വയര്‍ലെസ് ഇയര്‍ബഡ്‌സ്, പോര്‍ട്ടബിൾ സ്പീക്കർ, ടോര്‍ച്ച് ഒന്നിച്ച്! അതാണ് സെബ്-സൗണ്ട് ബോംബ് എക്‌സ്1

Zebronics-ZEB-Sound-Bomb-X1
SHARE

മൂന്ന് ഉപകരണങ്ങള്‍ ഒറ്റ പാക്കില്‍ നല്‍കുകയാണ് ഇന്ത്യയിലെ മുൻനിര അക്‌സസറി നിര്‍മാണ കമ്പനികളിലൊന്നായ സെബ്രോണിക്‌സ്. സൗണ്ട് ബോംബ് എക്‌സ്1 എന്നു പേരിട്ടിരിക്കുന്ന പാക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വയര്‍ലെസ് ഇയര്‍ബഡ്‌സ്, പോര്‍ട്ടബിൾ സ്പീക്കര്‍, ടോര്‍ച്ച് എന്നീ മൂന്ന് ഉപകരണങ്ങളാണ്. മറ്റ് അധികം കമ്പനികള്‍ ചിന്തിക്കാത്ത തരം നൂതനാശയമാണ് സെബ്രോണിക്‌സ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ബഡ്‌സ് പാക്കു ചെയ്തിരിക്കുന്ന ചാര്‍ജിങ് കെയ്‌സിന് ഒരു എസ്റ്റേണല്‍ ബ്ലൂടൂത്ത് എക്‌സ്റ്റേണല്‍ വയര്‍ലെസ് സ്പീക്കറായും പ്രവര്‍ത്തിക്കാം. കെയ്‌സില്‍ ഒരു ടോര്‍ച്ചും ഉണ്ട്!

∙ വയര്‍ലെസ് ബഡ്‌സില്‍ മികച്ച ഓഡിയോ

പ്രധാന ഉപകരണമായ വയര്‍ലെസ് ഇയര്‍ബഡ്‌സില്‍ മികച്ച ഓഡിയോ നല്‍കാനായി 13 എംഎം ഡ്രൈവറുകള്‍ ഉപയോഗിച്ചിരിക്കുന്നു. നിറയെ ചാര്‍ജ് ഉള്ള ചാര്‍ജിങ് കെയ്‌സിനൊപ്പം ഉപയോഗിക്കുമ്പോള്‍ 30 മണിക്കൂര്‍ വരെ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇയര്‍ബഡ്‌സിന് ടച്ച് കണ്ട്രോളുകളും ഇന്‍ബില്‍റ്റ് മൈക്രോഫോണും, കൂടാതെ അല്‍പം വെള്ളം തെറിച്ചു വീണാല്‍ പ്രശ്‌നമില്ലാത്ത രീതിയിലുള്ള നിര്‍മിണ മികവും ഉണ്ട്. ഇയര്‍ബഡ്‌സിന് മികച്ച ബെയ്‌സ് ഉണ്ടെന്നാണ് സെബ്രോണിക്‌സ് അവകാശപ്പെടുന്നത്. കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുണ്ട് ഇതിന്. വോയിസ് അസിസ്റ്റന്റുകളുമായും ഇടപെടാം. ഫോണ്‍ കോളുകള്‍ നടത്താന്‍ മൈക്രോഫോണും പ്രയോജനപ്പെടും.

ഇനിയിപ്പോള്‍ ഫോണിലോ കംപ്യൂട്ടറിലോ ഒക്കെയുള്ള പാട്ടുകള്‍ ഇയര്‍ബഡ്‌സ് ചെവിയില്‍ വച്ച് കേള്‍ക്കാനുള്ള മൂഡ് ഇല്ലെങ്കിലും സൗണ്ട് ബോംബ് എക്‌സ്1 കൈവശമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. അതല്ല, മ്യൂസിക് മറ്റുള്ളവര്‍ക്കു കൂടി കേള്‍പ്പിക്കണമെന്നാണ് ഉദ്ദേശമെങ്കിലും ഫോണും ചാര്‍ജിങ് കെയ്‌സുമായി പെയര്‍ ചെയ്യുക. മ്യൂസിക് എക്‌സ്റ്റേണല്‍ സ്പീക്കര്‍ വഴി കേള്‍ക്കാം! ഇതാകട്ടെ 19 മണിക്കൂര്‍ നേരത്തേക്ക് കേള്‍ക്കാമെന്നതാണ് ഈ പാക്കിന്റെ വലിയൊരു സവിശേഷത. ഇതിനൊക്കെ പുറമെയാണ് ഈ കെയ്‌സ് ഒരു ടോര്‍ച്ചായും ഉപയോഗിക്കാമെന്ന അധിക ഗുണം. ചില അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ അതും ഗുണകരമായേക്കാം. ടൈപ്-സി ചാര്‍ജിങ് പോര്‍ട്ടാണ് കെയ്‌സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സൗണ്ട് ബോംബ് എക്‌സ്1 പുറത്തിറക്കിയ സമയത്ത് സെബ്രോണിക്‌സ് കമ്പനിയുടെ സഹസ്ഥാപകനും, ഡയറക്ടറുമായ പ്രദീപ് ദോഷി പറഞ്ഞത് തന്റെ സ്ഥാപനം എപ്പോഴും മാര്‍ക്കറ്റിന്റെ മനസ്ലറിഞ്ഞു പ്രവര്‍ത്തിച്ചിരുന്നു എന്നും വിശിഷ്ടമായ ഉപകരണങ്ങള്‍ മികച്ച നിലവാരത്തോടെ പുറത്തിറക്കാന്‍ ശ്രമിച്ചിരുന്നു എന്നുമാണ്. അതതു ശ്രേണിയില്‍ ഏറ്റവും മികച്ച അനുബന്ധ ഉപകരണങ്ങള്‍ ഇറക്കുന്നതില്‍ എക്കാലത്തും ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സൗണ്ട് ബോംബ് എക്‌സ്1 ഒരു 3-ഇന്‍-1 വിവിദോദ്ദേശ ഉപകരണമാണെന്നും ഉപയോക്താക്കളുടെ പല ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് അതെന്നും അദ്ദേഹം പറഞ്ഞു. ടോര്‍ച്ചായും ബ്ലൂടൂത് സ്പീക്കറായും പ്രവര്‍ത്തിക്കുന്ന കെയ്‌സിന് വെള്ളം വീണാല്‍ പ്രശ്‌നമേല്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇത്തരത്തില്‍ ഒന്നിലേറെ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള കൂടുതല്‍ ഉൽപന്നങ്ങൾ താമസിയാതെ കമ്പനി പുറത്തിറക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തങ്ങളുടെ മറ്റു ഉൽപന്നങ്ങളെപ്പോലെ ഇനി ഇറക്കാന്‍ പോകുന്ന ഉപകരണങ്ങളും എതിരാളികളുടേതിനേക്കാള്‍ മികവോടെ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മൂന്നു നിറങ്ങളിലാണ് സൗണ്ട് ബോംബ് എക്‌സ്1 പുറത്തിറക്കിയിരിക്കുന്നത്-കറുപ്പ്, നീല, വെള്ള. സൗണ്ട് ബോംബ് എക്‌സ്1ന്റെ എംആര്‍പി 3999 രൂപയാണ്. എന്നാല്‍, തുടക്ക ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ സൗണ്ട് ബോംബ് എക്‌സ്1 ആമസോണില്‍ നിന്ന് 1,399 രൂപയ്ക്ക് വാങ്ങാം.

1997ല്‍ ആണ് സെബ്രോണിക്‌സ് സ്ഥാപിതമായത്. ഇന്ത്യയില്‍ ഓഡിയോ, ഐടി, ഗെയിമിങ് അനുബന്ധ ഉപകരണ നിര്‍മാണത്തിലും മൊബൈല്‍, ലൈഫ്‌സ്റ്റൈല്‍ അക്‌സസറികളുടെ കാര്യത്തിലും സ്മാര്‍ട് ഉപകരണ നിര്‍മാണത്തിലും ആരോഗ്യപരിപാലന മേഖലയിലും നിരീക്ഷണ ഉപകരണ നിര്‍മാണത്തിലും സെബ്രോണിക്‌സ് ശ്രദ്ധേയമാണ്. ഡിസൈനിന്റെ, പ്രകടനത്തിന്റെ കാര്യത്തിൽ ഉന്നത നിലവാരമുള്ള ഉപകരണങ്ങള്‍ സാധാരണക്കാര്‍ക്ക് നല്‍കുക എന്ന ദൗത്യം നിറവേറ്റാനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി പറയുന്നു.

English Summary: Zebronics unveils 3-in 1 ZEB-Sound Bomb X1 in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS