ബ്ലൂടൂത്ത് കോളിങ് ഫീച്ചറുള്ള കളർഫിറ്റ് ലൂപ്പ് സ്മാർട് വാച്ച് അവതരിപ്പിച്ച് നോയ്സ്

noise-colorfit-loop-smartwatch
Photo: Noise
SHARE

മുൻനിര സ്മാർട് വാച്ച്, ബാൻഡ് ബ്രാൻഡായ നോയ്സ് ഇന്ത്യയിൽ കളർഫിറ്റ് ലൂപ്പ് അവതരിപ്പിച്ചു. 2,499 രൂപ വിലയുള്ള ഈ സ്മാർട് വാച്ച് കമ്പനിയുടെ ഓൺലൈൻ സ്റ്റോറിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലും ലഭ്യമാണ്. ബ്ലാക്ക്, ഗ്രീൻ, ഒലിവ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ കളർഫിറ്റ് ലൂപ്പ് സ്മാർട് വാച്ച് വാങ്ങാം.

കളർഫിറ്റ് ലൂപ്പിന് 60Hz റിഫ്രഷ് റേറ്റും 550 നിറ്റ് ബ്രൈറ്റ്‌നെസ് ലെവലുമുള്ള 1.85 ഇഞ്ച് സ്‌ക്രീൻ ഉണ്ട്. ഫിറ്റ്‌നസ് വെയറബിളിന് നാവിഗേഷനായി സൈഡ് മൗണ്ടഡ് ബട്ടണുള്ള ദീർഘചതുരാകൃതിയിലുള്ള ഡയൽ കാണാം. കസ്റ്റമൈസേഷനായി 200 ലധികം ക്ലൗഡ് അധിഷ്‌ഠിത വാച്ച് ഫെയ്‌സുകൾ ലഭ്യമാണ്. വെള്ളവും പൊടിയും പ്രതിരോധിക്കാനായി കളർഫിറ്റ് ലൂപ്പ് വാച്ചിന് ഐപി68 റേറ്റിങ് ഉണ്ട്.

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന സ്മാർട് വാച്ചിൽ ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു. സ്മാർട് ഫോണുകളുമായുള്ള കണക്റ്റിവിറ്റിക്കും മറ്റു കണക്ഷനുമായി ബ്ലൂടൂത്ത് 5.3 ഉണ്ട്. ഡയൽ പാഡിൽ നിന്നു കോളിങ് ചെയ്യാനും കോൾ ഹിസ്റ്ററി ലോഗുകളിലേക്ക് ആക്‌സസ് നൽകുകയും ചെയ്യുന്ന നോയ്സ് ബസ് (Noise Buzz) നൊപ്പമാണ് സ്‌മാർട് വാച്ച് വരുന്നത്. സാധാരണ ഉപയോഗത്തിൽ സ്മാർട് വാച്ച് ഏഴ് ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫിറ്റ്‌നസ് ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം 130-ലധികം സ്‌പോർട്‌സ് മോഡുകൾ, ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനും രക്തത്തിലെ ഓക്സിജൻ സാച്ചുറേഷനുമുള്ള സെൻസറുകൾ ഇതിലുണ്ട്. കൂടാതെ, ഇത് സ്ത്രീകളുടെ ആരോഗ്യം, ഉറക്ക രീതികൾ, ശ്വസന രീതികൾ, സമ്മർദം അളക്കൽ എന്നിവയും ട്രാക്ക് ചെയ്യുന്നു. കാൽക്കുലേറ്റർ, ഇവന്റ് റിമൈൻഡർ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, കോളുകൾ, എസ്എംഎസ്, ആപ് നോട്ടിഫിക്കേഷനുകള്‍ എന്നിവയ്‌ക്കൊപ്പം മറ്റ് ഫീച്ചറുകളും ഉൾപ്പെടുന്നു.

English Summary: Noise launches ColorFit Loop smartwatch with Bluetooth calling feature

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS