സ് മോഡുകളാണ് ഉള്ളത്.
∙ വിവരണം
ഡിസ്‌പ്ലേ -1.69-ഇഞ്ച്
വയര്‍ലെസ് ടൈപ്- ബ്ലൂടൂത്
കണക്ടിവിറ്റി-വയര്‍ലെസ്
സ്‌പോര്‍ട് മോഡ്-60
∙ ഗുണം
മികച്ച ഡിസ്‌പ്ലേ
കൃത്യതയുള്ള ആക്ടിവിറ്റി ട്രാക്കര്‍
അഡാപ്റ്റീവ് ടച്ച്
∙ ദോഷം
ജിപിഎസ് ഇല്ല
വില-1,499 രൂപ
∙ കാശു മുതലാകുന്ന സ്മാര്‍ട് വാച്ച്
ഫയര്‍ ബോള്‍ട്ട് നിന്‍ജാ 3യാണ് ഈ ലിസ്റ്റിലുള്ള ഫോണുകളില്‍, കൊടുക്കുന്ന പണത്തിന് ഏറ്റവുമധികം ഗുണം നല്‍കുന്ന വാച്ച്. സ്‌പോര്‍ട്‌സ് മോഡുകള്‍, ബാറ്ററി ലൈഫ് തുടങ്ങിയവ അടക്കമുള്ള മേന്മ ഉണ്ട്. ഒപ്പം വിലക്കുറവും.
∙ ഏറ്റവും മികച്ച വാച്ച്
ഈ ലിസ്റ്റിലുള്ള ഏറ്റവും മികച്ച വാച്ച് ബോട്ട് എക്‌സ്‌റ്റെന്‍ഡ് ആണ്. വാട്ടര്‍ റെസിസ്റ്റന്‍സ്, ഹാര്‍ട്ട് റെയ്റ്റ് മോണിട്ടറിങ് തുടങ്ങിയവ അടക്കമുള്ള ഫീച്ചറുകള്‍ ഇതിനെ മികവുറ്റതാക്കുന്നു.
∙ ശ്രദ്ധിക്കുക
ചില ഫോണുകളുമായി കണക്ടു ചെയ്യുമ്പോള്‍ ചില വാച്ചുകള്‍ പ്രശ്‌നം കാണിക്കാറുണ്ട് എന്ന കാര്യവും മനസ്സില്‍ വയ്ക്കണം. ഫീച്ചറുകളും റിവ്യൂകളും ശ്രദ്ധാപൂര്‍വ്വം വായിച്ച ശേഷം മാത്രം ഒരു മോഡല്‍ വാങ്ങണമോ എന്ന തീരുമാനത്തിലെത്തുക.
English Summary: Best budget smartwatches under Rs 4000 in India for 2022