ഡിസോ വാച്ച് ഡി പ്രോ, ഡി അൾട്രാ പുറത്തിറങ്ങി, നൂറിലധികം സ്പോർട്സ് മോഡുകൾ ലഭ്യം

dizo-watch-d-pro
Photo: Dizo
SHARE

റിയൽമി ടെക്‌ലൈഫ് ബ്രാൻഡായ ഡിസോയുടെ രണ്ട് സ്മാർട് വാച്ചുകൾ പുറത്തിറങ്ങി. ഡിസോ വാച്ച് ഡി പ്രോയും ഡിസോ വാച്ച് ഡി അൾട്രായുമാണ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡിസോ വാച്ച് ഡി പ്രോ ജനുവരി 17 ന് ഫ്ലിപ്കാർട്ടിൽ നിന്ന് 2,699 രൂപയ്ക്ക് വാങ്ങാം. സ്മാർട് വാച്ച് മൂന്ന് സ്ട്രാപ്പ് കളർ ഓപ്ഷനുകളിലാണ് വരുന്നത് - ബ്ലൂ, ബ്ലാക്ക്, ഗ്രേ. എന്നാൽ ഡിസോ വാച്ച് ഡി അൾട്രാ ജനുവരി 12 ന് ഫ്ലിപ്കാർട്ടിൽ നിന്ന് 3,299 രൂപയ്ക്കും വാങ്ങാം. ഡിസോ വാച്ച് ഡി അൾട്രായും മൂന്ന് സ്ട്രാപ്പ് കളർ ഓപ്ഷനുകളിലാണ് എത്തുന്നത് - ബ്ലൂ, ബ്ലാക്ക്, ഗ്രേ.

∙ ഡിസോ വാച്ച് ഡി പ്രോ‌

ഡിസോ വാച്ച് ഡി പ്രോ ഡിസോ ഒഎസിലാണ് പ്രവർത്തിക്കുന്നത്. 600 നിറ്റ് വരെ പരമാവധി ബ്രൈറ്റ്നസും 60Hz റിഫ്രഷ് റേറ്റുമുള്ള 1.85 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഡിസോ വാച്ച് ഡി പ്രോയിൽ ഡിസോ ഡി 1 പ്രോസസറാണ് ഉള്ളത്. സ്മാർട് വാച്ചിൽ വലത് വശത്ത് ഫിസിക്കൽ ബട്ടണുള്ള അലുമിനിയം ഫ്രെയിം ഉണ്ട്. ഡിസോ വാച്ച് ഡി പ്രോ ഹൃദയമിടിപ്പ് നിരീക്ഷണം, SpO2 നിരീക്ഷണം, ഉറക്കം, കലോറികൾ, സ്റ്റെപ്പ് ട്രാക്കിങ് എന്നിവയ്ക്കായി സെൻസറുകൾ പായ്ക്ക് ചെയ്യുന്നു. ഓൺബോർഡ് ജിപിഎസ് ട്രാക്കിങ് ഉൾപ്പെടെ 110 ലധികം സ്പോർട്സ് മോഡുകളാണ് ഇതിൽ അവതരിപ്പിക്കുന്നത്. സ്മാർട് വാച്ചിലെ ബാറ്ററി ലൈഫ് ഏഴ് ദിവസം വരെ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

∙ ഡിസോ വാച്ച് ഡി അൾട്രാ

ഡിസോ വാച്ച് ഡി അൾട്രായിൽ 1.78 ഇഞ്ച് ഡിസ്പ്ലേയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് 368x448 പിക്സൽ റെസലൂഷനുള്ള ഒരു അമോലെഡ് ഡിസ്പ്ലേയാണ്. ഡിസോ വാച്ച് ഡി അൾട്രയുടെ ഡിസൈൻ ഡിസോ വാച്ച് ഡി പ്രോ വേരിയന്റിൽ നിന്ന് അൽപം വ്യത്യസ്തമാണ്. എന്നാൽ, ഡിസോ വാച്ച് ഡി അൾട്രായിൽ ഇഷ്‌ടാനുസൃതമായി വികസിപ്പിച്ചെടുത്ത ഒഎസ് ഇല്ല. ഇതിനാൽ ഒറ്റചാർജിൽ 10 ദിവസം വരെ ബാറ്ററി ലഭിക്കും. ഡിസോ വാച്ച് ഡി അൾട്രായിൽ ഹൃദയമിടിപ്പ് നിരീക്ഷണം, SpO2 നിരീക്ഷണം, ഉറക്കം, കലോറികൾ, സ്റ്റെപ്പ് ട്രാക്കിങ് എന്നിവയും ഉൾക്കൊള്ളുന്നു. അൾട്രാ സ്മാർട് വാച്ചിൽ ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഉണ്ട്.

English Summary: Dizo Watch D Pro, Watch D Ultra With Over 100 Sports Modes Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS