റെഡ്മി വാച്ച് 3, റെഡ്മി ബാൻഡ് 2 എന്നിവ ചൈനയിൽ അവതരിപ്പിച്ചു. മുൻനിര റെഡ്മി കെ60 സീരീസിനൊപ്പമാണ് പുതിയ ഉൽപന്നങ്ങളും പുറത്തിക്കിയത്. റെഡ്മി വാച്ച് 3 ലെ 1.75 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 60Hz റിഫ്രഷ് റേറ്റ് ഉണ്ട്. ഈ സ്മാർട് വാച്ചിൽ 10 ഇൻ – ബിൽറ്റ് റണ്ണിങ് കോഴ്സുകൾ ഉൾപ്പെടെ 121 സ്പോർട്സ് മോഡുകൾ ഉണ്ട്. 1.47 ഇഞ്ച് ടിഎഫ്ടി എൽസിഡി സ്ക്രീനുള്ള റെഡ്മി ബാൻഡ് 2 ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ ട്രാക്കിങ്, 24/7 ഹൃദയമിടിപ്പ് നിരീക്ഷണം, ഉറക്ക നിരീക്ഷണം തുടങ്ങി ഫീച്ചറുകളുണ്ട്.
റെഡ്മി വാച്ച് 3ന്റെ ചൈനയിലെ വില 599 യാവാന് ആണ് (ഏകദേശം 7,000 രൂപ). എലഗന്റ് ബ്ലാങ്ക്, ഐവറി വൈറ്റ് നിറങ്ങളിലാണ് ഈ സ്മാർട് വാച്ച് വരുന്നത്. അതേസമയം, റെഡ്മി ബാൻഡ് 2 ന്റെ വില 159 യുവാനുമാ (ഏകദേശം 2,000 രൂപ). മിഡ്‌നൈറ്റ് ബ്ലാക്ക്, ഡ്രീം വൈറ്റ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. ഈ വെയറബിളുകളുടെ ആഗോള ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ റെഡ്മി പുറത്തുവിട്ടിട്ടില്ല.
∙ റെഡ്മി വാച്ച് 3
ഈ സ്മാർട് വാച്ചിന് 390x450 പിക്സൽ റെസലൂഷൻ, 60Hz റിഫ്രഷ് റേറ്റ്, 600 നിറ്റ് ബ്രൈറ്റ്നസ് എന്നിവയുള്ള 1.75 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ലഭിക്കുന്നു. ഇതിന് ഏകദേശം 37 ഗ്രാം ആണ് ഭാരം. കൂടാതെ ക്രമീകരിക്കാവുന്ന സിലിക്കൺ സ്ട്രാപ്പുകളുമായാണ് ഇത് വരുന്നത്. ബ്ലൂടൂത്ത് കോളിങ്ങിനെ പിന്തുണയ്ക്കുന്ന റെഡ്മി വാച്ച് 3 ൽ എസ്ഒഎസ് എമർജൻസി കോൾ ഫീച്ചറും ഉണ്ട്.
ഔട്ട്‌ഡോർ റണ്ണിങ്, സൈക്ലിങ്, മൗണ്ടൻ ക്ലൈംബിങ്, നീന്തൽ എന്നിങ്ങനെ 121 സ്‌പോർട്‌സ് മോഡുകളുമായാണ് റെഡ്മി വാച്ച് 3 വരുന്നത്. ഈ സ്മാർട് വാച്ചിൽ ആറോളം സാറ്റലൈറ്റ് നാവിഗേഷൻ സർവീസുകളും പ്രവർത്തിക്കുമെന്ന് റെഡ്മി അവകാശപ്പെടുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് ട്രാക്കുചെയ്യാനും ദിവസം മുഴുവൻ ഹൃദയമിടിപ്പ് നിരീക്ഷിക്കാനും ഇത് ഉപയോഗിക്കാം. ഉപയോക്താക്കൾക്ക് അവരുടെ ഉറക്ക ശീലങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഉറക്ക നിരീക്ഷണ സാങ്കേതികവിദ്യയും റെഡ്മി വാച്ച് 3 അവതരിപ്പിക്കുന്നുണ്ട്.
289എംഎഎച്ച് ആണ് ബാറ്ററി. ഇത് 12 ദിവസം വരെ സാധാരണ ഉപയോഗം വാഗ്ദാനം ചെയ്യുന്നു. 5 എടിഎം ജല പ്രതിരോധം ഉറപ്പ് നൽകുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ ഐഒഎസ് 12, അതിന് മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാവുന്നതാണ് റെഡ്മി വാച്ച് 3.
∙ റെഡ്മി ബാൻഡ് 2
റെഡ്മി ബാൻഡ് 2 ലെ 1.47 ഇഞ്ച് ടിഎഫ്ടി എൽസിഡി സ്‌ക്രീനിന് 172x320 പിക്‌സൽ റെസലൂഷനും 450 നിറ്റ് പീക്ക് ബ്രൈറ്റ്നസുമാണ് ലഭിക്കുന്നത്. ഇതിൽ 100 ലധികം വാച്ച് ഫെയ്‌സുകൾ ഉൾപ്പെടുന്നു. കൂടാതെ ഉപയോക്താക്കൾക്ക് ആൽബം ചിത്രങ്ങൾ വാൾപേപ്പറായി സജ്ജീകരിക്കാനും കഴിയും. ഇതിൽ 30 ലധികം സ്‌പോർട്‌സ് മോഡുകളുണ്ട്. കൂടാതെ 5 എടിഎം വാട്ടർ റെസിസ്റ്റൻസ് വാഗ്ദാനം ചെയ്യുന്നു. ആഴം കുറഞ്ഞ വെള്ളത്തിൽ നീന്തുമ്പോൾ ഉപയോഗിക്കാം.
രക്തത്തിലെ ഓക്സിജൻ ട്രാക്കിങ്, ഹൃദയമിടിപ്പ് നിരീക്ഷണം, ഉറക്ക നിരീക്ഷണം തുടങ്ങിയ സവിശേഷതകളോടെയാണ് ഈ ഫിറ്റ്നസ് ബാൻഡ് വരുന്നത്. 14 ദിവസം വരെ ബാക്കപ്പ് നൽകുമെന്ന് അവകാശപ്പെടുന്ന 210 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ ഐഒഎസ് 12-ലും അതിന് മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാവുന്നതാണ് റെഡ്മി ബാൻഡ് 2 കണക്റ്റ് ചെയ്യാം.
English Summary: Redmi Watch 3 With 1.75-Inch Amoled Screen Launched