സെബ്–ഐക്കണിക് ലൈറ്റ്: 2999 രൂപയ്ക്ക് അത്യുഗ്രന്‍ സ്മാർട് വാച്ചുമായി സെബ്രോണിക്സ്

zeb-iconic-lite
SHARE

രാജ്യത്തെ മുന്‍നിര സ്മാർട് വാച്ച് നിർമാതാക്കളായ സെബ്രോണിക്സിന്റെ പുതിയ ഉൽപന്നം വിപണിയിലെത്തി. അമോലെഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിങ് ഫീച്ചറുകളുമായാണ് 'ഐക്കണിക് ലൈറ്റ്' സ്മാർട് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. സെബ്–ഐക്കണിക് ലൈറ്റ് ( Zeb-Iconic Lite) മെറ്റൽ ബോഡിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 

1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഏത് സാഹചര്യത്തിലും മികച്ച കാഴ്ചാനുഭവത്തിനായി 2.5ഡി കർവ്ഡ് സ്‌ക്രീനുമുണ്ട്. ഈ വാച്ച് സ്ക്രീൻ എല്ലായ്‌പ്പോഴും ഓൺ ഡിസ്‌പ്ലേയും പിന്തുണയ്‌ക്കുന്നു. നൂറിലധികം വാച്ച് ഫെയ്‌സുകൾ ഉപയോഗിക്കാം. ആപ്പിന്റെ സഹായത്തോടെ ഇത് സജ്ജീകരിക്കാം. ഇതൊരു ബിൽറ്റ്-ഇൻ റീചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് നൽകുന്നത്. തുടർച്ചയായി 5 ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വാച്ചിന്റെ ഭാരം ഏകദേശം 51 ഗ്രാം ആയതിനാൽ ധരിക്കാൻ ഏറെ സൗകര്യപ്രദവുമാണ്. വാട്ടർപ്രൂഫ് സുരക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശാരീരിക പ്രവർത്തനങ്ങളുടെ ട്രാക്കിങ്ങിന് നിരവധി ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്മാർട് വാച്ച് ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനും സാധിക്കും.

സെബ്–ഐക്കണിക് ലൈറ്റിലെ പ്രധാന ഫീച്ചറുകളിലൊന്ന് ബ്ലൂടൂത്ത് കോളിങ് ഫീച്ചർ ആണ്. ഈ ഫീച്ചർ ഉപയോഗിച്ച് വാച്ചിൽ നിന്ന് തന്നെ കോളുകൾ സ്വീകരിക്കാനും നിരസിക്കാനും സൗകര്യമൊരുക്കുന്നു. കൂടാതെ ലിസ്റ്റ് ചെയ്തിരിക്കുന്ന കോൺടാക്റ്റുകളിലേക്ക് ഡയൽ ചെയ്യുന്നതിനും കോളുകൾ ചെയ്യുന്നതിനും ഉപയോഗിക്കാം. വാച്ചിൽ വോയ്‌സ് അസിസ്റ്റന്റുകളെയും സജീവമാക്കാം. ആൻഡ്രോയിഡ് ഗൂഗിൾ അസിസ്റ്റന്റ്, ഐഒഎസ് സിരി എന്നിവ വാച്ചിൽ ഉപയോഗപ്പെടുത്താം. 

IP67 വാട്ടർപ്രൂഫ് റേറ്റിങ് ഉള്ള സെബ്-ഐക്കണിക് ലൈറ്റ് ഏത് ഫിറ്റ്‌നസ് ആക്ടിവിറ്റികൾക്കും അനുയോജ്യമായ ഒരു ഗാഡ്‌ജെറ്റാണ്. സെബ്–ഐക്കണിക് ലൈറ്റ് എന്നത് 2 ബാൻഡ് ഓപ്ഷനുകളുള്ള ഒരു യൂണിസെക്സ് വാച്ചാണ് - സിലിക്കണും മെറ്റലും. സിലിക്കൺ ബാൻഡിന് 3 മികച്ച നിറങ്ങളുണ്ട് - ഗോൾഡ്-ബ്ലൂ കോംബോ, സിൽവർ, ബ്ലാക്ക്. സെബ്–ഐക്കണിക് ലൈറ്റ് സ്മാർട് വാച്ചിന് 2999 രൂപയാണ് ആമസോണിലെ വില.

English Summary: Zebronics adds another trend to its wearable category – launches ‘Iconic Lite’Smartwatch with AMOLED and BT Calling

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS